Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇന്ധന സെസ് വര്‍ദ്ധിപ്പിച്ച ധമനന്ത്രി വീടിന് പുറത്തിറങ്ങിയാല്‍ അടികിട്ടും; മന്ത്രി കെഎന്‍ ബാലഗോപാലിന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചു, ബജറ്റില്‍ ജനവികാരം ഇളകുന്നു

09 FEBRUARY 2023 04:23 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

വിദ്യാർത്ഥികളുടെ യാത്രാ കൺസെഷൻ നിരക്ക് വർദ്ധിപ്പിക്കാനുള്ള നീക്കം സർക്കാർ അനുവദിക്കില്ലെന്ന് ഗതാഗത മന്ത്രി

  വി​ഴി​ഞ്ഞം തു​റ​മു​ഖ പ​ദ്ധ​തി​യി​ലെ ഓ​ഹ​രി​ക്കൈ​മാ​റ്റ വിഷയം ഇന്ന് ചേരുന്ന മന്ത്രിസഭ യോ​ഗം പരി​ഗണിക്കും

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത... 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് , മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിര്‍ദേശം

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഐ .പി ബിനുവടക്കം 13 പ്രതികൾക്ക് ജാമ്യമില്ല,ഗൂഡാലോചനയിലെ ഉന്നതരെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ പ്രതികൾക്ക് ജാമ്യം നൽകാനാവില്ലെന്ന് കോടതി

നാടിനെ മുന്നോട്ട് നയിക്കാന്‍ ഉദ്ദേശിച്ചുള്ള ബജറ്റിനെ കേരളജനത പിന്തുണയ്ക്കുമെന്ന് ഉറപ്പുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോള്‍, ഇങ്ങനെ ജനപിന്തുണ ഉണ്ടാകുമെന്ന് കരുതിയില്ല. ജനപിന്തുണ കാരണം ധനമന്ത്രിയ്ക്ക് പുറത്തിറങ്ങാനാകുന്നില്ല. പുറത്തിറങ്ങിയാല്‍ പിന്തുണ കൈ കൊണ്ടാണോ,കാല് കൊണ്ടാണോ,മടല് കൊണ്ടാണോ ഒന്നും പറയാന്‍ പറ്റില്ല. ഇന്ധന സെസില്‍ പ്രതിഷേധം, ധനമന്ത്രിയുടെ സുരക്ഷ കൂട്ടി. ഇന്ധന സെസില്‍ ഒരു പൈസ പോലും കുറയ്ക്കില്ലെന്ന് ധനമന്ത്രി കഴിഞ്ഞദിവസം നിയമ സഭയില്‍ വ്യക്തമാക്കിയിരുന്നു. ഇതോടെ ജനവികാരം ഇളകി നില്‍ക്കുന്നു, ഒപ്പം പ്രതിപക്ഷവും ബിജെപിയും ശക്തമായ സമര പരിപാടികളിലേക്ക്. ഇതോടെയാണ് ധനമന്ത്രിയുടെ സുരക്ഷ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.

ഇന്ധന സെസ് കുറയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സഭക്ക് അകത്തും പുറത്തും സമരം ശക്തമാക്കിയിരുന്നു. നിയമസഭ മാര്‍ച്ചും ജില്ലകളില്‍ കലക്ടറേറ്റ് മാര്‍ച്ചും സംഘടിപ്പിച്ച് പ്രതിപക്ഷം സമരം ശക്തമാക്കുകയാണ്. സമരങ്ങള്‍ മിക്കയിടത്തും അക്രമാസക്തമാകുകയും ചെയ്തിരുന്നു. യൂത്ത് കോണ്‍ഗ്രസ് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുന്ന സംഭവവും ആലുവയില്‍ ഉണ്ടായി. ഇതേ തുടര്‍ന്നാണ് ധനമന്ത്രിക്ക് പൊലീസ് സുരക്ഷ കൂട്ടിയത്. ഇന്ധന സെസില്‍ ഒരു പൈസ പോലും കുറയ്ക്കില്ലെന്ന് ധനമന്ത്രി ഇന്നലെ നിയമ സഭയില്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ പ്രതിഷേധം കടുപ്പിച്ച പ്രതിപക്ഷം സഭ സ്തംഭിപ്പിക്കുകയും ചെയ്തു. നിയമ സഭ 27വരെ പിരിഞ്ഞെങ്കിലും സഭയ്ക്ക് പുറത്ത് പ്രതിഷേധം ആളിക്കത്തിക്കാനാണ് പ്രതിപക്ഷ തീരുമാനം.

