Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മലയാളിയുടെ കണ്ണിൽ പൊടി ഇടുന്ന പരിപാടിയാണ് സർക്കാർ ചില പദവികളിലിരിക്കുന്നവർക്ക് നൽകുന്ന ഓണറേറിയം എന്ന ഏർപ്പാട്... ഇതൊരു സൂത്രമാണ്

09 FEBRUARY 2023 03:41 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

വിദ്യാർത്ഥികളുടെ യാത്രാ കൺസെഷൻ നിരക്ക് വർദ്ധിപ്പിക്കാനുള്ള നീക്കം സർക്കാർ അനുവദിക്കില്ലെന്ന് ഗതാഗത മന്ത്രി

  വി​ഴി​ഞ്ഞം തു​റ​മു​ഖ പ​ദ്ധ​തി​യി​ലെ ഓ​ഹ​രി​ക്കൈ​മാ​റ്റ വിഷയം ഇന്ന് ചേരുന്ന മന്ത്രിസഭ യോ​ഗം പരി​ഗണിക്കും

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത... 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് , മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിര്‍ദേശം

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഐ .പി ബിനുവടക്കം 13 പ്രതികൾക്ക് ജാമ്യമില്ല,ഗൂഡാലോചനയിലെ ഉന്നതരെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ പ്രതികൾക്ക് ജാമ്യം നൽകാനാവില്ലെന്ന് കോടതി

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെയും സഭയിൽ ന്യായീകരിച്ചു തള്ളി! സംഭവം ഓണറേറിയം എന്ന വിഷയത്തിലാണ്.നമ്മൾ മലയാളികൾക്ക് ഓണറേറിയം എന്നു കേട്ടാൽ അത്രക്കിത്രയേ ഉള്ളൂ, ഒരു ചെറിയ തുക ! എന്നാൽ ശമ്പളം എന്നു കേട്ടാൽ എന്തോ വല്യ സംഭവം എന്നു തോന്നുകയും ചെയ്യും.  അതും കടുത്ത ശമ്പളം എന്നു കേട്ടാൽ പറയുകയും വേണ്ട. ശരിയല്ലേ?

പക്ഷേ ശരാശരി മലയാളിയുടെ കണ്ണിൽ പൊടി ഇടുന്ന പരിപാടിയാണ് സർക്കാർ ചില പദവികളിലിരിക്കുന്നവർക്ക് നൽകുന്ന ഓണറേറിയം എന്ന ഏർപ്പാട്.  ഇതൊരു  സൂത്രമാണ്. ഒരു പദവിയിൽ നിയമിക്കപ്പെടുന്നയാൾ മറ്റേതെങ്കിലും ജോലിയിൽ നിന്നോ, ശമ്പളമുള്ള മറ്റ് രാഷ്ട്രീയ പദവികളിൽ നിന്നോ ശമ്പളമോ പെൻഷനോ പറ്റുന്നുണ്ടെങ്കിൽ വീണ്ടും മറ്റൊരു സ്ഥാനത്തിരുന്ന് മുഴുവൻ ശമ്പളമോ പെൻഷനോ വാങ്ങാൻ പറ്റില്ല.

അയാളുടെ പുതിയ തസ്തികയുടെ ശമ്പളത്തിൽ നിന്ന നേരത്തെ കിട്ടിക്കൊണ്ടിരിക്കുന്ന  മാസ ശമ്പളം അല്ലെങ്കില്  പെൻഷൻ കുറച്ചിട്ടുള്ള തുകയേ വാങ്ങാൻ കഴിയൂ.  അതായത് പുത്തൻ  തസ്തികയിൽ ലഭിക്കുന്ന ശമ്പളം 50,000 എന്നു കരുതുക, നേരത്തെ കിട്ടിക്കൊണ്ടിരിക്കുന്ന പെൻഷൻ അല്ലെങ്കിൽ ശമ്പളം 80,000.   എങ്കിൽ, 80ൽ നിന്ന് 50 കുറച്ചിട്ടുള്ല തുകയായ 30,000  രൂപയേ  വാങ്ങാനാവൂ.   എന്നാൽ നൽകുന്ന തുക   ഓണറേറിയം എന്ന പേരിലായാൽ , കിട്ടിക്കൊണ്ടിരിക്കുന്ന  പെൻഷനോ ശമ്പളത്തിനോ പുറമെ ഓണറേറിയവും ഒന്നിച്ചു വാങ്ങാൻ അർഹതയുണ്ടാകും.  

