Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂട്ടുകാർക്കൊപ്പം സെൽഫി 4 മിനിറ്റിനുള്ളില്‍ ശ്രീനന്ദ മറഞ്ഞു...മലയാളി വിദ്യാര്‍ഥിനിക്കായുള്ള തിരച്ചില്‍ മൂന്നാം ദിവസവും വിഫലം.. മലയാളി സഞ്ചാരികളെ കാണാതാകുന്നത് തുടർച്ചയാകുന്നു..


അമേരിക്ക വെട്ടിലായി... യുദ്ധത്തിൽ ഇറാന് ഉണ്ടായ ഓരോ നാശനഷ്ടങ്ങൾക്കും രക്തസാക്ഷികളുടെ ജീവന്റെ വിലയ്ക്കും പരിക്കേറ്റവർക്കുള്ള നഷ്ടപരിഹാരത്തിനും അവകാശവാദം ഉന്നയിക്കുമെന്ന് ഇറാന്‍


ലൈംഗികാതിക്രമക്കേസിൽ റിമാൻഡിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിന് ഇന്ന് നിർണായകം....


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


ഭൂമിയിലേക്കുള്ള തിരിച്ചു വരവിനൊരുങ്ങി ആർട്ടെമിസ് 2 സംഘം... നാളെ പുലർച്ചെ 5.37ന് പേടകം ഭൂമിയിൽ ഇറങ്ങും.

പേട്ട പോലീസ് സ്റ്റേഷന്‍ ബോംബാക്രമണ , വധശ്രമക്കേസ്... ഗുണ്ടാ നേതാവ് ജാങ്കോ കുമാറിന് പ്രൊഡക്ഷന്‍ വാറണ്ട്, ജയില്‍ സൂപ്രണ്ട് പ്രതിയെ ഫെബ്രുവരി 9 ന് ഹാജരാക്കണം

01 FEBRUARY 2023 08:40 AM IST
മലയാളി വാര്‍ത്ത

More Stories...

വാക്കു തർക്കത്തിനൊടുവിൽ.... ഗൾഫിൽ നിന്നെത്തിയയാളെ സത്‌കാരം നടത്തുന്നതിനിടെ സുഹൃത്ത് കൊലപ്പെടുത്തി....

ലോ​ക്സ​ഭ​യി​ലും നി​യ​മ​സ​ഭ​ക​ളി​ലും സ്ത്രീ​ക​ൾ​ക്ക് 33 ശ​ത​മാ​നം സം​വ​ര​ണം ഉ​റ​പ്പാ​ക്കാ​ൻ ഭ​ര​ണ​ഘ​ട​ന ഭേ​ദ​ഗ​തി​ക്കു​ള്ള ‘നാ​രി​ശ​ക്തി വ​ന്ദ​ൻ അ​ധി​നി​യം’ ബി​ല്ലി​ന് അ​നു​മ​തി ന​ൽ​കി കേ​ന്ദ്ര മ​ന്ത്രി​സ​ഭ

കൂട്ടുകാർക്കൊപ്പം സെൽഫി 4 മിനിറ്റിനുള്ളില്‍ ശ്രീനന്ദ മറഞ്ഞു...മലയാളി വിദ്യാര്‍ഥിനിക്കായുള്ള തിരച്ചില്‍ മൂന്നാം ദിവസവും വിഫലം.. മലയാളി സഞ്ചാരികളെ കാണാതാകുന്നത് തുടർച്ചയാകുന്നു..

  പ്രമുഖ പണ്ഡിതനും സമസ്ത കേന്ദ്ര മുശാവറ അംഗവും നിരവധി മഹല്ലുകളുടെ ഖാസിയുമായ ടി.എസ് ഇബ്രാഹീം കുട്ടി മുസ്‌ലിയാർ അന്തരിച്ചു...