പ്രതിപക്ഷം ഇടയുന്നത് മാത്രമല്ല സോഷ്യല്‍മീഡിയകളിലും ഒന്ന് പുറത്തേക്കിറങ്ങിയാല്‍ ആള്‍ക്കാര്‍ കൂടുന്ന ചായക്കടകളിലും,സൊറ പറയാന്‍ ഒത്തുകൂടുന്ന കവലകളിലും ഓഫീസുകളിലും എല്ലാം ബജറ്റും പെട്രോള്‍ വില വര്‍ദ്ദനയുമൊക്കെ തന്നെയാണ് ചര്‍ച്ച. ജനവികാരം രണ്ടാം പിണറായി സര്‍ക്കാരിനെതിരെ ആളിക്കത്തുന്നു. വീടുകയറി പ്രചാരണത്തിന് പോകുന്ന സിപിഎം നേതാക്കളുടേയും അണികളുടേയും പ്രത്യേക ശ്രദ്ധയ്ക്ക് ജനം ചൂലെടുക്കും. 202324 ബജറ്റില്‍ ഉള്ളതെല്ലാം ജനദ്രോഹ നടപടികളാണ്. പിന്നെ ബജറ്റില്‍ സര്‍ക്കാര്‍ കൊട്ടിഘോഷിച്ചതൊക്കെ പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ അതുതന്നെ.

ബജറ്റിന് ശേഷം ഒരു മന്ത്രിയ്ക്ക് സുരക്ഷ വര്‍ദ്ധിപ്പിക്കേണ്ടി വരിക, അതും ഒരു ഇടത് മന്ത്രിയ്ക്ക്. ഇതില്‍പ്പരം നാണക്കേട് സിപിഎമ്മിനും സര്‍ക്കാരിനും വേറെയില്ല. ജനങ്ങളോടൊപ്പം നിന്ന് അവര്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് അവരിലൊരാളായ് നിന്ന് പ്രവര്‍ത്തിക്കുന്ന കമ്യൂണിസ്റ്റ് നേതാക്കള്‍ ഉണ്ടായിരുന്ന നാടാണിത്. എന്നാലിന്ന് ഒരു കമ്യൂണിസ്റ്റ് മന്ത്രിയ്ക്ക് പുറത്തിറങ്ങാന്‍ സുരക്ഷ വര്‍ദ്ധിപ്പിക്കേണ്ട അവസ്ഥയിലേക്ക് കാര്യങ്ങളെത്തി.

 

ഇവിടെ ഒരു മുഖ്യമന്ത്രി ഉള്ളതിന് പിന്നെ പുറത്തിറങ്ങണേല്‍ അതിനേക്കാള്‍ സുരക്ഷ വേണം. അമേരിക്കന്‍ പ്രസിഡന്റിന് ഇല്ല ഇത്രയും സുരക്ഷ. അകമ്പടി കാറുകളുടെ എണ്ണവും കൂട്ടി സുരക്ഷ ഉദ്യോഗസ്ഥരെ വര്‍ദ്ധിപ്പിച്ചും റോഡിലൂടെ ചീറിപ്പായുന്നു. ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കണേല്‍ മുഖ്യമന്ത്രിയ്ക്ക് ചുറ്റും സുരക്ഷ ഉദ്യോഗസ്ഥര്‍ കൂടാതെ. പാര്‍ട്ടിക്കാര്‍ ഒരുക്കുന്ന സുരക്ഷയും. ഇത്ര സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ മാത്രം ഇവര്‍ ആരെയാണ് ഭയക്കുന്നത്. ജനങ്ങളെ ഭയക്കുന്നൊരു ഭരണകൂടം, എത്ര തോല്‍വിയാണത്. പിണറായി ഭരണത്തില്‍ കേരളം വലിയ നേട്ടങ്ങളാണ് സ്വന്തമാക്കുന്നത്. സിപിഎമ്മിന് അഭിമാനിക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി  (6 minutes ago)