ഏതെങ്കിലും പെൻഷൻ വാങ്ങുന്നയാളിനു സർക്കാരിൽ പുനർനിയമനം ലഭിച്ചാൽ അദ്ദേഹത്തിന്റെ മാസ ശമ്പളത്തിൽ നിന്നു പെൻഷൻ തുക കുറയ്ക്കണമെന്നാണു ചട്ടം.  അതായത് നമുക്കറിയാം, മിക്ക IAS,IPS ഉദ്യോഗസ്ഥരും മറ്റ് ഉന്നത പദവിയിൽ ഇരിക്കുന്നവരും, സർവ്വീസിൽ നിന്ന് വിരമിച്ച ശേഷവും തൊട്ടടുത്ത ദിവസം തന്നെ മറ്റൊരു പദവിയിലേക്ക് പ്രവേശിക്കാറുണ്ട്.

അപ്പോൾ, അവരുടെ സേവനത്തിനുള്ള പ്രതിഫലം ഓണറേറിയം എന്ന രീതിയിൽ ക്രമീകരിച്ചാൽ അവർക്കു കിട്ടുന്ന പെൻഷനെ യാതൊരു തരത്തിലും ബാധിക്കാതെ വീണ്ടും നല്ലൊരു തുക പോക്കാറ്റിലാക്കാം.   കാരണം ഓണറേറിയത്തിനർത്ഥം പാരിതോഷികം എന്നാണ്.   ഓണറേറിയത്തിന് ആദായ നികുതിയും നൽകണ്ട എന്നതാണ് മറ്റൊരു ആകർഷകത്വം.  അതായത്, യാതൊരു നിയമ തടസ്സങ്ങളും ആദായനികുതി കുരുക്കുകളുമില്ലാതെ നല്ലൊരു തുക കയ്യിലിരിക്കും എന്നർത്ഥം.

എനിക്ക് ശമ്പളമൊന്നും വേണ്ട, ഓണറേറിയം മതി എന്ന് പറഞ്ഞ്  കഴിഞ്ഞ ദിവസം എളിമയോടെ നിലകൊണ്ട മുൻ കോൺഗ്രസ് നേതാവ് കെവി തേമസിനെ ആരും മറന്നില്ലല്ലോ അല്ലേ?  നിരക്ക് കുറഞ്ഞ വിമാന സർവ്വീസുകളിൽ യാത്ര ചെയ്തോളാം എന്നുകൂടി കേട്ടപ്പോൾ നമ്മളിൽ പലരും മനസ്സിലെങ്കിലും ഓർത്തു, പാവം, എന്തു നല്ല മനുഷ്യൻ, എന്തൊരെളിമ, എന്ന്.   നിയമസഭയിൽ മുഖ്യമന്ത്രി ഇത് സംബന്ധിച്ച്  വിശദീകരണവും നൽകി. കെവി തോമസിന് ശമ്പളം വേണ്ട, വെറും ഓണറേറിയം മാത്രമാണ്  നൽകുന്നത് എന്ന്.  പക്ഷേ അതെത്ര എന്ന് പറഞ്ഞിട്ടും ഇല്ല.   ഇപ്പോൾ കാര്യം വ്യക്തമായില്ലേ?

ജനുവരി 18 ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് കെ വി തോമസിനെ ദില്ലിയിലെ പ്രത്യേക പ്രതിനിധിയായി നിയമിക്കാൻ തീരുമാനിച്ചത്.കാബിനറ്റ് റാങ്കോടെയാണ് നിയമനം.കേന്ദ്ര സര്‍ക്കാരുമായുള്ള കേരള സര്‍ക്കാരിന്റെ ലെയ്‌സണ്‍ ജോലികളാണ് പ്രത്യേക പ്രതിനിധിയുടെ മുഖ്യ ഉത്തരവാദിത്തം.

നിലവിൽ ഇതേ ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ കേരളത്തിൽ രണ്ട് പ്രതിനിധികൾ ഉണ്ട്. മുതിർന്ന ഐ എസ് എസ് ഉദ്യോഗസ്ഥനെ കൂടാതെ മുന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ വേണു രാജാമണിയും കേരളത്തിന്റെ പ്രത്യേക പ്രതിനിധിയാണ്.  മുൻപ് എ.സമ്പത്തിനെ ഡൽഹിയിൽ നിയമിച്ചപ്പോൾ നൽകിയത്  ഓണറേറിയം അല്ല ശമ്പളം ആയിരുന്നു.അടിസ്ഥാന ശമ്പളം 2000 രൂപയായിരുന്നു.

33,423 രൂപ ക്ഷാമബത്തയും 57,000 രൂപ ന്യൂഡൽഹി അലവൻസും ഉൾപ്പെടെ മാസം 92,423 രൂപ ആകെ ശമ്പളമായി നൽകി. എന്നാൽ ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടി ആയി വേണു രാജാമണിയെ നിയമിച്ചപ്പോൾ ശമ്പളത്തിനു പകരം ഓണറേറിയമാണു നൽകിയത്. 2021 സെപ്റ്റംബറിലായിരുന്നു നിയമനം. 16 മാസത്തേക്ക് ഇതിനകം 15,46,667 രൂപ ഓണറേറിയം ഉൾപ്പെടെ 24,18,417 രൂപ ചെലവിട്ടു എന്നാണ് കണക്കുകൾ.

