Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

യു പി മന്ത്രിയുടെ കിടിലൻ ഉപദേശം..വരൂ പശുവിനെ കെട്ടിപിടിക്കാം, ബി പി കുറയും..മന്ത്രിയുടെ വിചിത്ര വാദത്തിൽ ഞെട്ടി ജനങ്ങൾ..

09 FEBRUARY 2023 04:06 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

വിദ്യാർത്ഥികളുടെ യാത്രാ കൺസെഷൻ നിരക്ക് വർദ്ധിപ്പിക്കാനുള്ള നീക്കം സർക്കാർ അനുവദിക്കില്ലെന്ന് ഗതാഗത മന്ത്രി

  വി​ഴി​ഞ്ഞം തു​റ​മു​ഖ പ​ദ്ധ​തി​യി​ലെ ഓ​ഹ​രി​ക്കൈ​മാ​റ്റ വിഷയം ഇന്ന് ചേരുന്ന മന്ത്രിസഭ യോ​ഗം പരി​ഗണിക്കും

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത... 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് , മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിര്‍ദേശം

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഐ .പി ബിനുവടക്കം 13 പ്രതികൾക്ക് ജാമ്യമില്ല,ഗൂഡാലോചനയിലെ ഉന്നതരെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ പ്രതികൾക്ക് ജാമ്യം നൽകാനാവില്ലെന്ന് കോടതി

കഴിഞ്ഞ ദിവസമായിരുന്നു പ്രണയ ദിനം ‘പശു ആലിംഗന ദിന’മായി ആചരിക്കാൻ കേന്ദ്ര നിർദേശം നൽകിയത്, കേന്ദ്ര മൃഗസംരക്ഷണ ബോർഡാണ് ‘കൗ ഹഗ് ഡേ’ എന്ന നിർദേശം നൽകിയത്. ഫെബ്രുവരി 14നാണ് ലോകമെങ്ങും പ്രണയദിനം ആചരിക്കുന്നത്. മൃഗങ്ങളോടുള്ള അനുകമ്പ വളർത്തുകയാണു ലക്ഷ്യമെന്നാണ് വിശദീകരണം. ഇന്ത്യൻ സംസ്കാരത്തിന്റെയും പ്രാദേശിക സമ്പദ്‌വ്യവസ്ഥയുടെയും നട്ടെല്ലാണ് പശുവെന്നും ബോർഡ് അറിയിച്ചു.കൗ ഹഗ് ഡേ ആചരിക്കാനായി പുറത്തിറക്കിയ സർക്കുലറിൽ പാശ്ചാത്യ സംസ്കാരത്തിന്റെ അതിപ്രസരം ഇന്ത്യൻ സമൂഹത്തിലുണ്ടെന്നും മൃഗ സംരക്ഷണ ബോർഡ് കുറ്റപ്പെടുത്തുന്നു. കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ അനുമതിയോടെയാണ് കൗ ഹഗ് ഡേ ആചരിക്കാനുള്ള ആഹ്വാനം. ഇതു സംബന്ധിച്ച സർക്കുലർ ഫെബ്രുവരി ആറിന് പുറത്തിറങ്ങിയിരുന്നു,,അതിനു പിന്നാലെ സോഷ്യൽ മീഡിയയിലടക്കം ട്രോളുകളുടെ ഒരു പെരുമഴയായിരുന്നു,,അതിനു പിന്നാലെ അടുത്തൊരു വിചിത്ര വാദവുമായി വന്നിരിക്കുകയാണ് യു പി മന്ത്രി, പശുവിനെ കെട്ടിപ്പിടിക്കുന്നത് ബിപിയും മറ്റ് അസുഖങ്ങളും കുറയ്ക്കുമെന്ന് ഉത്തർപ്രദേശ് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ധരം പാൽ സിംഗ്. പ്രണയദിനത്തിൽ കൗ ഹഗ് ഡേ ആചരിക്കാനുള്ള ആഹ്വാനം സ്വാഗതം ചെയ്തുകൊണ്ടാണ് മന്ത്രിയുടെ പ്രസ്താവന.

