Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പീഡന കേസില്‍ ഉണ്ണിമുകുന്ദന് ഇന്ന് നിർണായകം..കെട്ടിച്ചമച്ച കേസാണിതെന്ന് ചൂണ്ടിക്കാട്ടി യുവതിക്കെതിരെ നടന്‍ പരാതി നല്‍കിയിരുന്നു... 25 ലക്ഷം രൂപ യുവതി ആവശ്യപ്പെട്ടുവെന്നാണ് ഉണ്ണി മുകുന്ദന്‍ പരാതിയില്‍ പറയുന്നത്...ഉണ്ണി മുകുന്ദന്റെ പ്രവൃത്തി മകള്‍ക്ക് ഷോക്കായി എന്ന് യുവതിയുടെ പിതാവ്...

09 FEBRUARY 2023 03:03 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

വിദ്യാർത്ഥികളുടെ യാത്രാ കൺസെഷൻ നിരക്ക് വർദ്ധിപ്പിക്കാനുള്ള നീക്കം സർക്കാർ അനുവദിക്കില്ലെന്ന് ഗതാഗത മന്ത്രി

  വി​ഴി​ഞ്ഞം തു​റ​മു​ഖ പ​ദ്ധ​തി​യി​ലെ ഓ​ഹ​രി​ക്കൈ​മാ​റ്റ വിഷയം ഇന്ന് ചേരുന്ന മന്ത്രിസഭ യോ​ഗം പരി​ഗണിക്കും

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത... 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് , മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിര്‍ദേശം

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഐ .പി ബിനുവടക്കം 13 പ്രതികൾക്ക് ജാമ്യമില്ല,ഗൂഡാലോചനയിലെ ഉന്നതരെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ പ്രതികൾക്ക് ജാമ്യം നൽകാനാവില്ലെന്ന് കോടതി

തുടക്കം മുതൽ തന്നെ വിവാദങ്ങളോട് വിവധങ്ങൾ ആയിരുന്നു മാളികപ്പുറം എന്ന ഉണ്ണിമുകുന്ദന് ചിത്രം നേരിടേണ്ടി വന്നത്, സംഘപരിവാർ അജണ്ടയാണ് സിനിമ മുഴുവനും എന്ന് വാദിച്ച സമൂഹത്തില ചിലവന്മാരെ തൂത്തെറിഞ്ഞു കൊണ്ട്, എല്ലാവരെയും അതിശയിപ്പിച്ച് , ബോക്സ് ഓഫീസിൽ ഹിറ്റ് ലെവലിലേക്ക് മാളികപ്പുറം എന്ന സിനിമ എത്തിയിരുന്നു, ആത്രേയയെറെ കുടുംബ പ്രേക്ഷകർ ഈ സിനിമയെ ഏറ്റെടുത്തിരുന്നു, എന്നാൽ അതിന് ശേഷവും , ചിലർ നടനെ കുത്തുന്നതിൽ നിന്നും ഒഴിവായില്ലാ, ഉണ്ണിമുകുന്ദനെയും , ചിത്രത്തിലെ ഒരു കഥാപാത്രമായ കൊച്ചുകുട്ടിയെയും മോശമായ ഭാഷയിൽ സമൂഹ മാധ്യമങ്ങളിൽ ഒരാൾ ചിത്രീകരിച്ചിരുന്നു, അതിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച നടനെ ..എല്ലാവരും ചേർന്ന് എയറിൽ ആക്കി, അതിനു ശേഷം , അടുത്തൊരു വിവാദത്തിൽ കൂടി താരം പെട്ടിരിക്കുകയാണ് , ആ കേസിൽ ഇന്ന് നിർണായകമായ ദിനം കൂടിയാണ്..നടന്‍ ഉണ്ണി മുകുന്ദന് ഇന്ന് നിര്‍ണായക ദിനമാണ്. കൊച്ചിയിലെ ഫ്‌ളാറ്റില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് യുവതി നല്‍കിയ കേസ് ഇന്ന് ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വരും. രണ്ടു വര്‍ഷത്തോളമായി കേസില്‍ തുടര്‍നടപടികള്‍ കോടതി സ്‌റ്റേ ചെയ്തിരിക്കുകയാണ്. കേസ് റദ്ദാക്കണമെന്ന് ഉണ്ണി മുകുന്ദന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.നടന്റെ വാദം കോടതി അംഗീകരിച്ചില്ലെങ്കില്‍ താരത്തിന് വലിയ തിരിച്ചടിയാകും. അതേസമയം, സിനിമയുടെ കഥ പറയാനെത്തിയ തന്നെ ഉണ്ണി മുകുന്ദന്‍ ഫ്‌ളാറ്റില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് യുവതി പറയുന്നത്.


