Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് വീണ്ടും അവയവദാനം...കോഴിക്കോട് ഇരിങ്ങൽ സ്വദേശി വിഷ്ണുവിൻ്റെ 4 അവയവങ്ങളാണ് ദാനം ചെയ്യുന്നത്


ഇതാണ് ടീം അർജന്റീന... അർജന്റീനയെ കുറ്റം പറഞ്ഞ് ടീവി നിർത്തിയവ്‍ പശ്ചാത്തപിച്ചു, 2-0ൽ നിന്നും ടീമിനെ വിജയിപ്പിച്ച് മെസ്സി, ആഘോഷത്തിന്റെ അത്യുന്നതിയിലും പൊട്ടിക്കരഞ്ഞ് മെസ്സി എന്ന കാവൽമാലാഖ!


ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി 20 മത്സരം.... ഇന്ത്യയ്ക്ക് വമ്പൻ പരാജയം


സങ്കടക്കാഴ്ചയായി... മഴ നനയാതിരിക്കാൻ ഓടിക്കൊണ്ടിരുന്ന ബൈക്കിന്റെ പിൻസീറ്റിലിരുന്ന് കുട നിവർത്തുന്നതിനിടെ റോഡിലേക്ക് തെറിച്ചുവീണ വയോധികയ്ക്ക് ദാരുണാന്ത്യം


ലോകകപ്പ് പ്രീ ക്വാർട്ടറിൽ ഈജിപ്തിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി അർജന്റീന ക്വാർട്ടർ ഫൈനലിൽ....

നികുതി ഭാരം വർധിപ്പിച്ച സർക്കാർ നിലപാടിൽ നിന്ന് ഒരടി പിന്നോട്ടില്ല, എല്ലാം കണ്ടു മിണ്ടാതെ ഇരിക്കാൻ പ്രതിപക്ഷവും ഒരുക്കമല്ലെങ്കിലോ ? കേരളം സംഘർഷ ഭൂമിയാവും..

09 FEBRUARY 2023 12:09 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് വീണ്ടും അവയവദാനം...കോഴിക്കോട് ഇരിങ്ങൽ സ്വദേശി വിഷ്ണുവിൻ്റെ 4 അവയവങ്ങളാണ് ദാനം ചെയ്യുന്നത്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

വിദ്യാർത്ഥികളുടെ യാത്രാ കൺസെഷൻ നിരക്ക് വർദ്ധിപ്പിക്കാനുള്ള നീക്കം സർക്കാർ അനുവദിക്കില്ലെന്ന് ഗതാഗത മന്ത്രി

  വി​ഴി​ഞ്ഞം തു​റ​മു​ഖ പ​ദ്ധ​തി​യി​ലെ ഓ​ഹ​രി​ക്കൈ​മാ​റ്റ വിഷയം ഇന്ന് ചേരുന്ന മന്ത്രിസഭ യോ​ഗം പരി​ഗണിക്കും

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത... 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് , മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിര്‍ദേശം

നികുതി ഭാരം വർധിപ്പിച്ച സർക്കാർ നിലപാടിൽ നിന്ന് ഒരടി പിന്നോട്ടില്ലെന്ന് വാദത്തിൽ തുടരുകയാണ്, രണ്ടും കൽപ്പിച്ചാണ് സർക്കാരിന്റെ നീക്കങ്ങൾ..എന്നാൽ എല്ലാം കണ്ടു മിണ്ടാതെ ഇരിക്കാൻ പ്രതിപക്ഷവും ഒരുക്കമല്ലെങ്കിലോ , എങ്കിൽ പിന്നെ വേറെ വിഷയം നടക്കും അവിടെ..വിലക്കയറ്റത്തിനിടയാക്കുന്ന ഇന്ധന സെസ്, നികുതി നിർദ്ദേശങ്ങളിൽ വീണ്ടുവിചാരത്തിനില്ലെന്ന് സർക്കാരും, സമരത്തിൽ വിട്ടുവീഴ്ചയില്ലെന്ന് പ്രതിപക്ഷവും വ്യക്തമാക്കിയതോടെ, കേരളം സംഘർഷ ഭൂമിയാവും. നികുതി നിർദ്ദേശങ്ങളിൽതിരുത്തലിന് സാദ്ധ്യതയില്ലെന്ന്
റിപോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു..ഇന്ധന സെസിൽ ഇടത് അണികളിലുൾപ്പെടെ എതിർപ്പും, സന്ദേഹങ്ങളുണ്ടെങ്കിലും പ്രതിപക്ഷ സമ്മർദ്ദത്തിന് കീഴടങ്ങുന്നത് രാഷ്ട്രീയ തോൽവിയാകുമെന്നാണ് സി.പി.എമ്മും സർക്കാരും വിലയിരുത്തിയത്. നിയമസഭാകവാടത്തിൽ എം.എൽ.എമാരുടെ സത്യഗ്രഹസമരം നടത്തി സമ്മർദ്ദത്തിന് ശ്രമിച്ച പ്രതിപക്ഷത്തിന് നിയമസഭയിലെധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ മറുപടിപ്രസംഗം ഒരർത്ഥത്തിൽ ക്ഷീണമായി. എങ്കിലും ഇന്ധന സെസ് വിഷയത്തിൽ ജനരോഷം സർക്കാരിനെതിരാണെന്ന് വിലയിരുത്തുന്ന പ്രതിപക്ഷം ,പ്രതിഷേധം കടുപ്പിക്കും.