ഒരാഴ്ചയ്ക്കിടെ രണ്ടു കുഞ്ഞുങ്ങൾ... ആലപ്പുഴയിലെ അമ്മത്തൊട്ടിലിൽ വീണ്ടും ഒരു പെൺകുഞ്ഞ് കൂടി ... 'അവന' എന്ന് പേരിട്ട് ശിശുക്ഷേമ സമിതി

പേട്ട പോലീസ് സ്റ്റേഷന്‍ ബോംബാക്രമണ വധശ്രമക്കേസില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട 3 കേസുകളില്‍ കുപ്രസിദ്ധ ഗുണ്ടാ നേതാവ് അനില്‍ കുമാറെന്ന ജാങ്കോ കുമാറിന് കോടതിയുടെ പ്രൊഡക്ഷന്‍ വാറണ്ട്.

തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയുടേതാണുത്തരവ്. ജയില്‍ സൂപ്രണ്ട് പ്രതിയെ ഫെബ്രുവരി 9 ന് ഹാജരാക്കാന്‍ എ സിജെഎം ഷിബു ഡാനിയേലാണ് ഉത്തരവിട്ടത്. ജാങ്കോ കുമാറിനെ ഏക പ്രതിയാക്കി ഒരു കേസിലും ജാങ്കോ കുമാറിനെയും കൂട്ടാളികളായ അഖില്‍ , രേഖ എന്നിവരെ രണ്ടാം പ്രതിസ്ഥാനത്ത് ചേര്‍ത്ത് 2 കേസുകളിലും സിറ്റി പേട്ട പോലീസ് 2022 ല്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.



പേട്ട പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കൊച്ചുവേളി ആയിരംത്തോപ്പ് വിനായക നഗര്‍ പുതുവല്‍ പുത്തന്‍ വീട്ടില്‍ ജാങ്കോ കുമാര്‍ എന്ന അനില്‍ കുമാര്‍ (37) ആണ് പ്രധാന പ്രതി. അതേ സമയം കോടതിയില്‍ ഹാജരാകാത്ത കൂട്ടുപ്രതി അഖിലിനെ അറസ്റ്റ് ചെയ്ത് 9നകം ഹാജരാക്കാന്‍ കോടതി അറസ്റ്റ് വാറണ്ടുത്തരവ് പുറപ്പെടുവിച്ചു.


2021 ല്‍ സിറ്റി പേട്ട പോലീസ് സ്റ്റേഷന് ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പോലീസിന്റെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തി കൈയ്യേറ്റവും ബലപ്രയോഗവും നടത്തി അസഭ്യം വിളിക്കുകയും വാള്‍ കൊണ്ട് വെട്ടി പോലീസിനെ വധിക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്നാണ് കേസ്. വിവിധ സമയത്ത് പ്രതികള്‍ കൃത്യം ചെയ്തതായി ആരോപിച്ച് ഒരു എഫ് ഐ ആറില്‍ 3 കുറ്റപത്രം സമര്‍പ്പിച്ചതിനാലാണ് 3 കേസായി കോടതി ഫയലില്‍ സ്വീകരിച്ചത്.



പേട്ട പൊലീസ് സ്റ്റേഷന്‍ ആക്രമണം, വലിയതുറ ഗുണ്ടാ ആക്രമണം , കൊലപാതകം, ബോംബേറ്, അടിപിടി, പീഡനം ഉള്‍പ്പെടെ പതിനഞ്ചോളം കേസിലെ പ്രതിയാണ് അനില്‍കുമാര്‍ എന്ന ജാങ്കോ കുമാര്‍. കൈവശം ബോംബുമായാണ് ഇയാള്‍ സഞ്ചരിക്കുന്നതെന്നാണ് പോലീസ് റിപ്പോര്‍ട്ട്.


2020 ല്‍ നടന്ന ഉറിയാക്കോട് ലിജോ സൂരി വധശ്രമ കേസില്‍ ഒളിവിലായിരുന്ന ജാങ്കോ കുമാറിനെ റൂറല്‍ വിളപ്പില്‍ശാല പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.