സർവ്വീലിൽ നിന്ന് റിട്ടയറായ ഉദ്യോഗസ്ഥർ, സർവ്വീസിലിരുന്നുകൊണ്ട് സ്പെഷ്യൽ ഡ്യൂട്ടി ചെയ്യുന്നവർ ഇവർക്കൊക്കെ സർക്കാർ വമ്പൻ കുകയാണ് ഓണറേറിയം കൊടുക്കുന്നത്.  ഇക്കണക്കിന് ഓണറേറിയം എന്ന വകുപ്പിൽ ഒഴുകുന്ന കാശിന്റെ കണക്കെടുത്താൽ തലകറങ്ങുമെന്ന് സാരം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി  (5 minutes ago)

അഹമ്മദാബാദ് സ്‌ഫോടനപരമ്പരക്കേസിലെ 38 പ്രതികളുടെ വധശിക്ഷ ശരിവെച്ച് ഗുജറാത്ത് ഹൈക്കോടതി  (16 minutes ago)

സംസാരത്തിൽ നിയന്ത്രണം വേണം; ഈ രാശിക്കാർക്ക് വാക്കുതർക്കത്തിന് സാധ്യത!  (24 minutes ago)

വിദ്യാർത്ഥികളുടെ യാത്രാ കൺസെഷൻ നിരക്ക് വർദ്ധിപ്പിക്കാനുള്ള നീക്കം സർക്കാർ അനുവദിക്കില്ലെന്ന് ഗതാഗത മന്ത്രി  (26 minutes ago)

ബംഗളൂരുവിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി  (1 hour ago)

ഇതാണ് ടീം അർജന്റീന... അർജന്റീനയെ കുറ്റം പറഞ്ഞ് ടീവി നിർത്തിയവ്‍ പശ്ചാത്തപിച്ചു, 2-0ൽ നിന്നും ടീമിനെ വിജയിപ്പിച്ച് മെസ്സി, ആഘോഷത്തിന്റെ അത്യുന്നതിയിലും പൊട്ടിക്കരഞ്ഞ് മെസ്സി എന്ന കാവൽമാലാഖ!  (1 hour ago)

നിരവധി തൂക്കുപാലങ്ങളുടെ നിർമാതാവ് 'ബ്രിഡ്ജ് മാൻ ഓഫ് ഇന്ത്യ' എന്നറിയപ്പെടുന്ന ഗിരീഷ് ഭരദ്വാജ് അന്തരിച്ചു  (1 hour ago)

  വി​ഴി​ഞ്ഞം തു​റ​മു​ഖ പ​ദ്ധ​തി​യി​ലെ ഓ​ഹ​രി​ക്കൈ​മാ​റ്റ വിഷയം ഇന്ന് ചേരുന്ന മന്ത്രിസഭ യോ​ഗം പരി​ഗണിക്കും  (1 hour ago)

  ഹോർമുസ് കടലിടുക്കിൽ മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ, ഇറാനിൽ ശക്തമായ സൈനിക ആക്രമണവുമായി അമേരിക്ക  (2 hours ago)

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത... 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് , മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിര്‍ദേശം  (2 hours ago)

ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി 20 മത്സരം.... ഇന്ത്യയ്ക്ക് വമ്പൻ പരാജയം  (2 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഐ .പി ബിനുവടക്കം 13 പ്രതികൾക്ക് ജാമ്യമില്ല,ഗൂഡാലോചനയിലെ ഉന്നതരെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ പ്രതികൾക്ക് ജാമ്യം ന  (2 hours ago)

സങ്കടക്കാഴ്ചയായി... മഴ നനയാതിരിക്കാൻ ഓടിക്കൊണ്ടിരുന്ന ബൈക്കിന്റെ പിൻസീറ്റിലിരുന്ന് കുട നിവർത്തുന്നതിനിടെ റോഡിലേക്ക് തെറിച്ചുവീണ വയോധികയ്ക്ക് ദാരുണാന്ത്യം  (3 hours ago)

ലോകകപ്പ് പ്രീ ക്വാർട്ടറിൽ ഈജിപ്തിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി അർജന്റീന ക്വാർട്ടർ ഫൈനലിൽ....  (3 hours ago)

  വയനാട്ടിൽ കള്ളാടി തുരങ്കപാതയുടെ നിർമ്മാണ സ്ഥലത്ത് മണ്ണിടിഞ്ഞ് അപകടമുണ്ടായ സ്ഥലത്ത് ഇന്ന് മുഖ്യമന്ത്രി വിഡി സതീശൻ സന്ദർശനം നടത്തും  (3 hours ago)

Malayali Vartha Recommends