 

വൈകാരികമായ ആനന്ദലബ്ധിക്ക് ഫെബ്രുവരി 14ന് പശുവിനെ ആലിംഗന ചെയ്യുന്ന ദിനമായി ആഘോഷിക്കാൻ കേന്ദ്ര മൃഗസംരക്ഷണ വകുപ്പാണ് നിർദേശം നൽകിയത്.പ്രണയദിനമായ ഫെബ്രുവരി 14ന് പശുവിനെ ആലിംഗനം ചെയ്യുന്നതിലൂടെ മൃഗസംരക്ഷണ ചിന്തയും അനുകമ്പയും വളരുമെന്നും ബോർഡ് സെക്രട്ടറി ഡോ. സുർജിത് കുമാർ ദത്ത ഇറക്കിയ ഉത്തരവിൽ പറയുന്നു. കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ വകുപ്പിന്റെ നിർദ്ദേശപ്രകാരമാണിത്. പാശ്ചാത്യ രീതിയിലുള്ള വാലന്റൈൻ ദിനാഘോഷം നടക്കുന്ന ഫെബ്രുവരി 14 പശു ആലിംഗത്തിന് തിരഞ്ഞെടുത്തതിലൂടെ പാശ്‌ചാത്യ നാഗരികതയുടെ കടന്നുകയറ്റം മൂലം വിസ്‌മൃതിയിലായ ഇന്ത്യൻ സംസ്‌കാരത്തെ സംരക്ഷിക്കലാണ് ലക്ഷ്യമത്രേ.
പാശ്‌ചാത്യ സംസ്‌കാരത്തിന്റെ കടന്നുകയറ്റം വേദപാരമ്പര്യത്തെ നാശത്തിലെത്തിച്ചു. പശു ഇന്ത്യൻ സംസ്‌കാരത്തിന്റെയും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെയും നട്ടെല്ലാണ്. പശുവിന് അപാരമായ കഴിവുകളുണ്ട്. അവയെ കെട്ടിപ്പിടിക്കുന്നത് വൈകാരികമായ ആനന്ദം നൽകും. അതിനാൽ, എല്ലാ പശു സ്നേഹികളും ഫെബ്രുവരി 14 പശു ആലിംഗന ദിനമായി ആഘോഷിക്കണമെന്നും ഉത്തരവിൽ പറയുന്നു. എല്ലാ സംസ്ഥാനങ്ങൾക്കും ഈ ഉത്തരവ് ബാധകമാണെന്നും ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങൾ 14ന് പശു ആലിംഗന ദിനമായി ആഘോഷിക്കുമെന്നും ബോർഡ് അസിസ്റ്റന്റ് സെക്രട്ടറി പ്രാചി ജെയിൻ പറഞ്ഞു,

പ്രണയ ദിനമായ ഫെബ്രുവരി 14 പശു ആലിംഗന ദിനമായി ആചരിക്കണമെന്ന കേന്ദ്ര മൃഗസംരക്ഷണ ബോർഡിന്റെ നിർദേശം വന്നത് വലിയ തരത്തിലുള്ള ചർച്ചയ്ക്ക് വഴി തുറന്നു.സമൂഹമാധ്യമങ്ങളിൽ പ്രണയദിനവും പശുക്കളും ആണ് ഇപ്പോൾ ട്രെൻഡിങ്. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയും കേന്ദ്ര നിർദേശത്തെ പരിഹസിച്ച് രംഗത്തെത്തി.നാടോടിക്കാറ്റ് എന്ന സിനിമയിലെ രംഗം പങ്കുവച്ചുകൊണ്ടാണ് മന്ത്രിയുടെ ഫെയ്സ്ബുക് പോസ്റ്റ്. ‘‘ഇച്ചിരി തവിട്.. ഇച്ചിരി തേങ്ങാപിണ്ണാക്ക്... ഐശ്വര്യത്തിന്റെ സൈറൺ മുഴങ്ങുന്നത് പോലെ...’’ എന്നും കുറിച്ചിരിക്കുന്നു.മൃഗങ്ങളോടുള്ള അനുകമ്പ വളർത്തുകയാണ് ‘പശു ആലിംഗന ദിന’ത്തിന്റെ ലക്ഷ്യമെന്നാണ് കേന്ദ്ര മൃഗ സംരക്ഷണ ബോർഡിന്റെ വിശദീകരണം. ഇന്ത്യൻ സംസ്കാരത്തിൻറെയും ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെയും നട്ടെല്ലാണ് പശുവെന്നും അതിനെ ആലിംഗനം ചെയ്യുന്നത് സന്തോഷം നൽകുമെന്നുമാണു കേന്ദ്ര മൃഗസംരക്ഷണ ബോർഡിന്റെ ഉത്തരവിൽ പറയുന്നത്.പാശ്ചാത്യ സംസ്കാരത്തിൻറെ അതിപ്രസരം ഇന്ത്യൻ സമൂഹത്തിലുണ്ടെന്നും മൃഗസംരക്ഷണ ബോർഡ് കുറ്റപ്പെടുത്തുന്നു. പാശ്ചാത്യ സംസ്കാരത്തിൻറെ വളർച്ച വേദ പാരമ്പര്യത്തെ നാശത്തിൻറെ വക്കിലെത്തിച്ചിരിക്കുന്നുവെന്നും ഉത്തരവിലുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി  (6 minutes ago)

അഹമ്മദാബാദ് സ്‌ഫോടനപരമ്പരക്കേസിലെ 38 പ്രതികളുടെ വധശിക്ഷ ശരിവെച്ച് ഗുജറാത്ത് ഹൈക്കോടതി  (17 minutes ago)

സംസാരത്തിൽ നിയന്ത്രണം വേണം; ഈ രാശിക്കാർക്ക് വാക്കുതർക്കത്തിന് സാധ്യത!  (25 minutes ago)

വിദ്യാർത്ഥികളുടെ യാത്രാ കൺസെഷൻ നിരക്ക് വർദ്ധിപ്പിക്കാനുള്ള നീക്കം സർക്കാർ അനുവദിക്കില്ലെന്ന് ഗതാഗത മന്ത്രി  (27 minutes ago)

ബംഗളൂരുവിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി  (1 hour ago)

ഇതാണ് ടീം അർജന്റീന... അർജന്റീനയെ കുറ്റം പറഞ്ഞ് ടീവി നിർത്തിയവ്‍ പശ്ചാത്തപിച്ചു, 2-0ൽ നിന്നും ടീമിനെ വിജയിപ്പിച്ച് മെസ്സി, ആഘോഷത്തിന്റെ അത്യുന്നതിയിലും പൊട്ടിക്കരഞ്ഞ് മെസ്സി എന്ന കാവൽമാലാഖ!  (1 hour ago)

നിരവധി തൂക്കുപാലങ്ങളുടെ നിർമാതാവ് 'ബ്രിഡ്ജ് മാൻ ഓഫ് ഇന്ത്യ' എന്നറിയപ്പെടുന്ന ഗിരീഷ് ഭരദ്വാജ് അന്തരിച്ചു  (1 hour ago)

  വി​ഴി​ഞ്ഞം തു​റ​മു​ഖ പ​ദ്ധ​തി​യി​ലെ ഓ​ഹ​രി​ക്കൈ​മാ​റ്റ വിഷയം ഇന്ന് ചേരുന്ന മന്ത്രിസഭ യോ​ഗം പരി​ഗണിക്കും  (1 hour ago)

  ഹോർമുസ് കടലിടുക്കിൽ മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ, ഇറാനിൽ ശക്തമായ സൈനിക ആക്രമണവുമായി അമേരിക്ക  (2 hours ago)

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത... 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് , മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിര്‍ദേശം  (2 hours ago)

ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി 20 മത്സരം.... ഇന്ത്യയ്ക്ക് വമ്പൻ പരാജയം  (2 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഐ .പി ബിനുവടക്കം 13 പ്രതികൾക്ക് ജാമ്യമില്ല,ഗൂഡാലോചനയിലെ ഉന്നതരെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ പ്രതികൾക്ക് ജാമ്യം ന  (2 hours ago)

സങ്കടക്കാഴ്ചയായി... മഴ നനയാതിരിക്കാൻ ഓടിക്കൊണ്ടിരുന്ന ബൈക്കിന്റെ പിൻസീറ്റിലിരുന്ന് കുട നിവർത്തുന്നതിനിടെ റോഡിലേക്ക് തെറിച്ചുവീണ വയോധികയ്ക്ക് ദാരുണാന്ത്യം  (3 hours ago)

ലോകകപ്പ് പ്രീ ക്വാർട്ടറിൽ ഈജിപ്തിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി അർജന്റീന ക്വാർട്ടർ ഫൈനലിൽ....  (3 hours ago)

  വയനാട്ടിൽ കള്ളാടി തുരങ്കപാതയുടെ നിർമ്മാണ സ്ഥലത്ത് മണ്ണിടിഞ്ഞ് അപകടമുണ്ടായ സ്ഥലത്ത് ഇന്ന് മുഖ്യമന്ത്രി വിഡി സതീശൻ സന്ദർശനം നടത്തും  (3 hours ago)

Malayali Vartha Recommends