2020 മാര്‍ച്ച് 17 നാണ് അറസ്റ്റ് ചെയ്തത്. 2020 ജനുവരി 6 ന് കുപ്രസിദ്ധ മോഷ്ടാവ് ഉറിയാകോട് പൊന്നെടുത്താന്‍കുഴി കോളൂര്‍ മേലെ പുത്തന്‍ വീട്ടില്‍ 'പറക്കുംതളിക' ബൈജുവിന്റെയും ജാങ്കോയുടെയും നേതൃത്വത്തിലുള്ള സംഘം ഉറിയാകോട് എസ്.ജി.ഭവനില്‍ ലിജോ സൂരി എന്നഅനു (29) വിനെ ആക്രമിച്ചിരുന്നു. ബൈജുവിന്റെ സഹോദരിയുടെ മകനാണ് ലിജോ സൂരി. അരശുംമൂട് ജംക്ഷനില്‍ നിന്നും നെടിയവിളയിലേക്ക് ബൈക്കില്‍ വരുകയായിരുന്ന ലിജോയെ ജാങ്കോ കുമാര്‍, ബൈജു എന്നിവരടങ്ങുന്ന സംഘം തടഞ്ഞു നിര്‍ത്തി വെട്ടുകയായിരുന്നു. പിന്നാലെ ഇരുമ്പ് ദണ്ഡ് കൊണ്ട് തടയ്ക്കടിച്ചു. തടയാന്‍ ശ്രമിച്ച പ്രദേശവാസി ബിനുവിനും വെട്ടേറ്റു. ആക്രമണം കണ്ട് എത്തിയ നാട്ടുകാര്‍ക്കു നേരെ നാടന്‍ ബോംബ് എറിഞ്ഞെങ്കിലും പൊട്ടാതെ റോഡിലെ ഓടയില്‍ പതിച്ചു. തുടര്‍ന്ന് സംഘം കാറില്‍ രക്ഷപ്പെട്ടു. കുടുംബ പ്രശ്‌നങ്ങളാണ് ബൈജുവും ലിജോയും തമ്മിലുള്ള വൈരാഗ്യത്തിന് പിന്നിലെന്നാണ് പൊലീസ് റിപ്പോര്‍ട്ട്.


ബൈജു, കൂട്ടാളിയായ പുഞ്ചക്കരി സ്വദേശി സന്തോഷ് (40) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തു. കേസില്‍ 3 പേര്‍ പിടിയിലായി.2 പേര്‍ ഒളിവില്‍ പോയി.
മലയിന്‍കീഴ് ന്മ കൊച്ചുവേളി റെയില്‍വേ സ്റ്റേഷനു സമീപം ആയിരംത്തോപ്പിലെ ഒളിസങ്കേതത്തില്‍ നിന്നാണ് 'ജാങ്കോ' കുമാറിനെ രഹസ്യ വിവരത്തെ തുടര്‍ന്ന് പൊലീസ് പിടികൂടിയത്. കാടു മൂടിയ പ്രദേശത്തു നിന്നും 5 ബോംബുകളും മാരകാധുങ്ങളും പോലീസ് കണ്ടെടുത്തു. ഉറിയാകോട് യുവാവിനെ വെട്ടിയ കേസില്‍ രണ്ടാം പ്രതിയാണിയാള്‍.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യയിലെ ഏറ്റവും പ്രായമുള്ള ടെസ്റ്റ് ക്രിക്കറ്റ് താരവും ഇതിഹാസവുമായ സിഡി ഗോപിനാഥ് അന്തരിച്ചു...  (9 minutes ago)

വാക്കു തർക്കത്തിനൊടുവിൽ.... ഗൾഫിൽ നിന്നെത്തിയയാളെ സത്‌കാരം നടത്തുന്നതിനിടെ സുഹൃത്ത് കൊലപ്പെടുത്തി....  (20 minutes ago)

മും​ബൈ ഛത്ര​പ​തി ശി​വാ​ജി മ​ഹാ​രാ​ജ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ തീ​പി​ടി​ത്തം... മൂ​ന്നു മ​ണി​ക്കൂ​ർ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ തീ നിയന്ത്രണവിധേയമാക്കി  (23 minutes ago)