 

ഇന്നത്തെ സഭാ സമ്മേളനംപ്രക്ഷുബ്ദമാവും. സമ്മേളനം ഇന്ന് താൽക്കാലികമായി നിറുത്തിവയ്ക്കുന്നതിനാൽ സഭാകവാടത്തിലെ എം.എൽ.എമാരുടെ സമരം മാറ്റേണ്ടി വരും.വീണ്ടുവിചാരത്തിനുംസർക്കാരിന് സമയം..
ഇപ്പോൾ പ്രഖ്യാപിച്ച നികുതി, സെസ് നിർദ്ദേശങ്ങൾ പ്രാബല്യത്തിൽ വരുന്നത് ഏപ്രിലിലാണ്. ജനത്തെ അതുവരെ നേരിട്ട് ബാധിക്കില്ലെന്നതിനാൽ അപ്പോഴേക്കും പ്രതിഷേധങ്ങൾ ആറിത്തണുത്തേക്കാം. വരും നാളുകളിലെ കാലാവസ്ഥ നോക്കി സർക്കാരിന് പുനരാലോചനയ്ക്കും സമയമുണ്ട്. അടുത്ത വർഷത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് വീണ്ടുമൊരു ബഡ്ജറ്റ് അവതരിപ്പിക്കാനുമുണ്ട്.ജന ക്ഷേമ പദ്ധതികളേറ്റെടുക്കുന്ന സംസ്ഥാന സർക്കാരിന്റെ ബദൽ നയങ്ങൾക്ക് കേന്ദ്രത്തിലെ ബി.ജെ.പി സർക്കാർ തടയിടുകയാണെന്ന രാഷ്ട്രീയ പ്രചരണം സി.പി.എം ശക്തമാക്കും. ഇതും ബഡ്ജറ്റിലെ ക്ഷേമപദ്ധതികളും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഈ മാസം ആരംഭിക്കുന്ന സംസ്ഥാന ജാഥയിൽ ജനങ്ങളോട് വിശദീകരിക്കും.അതെ സമയം മോദി സർക്കാർ പെട്രോളിയം ഉല്പന്നങ്ങൾക്ക് സെസും സർചാർജുമുൾപ്പെടെ ഏർപ്പെടുത്തി അംബാനിമാരെയും അദാനിമാരെയും സഹായിക്കുമ്പോൾ ,കേരള സർക്കാർ അവശതയനുഭവിക്കുന്ന 60 ലക്ഷത്തിലധികം പേർക്കുള്ള സാമൂഹ്യക്ഷേമ പദ്ധതികൾക്കാണ് ധനസഹായം കണ്ടെത്തുന്നതെന്നാണ് വിശദീകരണം. ഇടത് ജനകീയ ബദലായി ഇതുയർത്തിക്കാട്ടണമെന്നാണ് കഴിഞ്ഞ ദിവസം ഇടത് എം.എൽ.എമാരുടെ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും നിർദ്ദേശിച്ചത്. കേന്ദ്രത്തിനെതിരായ പ്രചരണം ശക്തമാക്കുക വഴി ന്യൂനപക്ഷ പിന്തുണ ഉറപ്പാക്കാനാണ് ഇടത് നീക്കം.കേന്ദ്ര സഹായം കുറയുന്നതിനാൽ ക്ഷേമ പെൻഷനുകൾ

മുടങ്ങാതിരിക്കാൻ നികുതി വർദ്ധന രാഷ്ട്രീയമായിപ്പോലും അനിവാര്യമാണെന്ന് ബഡ്ജറ്റിന് മുമ്പ് ധനമന്ത്രി മുഖ്യമന്ത്രിയെയും സി.പി.എം, സി.പി.ഐ നേതൃത്വങ്ങളെയും ബോധിപ്പിച്ചിരുന്നു.എന്നാൽ, ജനങ്ങളെ കണക്കിലെടുക്കാത്ത ധാർഷ്ഠ്യമാണ് സർക്കാരിനെ ഇത്തരമൊരു കടുംവെട്ടിന് പ്രേരിപ്പിച്ചതെന്നാണ് പ്രതിപക്ഷ വാദം, എന്നാൽ രണ്ടു കൂട്ടരും അങ്ങോട്ടും ഇങ്ങോട്ടും ഒരടിയും പിന്നോട്ടില്ലാതെ പോകുകയാണ്, ഏതായാലും പ്രതിപക്ഷം ശക്തമായി തന്നെ ഇതിനെതിരെ പോരാടുമെന്നുള്ള കണക്കു കൂട്ടലിൽ തന്നെയാണ് മുൻപോട്ട് പോകുന്നത്, അതുകൊണ്ട് വരും ദിവസങ്ങളിൽ എന്ത് പ്രതിഷേധ മുറകളാകും ഇവർ പുറത്തെടുക്കാൻ പോകുന്നതിന്ന് കാത്തിരുന്നു കാണേണ്ട വരും..

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് വീണ്ടും അവയവദാനം...കോഴിക്കോട് ഇരിങ്ങൽ സ്വദേശി വിഷ്ണുവിൻ്റെ 4 അവയവങ്ങളാണ് ദാനം ചെയ്യുന്നത്  (19 minutes ago)

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി  (29 minutes ago)

അഹമ്മദാബാദ് സ്‌ഫോടനപരമ്പരക്കേസിലെ 38 പ്രതികളുടെ വധശിക്ഷ ശരിവെച്ച് ഗുജറാത്ത് ഹൈക്കോടതി  (40 minutes ago)

സംസാരത്തിൽ നിയന്ത്രണം വേണം; ഈ രാശിക്കാർക്ക് വാക്കുതർക്കത്തിന് സാധ്യത!  (48 minutes ago)

വിദ്യാർത്ഥികളുടെ യാത്രാ കൺസെഷൻ നിരക്ക് വർദ്ധിപ്പിക്കാനുള്ള നീക്കം സർക്കാർ അനുവദിക്കില്ലെന്ന് ഗതാഗത മന്ത്രി  (50 minutes ago)

ബംഗളൂരുവിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി  (1 hour ago)

ഇതാണ് ടീം അർജന്റീന... അർജന്റീനയെ കുറ്റം പറഞ്ഞ് ടീവി നിർത്തിയവ്‍ പശ്ചാത്തപിച്ചു, 2-0ൽ നിന്നും ടീമിനെ വിജയിപ്പിച്ച് മെസ്സി, ആഘോഷത്തിന്റെ അത്യുന്നതിയിലും പൊട്ടിക്കരഞ്ഞ് മെസ്സി എന്ന കാവൽമാലാഖ!  (1 hour ago)

നിരവധി തൂക്കുപാലങ്ങളുടെ നിർമാതാവ് 'ബ്രിഡ്ജ് മാൻ ഓഫ് ഇന്ത്യ' എന്നറിയപ്പെടുന്ന ഗിരീഷ് ഭരദ്വാജ് അന്തരിച്ചു  (1 hour ago)

  വി​ഴി​ഞ്ഞം തു​റ​മു​ഖ പ​ദ്ധ​തി​യി​ലെ ഓ​ഹ​രി​ക്കൈ​മാ​റ്റ വിഷയം ഇന്ന് ചേരുന്ന മന്ത്രിസഭ യോ​ഗം പരി​ഗണിക്കും  (2 hours ago)

  ഹോർമുസ് കടലിടുക്കിൽ മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ, ഇറാനിൽ ശക്തമായ സൈനിക ആക്രമണവുമായി അമേരിക്ക  (2 hours ago)

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത... 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് , മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിര്‍ദേശം  (2 hours ago)

ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി 20 മത്സരം.... ഇന്ത്യയ്ക്ക് വമ്പൻ പരാജയം  (3 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഐ .പി ബിനുവടക്കം 13 പ്രതികൾക്ക് ജാമ്യമില്ല,ഗൂഡാലോചനയിലെ ഉന്നതരെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ പ്രതികൾക്ക് ജാമ്യം ന  (3 hours ago)

സങ്കടക്കാഴ്ചയായി... മഴ നനയാതിരിക്കാൻ ഓടിക്കൊണ്ടിരുന്ന ബൈക്കിന്റെ പിൻസീറ്റിലിരുന്ന് കുട നിവർത്തുന്നതിനിടെ റോഡിലേക്ക് തെറിച്ചുവീണ വയോധികയ്ക്ക് ദാരുണാന്ത്യം  (3 hours ago)

ലോകകപ്പ് പ്രീ ക്വാർട്ടറിൽ ഈജിപ്തിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി അർജന്റീന ക്വാർട്ടർ ഫൈനലിൽ....  (3 hours ago)

Malayali Vartha Recommends