അഹമ്മദാബാദ് സ്‌ഫോടനപരമ്പരക്കേസിലെ 38 പ്രതികളുടെ വധശിക്ഷ ശരിവെച്ച് ഗുജറാത്ത് ഹൈക്കോടതി  (17 minutes ago)

സംസാരത്തിൽ നിയന്ത്രണം വേണം; ഈ രാശിക്കാർക്ക് വാക്കുതർക്കത്തിന് സാധ്യത!  (25 minutes ago)

വിദ്യാർത്ഥികളുടെ യാത്രാ കൺസെഷൻ നിരക്ക് വർദ്ധിപ്പിക്കാനുള്ള നീക്കം സർക്കാർ അനുവദിക്കില്ലെന്ന് ഗതാഗത മന്ത്രി  (27 minutes ago)

ബംഗളൂരുവിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി  (1 hour ago)

ഇതാണ് ടീം അർജന്റീന... അർജന്റീനയെ കുറ്റം പറഞ്ഞ് ടീവി നിർത്തിയവ്‍ പശ്ചാത്തപിച്ചു, 2-0ൽ നിന്നും ടീമിനെ വിജയിപ്പിച്ച് മെസ്സി, ആഘോഷത്തിന്റെ അത്യുന്നതിയിലും പൊട്ടിക്കരഞ്ഞ് മെസ്സി എന്ന കാവൽമാലാഖ!  (1 hour ago)

നിരവധി തൂക്കുപാലങ്ങളുടെ നിർമാതാവ് 'ബ്രിഡ്ജ് മാൻ ഓഫ് ഇന്ത്യ' എന്നറിയപ്പെടുന്ന ഗിരീഷ് ഭരദ്വാജ് അന്തരിച്ചു  (1 hour ago)

  വി​ഴി​ഞ്ഞം തു​റ​മു​ഖ പ​ദ്ധ​തി​യി​ലെ ഓ​ഹ​രി​ക്കൈ​മാ​റ്റ വിഷയം ഇന്ന് ചേരുന്ന മന്ത്രിസഭ യോ​ഗം പരി​ഗണിക്കും  (1 hour ago)

  ഹോർമുസ് കടലിടുക്കിൽ മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ, ഇറാനിൽ ശക്തമായ സൈനിക ആക്രമണവുമായി അമേരിക്ക  (2 hours ago)

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത... 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് , മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിര്‍ദേശം  (2 hours ago)

ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി 20 മത്സരം.... ഇന്ത്യയ്ക്ക് വമ്പൻ പരാജയം  (2 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഐ .പി ബിനുവടക്കം 13 പ്രതികൾക്ക് ജാമ്യമില്ല,ഗൂഡാലോചനയിലെ ഉന്നതരെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ പ്രതികൾക്ക് ജാമ്യം ന  (2 hours ago)

സങ്കടക്കാഴ്ചയായി... മഴ നനയാതിരിക്കാൻ ഓടിക്കൊണ്ടിരുന്ന ബൈക്കിന്റെ പിൻസീറ്റിലിരുന്ന് കുട നിവർത്തുന്നതിനിടെ റോഡിലേക്ക് തെറിച്ചുവീണ വയോധികയ്ക്ക് ദാരുണാന്ത്യം  (3 hours ago)

ലോകകപ്പ് പ്രീ ക്വാർട്ടറിൽ ഈജിപ്തിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി അർജന്റീന ക്വാർട്ടർ ഫൈനലിൽ....  (3 hours ago)

  വയനാട്ടിൽ കള്ളാടി തുരങ്കപാതയുടെ നിർമ്മാണ സ്ഥലത്ത് മണ്ണിടിഞ്ഞ് അപകടമുണ്ടായ സ്ഥലത്ത് ഇന്ന് മുഖ്യമന്ത്രി വിഡി സതീശൻ സന്ദർശനം നടത്തും  (3 hours ago)

Malayali Vartha Recommends