പാലക്കാട് നോട്ട് ആരോപണം; ശോഭ സുരേന്ദ്രനെ ചതിച്ചത് ബിജെപിയിലെ ശോഭവിരുദ്ധർ? ശോഭാ സുരേന്ദ്രന്റെ വാദഗതികള്‍ പൊളിഞ്ഞു  (26 minutes ago)

ലോ​ക്സ​ഭ​യി​ലും നി​യ​മ​സ​ഭ​ക​ളി​ലും സ്ത്രീ​ക​ൾ​ക്ക് 33 ശ​ത​മാ​നം സം​വ​ര​ണം ഉ​റ​പ്പാ​ക്കാ​ൻ ഭ​ര​ണ​ഘ​ട​ന ഭേ​ദ​ഗ​തി​ക്കു​ള്ള ‘നാ​രി​ശ​ക്തി വ​ന്ദ​ൻ അ​ധി​നി​യം’ ബി​ല്ലി​ന് അ​നു​മ​തി ന​ൽ​കി കേ​ന്ദ്ര മ​ന്ത്ര  (47 minutes ago)

KARNATAKA മകളെ തട്ടിക്കൊണ്ടു പോയെന്ന് സംശയിച്ച് മാതാപിതാക്കള്‍  (51 minutes ago)

  പ്രമുഖ പണ്ഡിതനും സമസ്ത കേന്ദ്ര മുശാവറ അംഗവും നിരവധി മഹല്ലുകളുടെ ഖാസിയുമായ ടി.എസ് ഇബ്രാഹീം കുട്ടി മുസ്‌ലിയാർ ചൊക്ലി(88) അന്തരിച്ചു...  (1 hour ago)

സ്വർണവിലയിൽ ഇന്നും വർദ്ധനവ്...  (1 hour ago)

ഒരാഴ്ചയ്ക്കിടെ രണ്ടു കുഞ്ഞുങ്ങൾ... ആലപ്പുഴയിലെ അമ്മത്തൊട്ടിലിൽ വീണ്ടും ഒരു പെൺകുഞ്ഞ് കൂടി ... 'അവന' എന്ന് പേരിട്ട് ശിശുക്ഷേമ സമിതി  (1 hour ago)

കണ്ണൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു  (1 hour ago)

അമേരിക്ക വെട്ടിലായി... യുദ്ധത്തിൽ ഇറാന് ഉണ്ടായ ഓരോ നാശനഷ്ടങ്ങൾക്കും രക്തസാക്ഷികളുടെ ജീവന്റെ വിലയ്ക്കും പരിക്കേറ്റവർക്കുള്ള നഷ്ടപരിഹാരത്തിനും അവകാശവാദം ഉന്നയിക്കുമെന്ന് ഇറാന്‍  (1 hour ago)

സങ്കടക്കാഴ്ചയായി... വാണിയമ്പാറ ഇ.കെ.എം യു.പി സ്‌കൂളിൽ 37-ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്ത് പുറത്തിറങ്ങിയ ആൾ കുഴഞ്ഞുവീണു മരിച്ചു...  (2 hours ago)

മസ്തിഷ്കമരണം സംഭവിച്ച കിളിമാനൂർ സ്വദേശി ജയി ജയകുമാറിന്റെ ഹൃദയം ഇനി മലപ്പുറം സ്വദേശിയായ പതിനഞ്ചുകാരിക്ക് സ്വന്തം...  (2 hours ago)

സമ്മതിദാനാവകാശം വിനിയോഗിച്ച് ജനാധിപത്യ പ്രക്രിയയിൽ പങ്കുചേർന്ന മുഴുവൻ വോട്ടർമാർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ  (3 hours ago)

വോട്ട് ചെയ്ത് വീട്ടിലേക്ക് തിരികെ ബൈക്കിൽ പോകുന്നതിനിടെ വാഹനപകടത്തിൽ ഗൃഹനാഥന് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends