Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പിണറായി സര്‍ക്കാരും സിപിഎമ്മും നടത്തിയ പിന്‍വാതില്‍ നിയമനങ്ങളും അനര്‍ഹ നിയമനങ്ങളും കോടതിയില്‍ ചോദ്യം ചെയ്യപ്പെടാനാണ് സാധ്യത. പാര്‍ട്ടി പ്രവര്‍ത്തകര്‍ നേടിയ ഡോക്ടറേറ്റുകള്‍ തുടങ്ങി സര്‍വ്വകലാശാലയുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും നടക്കുന്ന അഴിമതികള്‍ ഉള്‍പ്പെടുത്തി ഹര്‍ജി നല്കാനാണ് ഗവര്‍ണര്‍ തയ്യാറെടുക്കുന്നതെന്നറിയുന്നു

09 FEBRUARY 2023 02:01 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

വിദ്യാർത്ഥികളുടെ യാത്രാ കൺസെഷൻ നിരക്ക് വർദ്ധിപ്പിക്കാനുള്ള നീക്കം സർക്കാർ അനുവദിക്കില്ലെന്ന് ഗതാഗത മന്ത്രി

  വി​ഴി​ഞ്ഞം തു​റ​മു​ഖ പ​ദ്ധ​തി​യി​ലെ ഓ​ഹ​രി​ക്കൈ​മാ​റ്റ വിഷയം ഇന്ന് ചേരുന്ന മന്ത്രിസഭ യോ​ഗം പരി​ഗണിക്കും

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത... 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് , മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിര്‍ദേശം

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഐ .പി ബിനുവടക്കം 13 പ്രതികൾക്ക് ജാമ്യമില്ല,ഗൂഡാലോചനയിലെ ഉന്നതരെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ പ്രതികൾക്ക് ജാമ്യം നൽകാനാവില്ലെന്ന് കോടതി

ഗവര്‍ണര്‍ നിയമിച്ച സാങ്കേതിക സര്‍വ്വകലാശാല, ഫിഷറീസ് സര്‍വ്വകലാശാലകളിലം വിസിമാര്‍ സമ്മര്‍ദ്ദം സഹിക്കവയ്യാതെ സ്ഥാനം രാജിവെച്ചൊഴിയണമെന്ന നിലപാടിലാണ് സര്‍ക്കാര്‍ സര്‍വ്വകലാശാല ജീവനക്കാരെ ഇറക്കി വിട്ടിരിക്കുന്നതെന്ന് വ്യക്തം. കേരള സാങ്കേതിക സര്‍വ്വകലാശാല  നിയമനവുമായി ബന്ധപ്പെട്ട് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ തയ്യാറെടുക്കുന്നതാണ് പുതിയ സംഭവ വികാസം.

മുന്‍ കെടിയു വൈസ് ചാന്‍സലര്‍  ഡോ രാജശ്രീ എംഎസ്സിന്റെ നിയമനം റദ്ദാക്കിയ വിധിയില്‍ വ്യക്തത തേടി ഗവര്‍ണര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യും. ഗവര്‍ണര്‍ക്ക് വേണ്ടി അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കിട്ട രമണി സുപ്രീം കോടതിയില്‍ ഹാജരായേക്കുമെന്ന് ഉന്നത വൃത്തങ്ങള്‍് വ്യക്തമാക്കി.വിസി നിയമനം റദ്ദാക്കിയതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പുനഃപരിശോധന ഹര്‍ജി കഴിഞ്ഞ ദിവസം ജസ്റ്റിസുമാരായ എം ആര്‍ ഷാ,സി. ടി രവികുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ഗവര്‍ണറുടെ പുതിയ നീക്കം. ഗവര്‍ണര്‍ക്ക് എല്ലാ സഹായവുമായി മോദിയും കേന്ദ്ര നിയമന്ത്രാലയവും കൂടെ കൂടിയതോടെ പിണറായി സര്‍ക്കാര്‍ സര്‍വ്വകലാശാല വിഷയത്തില്‍ വെട്ടിലായിരിക്കുകയാണ്.

പിണറായി സര്‍ക്കാരും സിപിഎമ്മും നടത്തിയ പിന്‍വാതില്‍ നിയമനങ്ങളും അനര്‍ഹ നിയമനങ്ങളും കോടതിയില്‍ ചോദ്യം ചെയ്യപ്പെടാനാണ് സാധ്യത. പാര്‍ട്ടി പ്രവര്‍ത്തകര്‍ നേടിയ ഡോക്ടറേറ്റുകള്‍ തുടങ്ങി സര്‍വ്വകലാശാലയുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും നടക്കുന്ന അഴിമതികള്‍ ഉള്‍പ്പെടുത്തി ഹര്‍ജി നല്കാനാണ് ഗവര്‍ണര്‍ തയ്യാറെടുക്കുന്നതെന്നറിയുന്നു. കേരള സര്‍ക്കാരും , സിന്‍ഡിക്കേറ്റുകളും സര്‍വ്വകലാശാലകളില്‍ നടത്തി കൊണ്ടിരിക്കുന്ന അഴിമതികളും സ്വജനപക്ഷപാതവും ഗവര്‍ണര്‍ കേന്ദ്രനിയമമന്ത്രാലയത്തേയും , യുജിസി ചെയര്‍മാനേയും നേരത്തെ അറിയിച്ചിട്ടുണ്ട്.

സാങ്കേതിക സര്‍വകലാശാല വിസി നിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധിയില്‍ തുടര്‍നടപടികളെ സംബന്ധിച്ച് വിശദീകരിച്ചിട്ടില്ല. ഈ പഴുത് ഉപയോഗിച്ച് പുതിയ വിസി നിയമനവുമായി സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്നാണ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ നിലപാട്. ഇത് സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനത്തെ ബാധിക്കും. ഈ സാഹചര്യത്തിലാണ് വിസി നിയമനം റദ്ദാക്കിയ വിധിയില്‍ സ്വീകരിക്കേണ്ട തുടര്‍നടപടികളില്‍ വ്യക്തത തേടി ഗവര്‍ണര്‍ വീണ്ടും സുപ്രീം കോടതിയെ സമീപിക്കുന്നത്.

വ്യക്തത തേടിയുള്ള ഹര്‍ജി ഫയല്‍ ചെയ്യുന്നതിന് മുന്നോടിയായി ഗവര്‍ണറുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ അറ്റോര്‍ണി ജനറലുമായി ചര്‍ച്ച നടന്നതായി ഉന്നത വൃത്തങ്ങള്‍  സ്ഥിരീകരിച്ചു. കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ അനുമതിയോടെ അറ്റോര്‍ണി ജനറല്‍ ഗവര്‍ണര്‍ക്ക് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരാകും. ഹര്‍ജി ജസ്റ്റിസ് എം ആര്‍ ഷാ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കാനാണ് സാധ്യത.

യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്ത ജെറോമിന്റെ പിഎച്ച്ഡി ഗവേഷണ പ്രബന്ധത്തിലെ ഗുരുതര പിഴവുകളെ കുറിച്ച് അന്വഷിക്കിക്കാന്‍ ഉത്തരവിറക്കിയ ഗവര്‍ണര്‍ക്ക് മുന്നില്‍ എത്തിയ അടുത്ത പരാതി സാങ്കേതിക സര്‍വ്വകലാശാല വിസി സിസി തോമസിന്റേതായിരുന്നു. സിപിഎം പ്രര്‍ത്തകരുടെ പീഡനം കാരണം ജോലി ചെയ്യാന്‍ കഴിയുന്നില്ലെന്നാണ് പരാതിയുമായാണ് ഗവര്‍ണറെ സമീപിച്ചത്. എന്നാല്‍ ചിന്ത ജെറോമിന്റെ ഗവേഷണ പ്രബന്ധത്തില്‍ വന്ന തെറ്റുകള്‍ രാഷ്ട്രീയമായി കാണേണ്ടെന്ന നിലപാടിലാണ് ഗവര്‍ണര്‍. എന്നാല്‍ സര്‍വ്വകലാശാലയില്‍ വിസിയ്ക്ക് മൂക്കുകയറിടുന്ന സിന്‍ഡിക്കേറ്റ് എന്നത് പൂര്‍ണ്ണമായും രാഷ്ട്രീയമാണ്. എന്നാല്‍ ഗവര്‍ണറുടെ നിലപാടുകള്‍ രണ്ട് കാര്യത്തിലും വ്യത്യസ്തമാണ്.

രാഷ്ട്രീയ അതിപ്രസരം കാരണം ചുമതലകള്‍ നിര്‍വഹിക്കാനാവുന്നില്ലെന്നും അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് സാങ്കേതിക സര്‍വകലാശാലാ വൈസ്ചാന്‍സലര്‍ പ്രൊഫ.സിസ തോമസ് ചാന്‍സലറായ ഗവര്‍ണര്‍ക്ക് പരാതി നല്കിയത്.വൈസ് ചാന്‍സലറുടെ കസേരയില്‍ താളത്തിന് തുള്ളുന്ന പാവയെയാണ് രാഷ്ട്രീയക്കാര്‍ക്ക് ആവശ്യം. അങ്ങനെയൊരു ആളെ കിട്ടാത്തതിന്റെ അരിശം തന്നോട് തീര്‍ക്കുകയാണ്.സിന്‍ഡിക്കേറ്റും ബോര്‍ഡ് ഒഫ് ഗവേണന്‍സും തന്റെ കൈകള്‍ കെട്ടിയിടാന്‍ ശ്രമിക്കുകയാണ്. സ്വതന്ത്രമായി തീരുമാനങ്ങളെടുക്കുന്നത് തടയുകയാണ് ഈ സമിതികളുടെ ലക്ഷ്യംമെന്നും ഗവര്‍ണര്‍ക്ക് നല്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

തന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ ഉപസമിതിയെ നിയോഗിച്ച സിന്‍ഡിക്കേറ്റ് നടപടി സര്‍വകലാശാലാ നിയമത്തിനും ചട്ടത്തിനും വിരുദ്ധമാണെന്ന് വൈസ് ചാന്‍സലര്‍ ചൂണ്ടിക്കാട്ടി. ആക്ടിലെ 14(5)സെക്ഷന്‍ പ്രകാരം വി.സിയും മറ്റ് അധികാരികളുമായും തര്‍ക്കമുണ്ടായാല്‍ അതില്‍ ചാന്‍സലറുടെ തീരുമാനമാണ് അന്തിമം. രണ്ട് രാഷ്ട്രീയക്കാരും എയ്ഡഡ് കോളേജിലെ ഒരു അസോസിയേറ്റ് പ്രൊഫസറും രജിസ്ട്രാറുമാണ് ഉപസമിതിയില്‍. വളരെ ജൂനിയറായ അസോ.പ്രൊഫസറെയും കീഴുദ്യോഗസ്ഥനായ രജിസ്ട്രാറെയുമാണ് വി.സിയെ നിയന്ത്രിക്കാന്‍ സിന്‍ഡിക്കേറ്റ് നിയോഗിച്ചിരിക്കുന്നതെന്നത് ആശ്ചര്യമാണ്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി  (4 minutes ago)

അഹമ്മദാബാദ് സ്‌ഫോടനപരമ്പരക്കേസിലെ 38 പ്രതികളുടെ വധശിക്ഷ ശരിവെച്ച് ഗുജറാത്ത് ഹൈക്കോടതി  (15 minutes ago)

സംസാരത്തിൽ നിയന്ത്രണം വേണം; ഈ രാശിക്കാർക്ക് വാക്കുതർക്കത്തിന് സാധ്യത!  (23 minutes ago)

വിദ്യാർത്ഥികളുടെ യാത്രാ കൺസെഷൻ നിരക്ക് വർദ്ധിപ്പിക്കാനുള്ള നീക്കം സർക്കാർ അനുവദിക്കില്ലെന്ന് ഗതാഗത മന്ത്രി  (25 minutes ago)

ബംഗളൂരുവിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി  (1 hour ago)

ഇതാണ് ടീം അർജന്റീന... അർജന്റീനയെ കുറ്റം പറഞ്ഞ് ടീവി നിർത്തിയവ്‍ പശ്ചാത്തപിച്ചു, 2-0ൽ നിന്നും ടീമിനെ വിജയിപ്പിച്ച് മെസ്സി, ആഘോഷത്തിന്റെ അത്യുന്നതിയിലും പൊട്ടിക്കരഞ്ഞ് മെസ്സി എന്ന കാവൽമാലാഖ!  (1 hour ago)

നിരവധി തൂക്കുപാലങ്ങളുടെ നിർമാതാവ് 'ബ്രിഡ്ജ് മാൻ ഓഫ് ഇന്ത്യ' എന്നറിയപ്പെടുന്ന ഗിരീഷ് ഭരദ്വാജ് അന്തരിച്ചു  (1 hour ago)

  വി​ഴി​ഞ്ഞം തു​റ​മു​ഖ പ​ദ്ധ​തി​യി​ലെ ഓ​ഹ​രി​ക്കൈ​മാ​റ്റ വിഷയം ഇന്ന് ചേരുന്ന മന്ത്രിസഭ യോ​ഗം പരി​ഗണിക്കും  (1 hour ago)

  ഹോർമുസ് കടലിടുക്കിൽ മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ, ഇറാനിൽ ശക്തമായ സൈനിക ആക്രമണവുമായി അമേരിക്ക  (1 hour ago)

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത... 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് , മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിര്‍ദേശം  (2 hours ago)

ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി 20 മത്സരം.... ഇന്ത്യയ്ക്ക് വമ്പൻ പരാജയം  (2 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഐ .പി ബിനുവടക്കം 13 പ്രതികൾക്ക് ജാമ്യമില്ല,ഗൂഡാലോചനയിലെ ഉന്നതരെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ പ്രതികൾക്ക് ജാമ്യം ന  (2 hours ago)

സങ്കടക്കാഴ്ചയായി... മഴ നനയാതിരിക്കാൻ ഓടിക്കൊണ്ടിരുന്ന ബൈക്കിന്റെ പിൻസീറ്റിലിരുന്ന് കുട നിവർത്തുന്നതിനിടെ റോഡിലേക്ക് തെറിച്ചുവീണ വയോധികയ്ക്ക് ദാരുണാന്ത്യം  (3 hours ago)

ലോകകപ്പ് പ്രീ ക്വാർട്ടറിൽ ഈജിപ്തിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി അർജന്റീന ക്വാർട്ടർ ഫൈനലിൽ....  (3 hours ago)

  വയനാട്ടിൽ കള്ളാടി തുരങ്കപാതയുടെ നിർമ്മാണ സ്ഥലത്ത് മണ്ണിടിഞ്ഞ് അപകടമുണ്ടായ സ്ഥലത്ത് ഇന്ന് മുഖ്യമന്ത്രി വിഡി സതീശൻ സന്ദർശനം നടത്തും  (3 hours ago)

Malayali Vartha Recommends