യുവതിയുടെ കുടുംബവും നിര്‍ണമായകമായ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ...2017 ആഗസ്റ്റ് 23നാണ് കേസിന് ആസ്പദമായ സംഭവം. കോട്ടയം സ്വദേശിനിയായ യുവതിയാണ് പരാതിക്കാരി. വിദേശത്താണ് ഇവരുടെ കുടുംബം താമസിച്ചിരുന്നത്. ഒരു കമ്പനിയില്‍ എച്ച്ആര്‍ വകുപ്പില്‍ ജോലി ചെയ്യുകയായിരുന്നു. രണ്ട് കഥകള്‍ അവര്‍ എഴുതിയിരുന്നു. ഇത് ഒരു സിനിമാ നിര്‍മാണ കമ്പനിക്ക് ഇഷ്ടമാകുകയും ചെയ്തു. ഉണ്ണി മുകുനന്ദന്റെ ഡേറ്റ് കിട്ടിയാല്‍ സിനിമയാക്കാം എന്ന് തീരുമാനിച്ചു.തുടര്‍ന്നാണ് യുവതി കൊച്ചിയില്‍ വന്നതത്രെ. താരത്തെ വിളിച്ചു കാണാന്‍ അവസരം ചോദിച്ചിരുന്നു. കൊച്ചിയിലെ ഫ്‌ളാറ്റില്‍ വച്ച് കഥ കേട്ട ശേഷം ഉണ്ണി മുകുന്ദന്‍ തിരക്കഥ ആവശ്യപ്പെട്ടുവെന്നും മറ്റൊരിക്കല്‍ വരുമ്പോള്‍ കൊണ്ടുവരാമെന്ന് പറഞ്ഞ് ഇറങ്ങാന്‍ ഒരുങ്ങവെയാണ് തന്നെ അപമാനിച്ചതെന്നും യുവതി പരാതിയില്‍ പറയുന്നു. ദിവസങ്ങള്‍ക്ക് ശേഷം യുവതി പരാതി നല്‍കുകയായിരുന്നു.എറണാകുളം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉണ്ണി മുകുന്ദന് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ കേസ് റദ്ദാക്കണം എന്നാണ് ഉണ്ണി മുകുന്ദന്റെ ആവശ്യം. കെട്ടിച്ചമച്ച കേസാണിതെന്ന് ചൂണ്ടിക്കാട്ടി യുവതിക്കെതിരെ നടന്‍ പരാതി നല്‍കിയിരുന്നു. 25 ലക്ഷം രൂപ യുവതി ആവശ്യപ്പെട്ടുവെന്നാണ് ഉണ്ണി മുകുന്ദന്‍ പരാതിയില്‍ പറയുന്നത്. എന്നാല്‍ തന്റെ സ്വകാര്യ വിവരങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് ഭീഷണിയുണ്ടെന്ന് കാണിച്ച് യുവതി മറ്റൊരു പരാതിയും നല്‍കി.


കേസില്‍ യുവതി നല്‍കിയ രണ്ടു പരാതികളും ഉണ്ണി മുകുന്ദന്റെ പരാതിയുമാണുള്ളത്. ഉണ്ണി മുകുന്ദന്റെ പ്രവൃത്തി മകള്‍ക്ക് ഷോക്കായി എന്ന് യുവതിയുടെ പിതാവ് പറഞ്ഞിരുന്നു. വിവാദത്തിന്റെ പശ്ചാത്തലത്തില്‍ യുവതിയുടെ പിതാവ് അടക്കമുള്ള കുടുംബാംഗങ്ങള്‍ നാട്ടിലെത്തിയിരുന്നു.പരാതിക്കാരിയുടെ മൊഴി കോടതി രേഖപ്പെടുത്തിയിട്ടുണ്ട്. യുവതിക്കൊപ്പം രണ്ട് സാക്ഷികളെയും കോടതി വിസ്തരിച്ചിരുന്നു. കോട്ടയം സ്വദേശിനിയായ യുവതി വീട്ടില്‍ വന്നിരുന്നുവെന്ന് ഉണ്ണി മുകുന്ദന്‍ സമ്മതിക്കുന്നു. തിരക്കഥ അപൂര്‍ണമായതിനാല്‍ താന്‍ നിരസിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. കേസില്‍ കുടുക്കാതിരിക്കാന്‍ 25 ലക്ഷം രൂപ വേണമെന്നാണ് യുവതി ആവശ്യപ്പെടുന്നത് എന്നും ഉണ്ണി മുകുന്ദന്‍ പരാതിയില്‍ വിശദീകരിക്കുന്നു.അഡ്വ. സൈബി ജോസ് കിടങ്ങൂരാണ് പ്രതിഭാഗത്തിന് വേണ്ടി കോടതിയില്‍ ഹാജരാകുന്നത്. കേസില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ഉണ്ണി മുകുന്ദന്‍ ആവശ്യപ്പെട്ടിരുന്നു എങ്കിലും മജിസ്‌ട്രേറ്റ് കോടതിയും സെഷന്‍സ് കോടതിയും തള്ളി. തുടര്‍ന്നാണ് കേസ് ഹൈക്കോടതിയിലെത്തിയിരിക്കുന്നത്. കേസില്‍ നേരത്തെ ഉണ്ണി മുകുന്ദന്‍ ജാമ്യം എടുത്തിരുന്നു.ഉണ്ണി മുകുന്ദന്റെ മാളികപ്പുറം എന്ന സിനിമ വന്‍ വിജയമായിരിക്കുകയാണ്. ഇതിനിടെ ഉണ്ണി മുകുന്ദന്‍ നിരവധി വിവാദങ്ങള്‍ ഉള്‍പ്പെട്ടിരുന്നു. നടന്‍ ബാലയുമായുള്ള തര്‍ക്കം, ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നില്ലെന്ന പരാതി, വ്‌ളോഗറെ ഫോണ്‍ ചെയ്ത് തെറി പറഞ്ഞത്... ഒന്നിന് പിറകെ ഒന്നായി വിവാദങ്ങളില്‍പ്പെട്ടിരിക്കെയാണ് നടനെതിരായ കേസ് ഹൈക്കോടതിയുടെ പരിഗണനയില്‍ വരുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി  (3 minutes ago)

അഹമ്മദാബാദ് സ്‌ഫോടനപരമ്പരക്കേസിലെ 38 പ്രതികളുടെ വധശിക്ഷ ശരിവെച്ച് ഗുജറാത്ത് ഹൈക്കോടതി  (14 minutes ago)

സംസാരത്തിൽ നിയന്ത്രണം വേണം; ഈ രാശിക്കാർക്ക് വാക്കുതർക്കത്തിന് സാധ്യത!  (22 minutes ago)

വിദ്യാർത്ഥികളുടെ യാത്രാ കൺസെഷൻ നിരക്ക് വർദ്ധിപ്പിക്കാനുള്ള നീക്കം സർക്കാർ അനുവദിക്കില്ലെന്ന് ഗതാഗത മന്ത്രി  (24 minutes ago)

ബംഗളൂരുവിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി  (1 hour ago)

ഇതാണ് ടീം അർജന്റീന... അർജന്റീനയെ കുറ്റം പറഞ്ഞ് ടീവി നിർത്തിയവ്‍ പശ്ചാത്തപിച്ചു, 2-0ൽ നിന്നും ടീമിനെ വിജയിപ്പിച്ച് മെസ്സി, ആഘോഷത്തിന്റെ അത്യുന്നതിയിലും പൊട്ടിക്കരഞ്ഞ് മെസ്സി എന്ന കാവൽമാലാഖ!  (1 hour ago)

നിരവധി തൂക്കുപാലങ്ങളുടെ നിർമാതാവ് 'ബ്രിഡ്ജ് മാൻ ഓഫ് ഇന്ത്യ' എന്നറിയപ്പെടുന്ന ഗിരീഷ് ഭരദ്വാജ് അന്തരിച്ചു  (1 hour ago)

  വി​ഴി​ഞ്ഞം തു​റ​മു​ഖ പ​ദ്ധ​തി​യി​ലെ ഓ​ഹ​രി​ക്കൈ​മാ​റ്റ വിഷയം ഇന്ന് ചേരുന്ന മന്ത്രിസഭ യോ​ഗം പരി​ഗണിക്കും  (1 hour ago)

  ഹോർമുസ് കടലിടുക്കിൽ മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ, ഇറാനിൽ ശക്തമായ സൈനിക ആക്രമണവുമായി അമേരിക്ക  (1 hour ago)

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത... 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് , മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിര്‍ദേശം  (2 hours ago)

ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി 20 മത്സരം.... ഇന്ത്യയ്ക്ക് വമ്പൻ പരാജയം  (2 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഐ .പി ബിനുവടക്കം 13 പ്രതികൾക്ക് ജാമ്യമില്ല,ഗൂഡാലോചനയിലെ ഉന്നതരെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ പ്രതികൾക്ക് ജാമ്യം ന  (2 hours ago)

സങ്കടക്കാഴ്ചയായി... മഴ നനയാതിരിക്കാൻ ഓടിക്കൊണ്ടിരുന്ന ബൈക്കിന്റെ പിൻസീറ്റിലിരുന്ന് കുട നിവർത്തുന്നതിനിടെ റോഡിലേക്ക് തെറിച്ചുവീണ വയോധികയ്ക്ക് ദാരുണാന്ത്യം  (3 hours ago)

ലോകകപ്പ് പ്രീ ക്വാർട്ടറിൽ ഈജിപ്തിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി അർജന്റീന ക്വാർട്ടർ ഫൈനലിൽ....  (3 hours ago)

  വയനാട്ടിൽ കള്ളാടി തുരങ്കപാതയുടെ നിർമ്മാണ സ്ഥലത്ത് മണ്ണിടിഞ്ഞ് അപകടമുണ്ടായ സ്ഥലത്ത് ഇന്ന് മുഖ്യമന്ത്രി വിഡി സതീശൻ സന്ദർശനം നടത്തും  (3 hours ago)

Malayali Vartha Recommends