Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സഖാവ് ചിന്ത ജറോമിന്റെ നക്ഷത്ര പൊറുതി സംബന്ധിച്ച് മലയാളിവാർത്ത പുറത്തുകൊണ്ടുവന്ന സത്യം പല മുഖ്യ ധാരാ മാധ്യമങ്ങളും ഇതിനോടകം ഏറ്റെടുത്തിരുന്നു. യുവജനകമ്മിഷൻ അദ്ധ്യക്ഷ പദവിയിലിരുന്ന് ലക്ഷങ്ങൾ മുടക്കി നക്ഷത്ര ഹോട്ടലിൽ താമസിച്ചു വരുന്ന ഇവർ മാധ്യമങ്ങളെ കണ്ടിരുന്നതും ഇതേ ഹോട്ടലിൽ വച്ചാണ്

09 FEBRUARY 2023 04:44 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

വിദ്യാർത്ഥികളുടെ യാത്രാ കൺസെഷൻ നിരക്ക് വർദ്ധിപ്പിക്കാനുള്ള നീക്കം സർക്കാർ അനുവദിക്കില്ലെന്ന് ഗതാഗത മന്ത്രി

  വി​ഴി​ഞ്ഞം തു​റ​മു​ഖ പ​ദ്ധ​തി​യി​ലെ ഓ​ഹ​രി​ക്കൈ​മാ​റ്റ വിഷയം ഇന്ന് ചേരുന്ന മന്ത്രിസഭ യോ​ഗം പരി​ഗണിക്കും

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത... 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് , മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിര്‍ദേശം

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഐ .പി ബിനുവടക്കം 13 പ്രതികൾക്ക് ജാമ്യമില്ല,ഗൂഡാലോചനയിലെ ഉന്നതരെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ പ്രതികൾക്ക് ജാമ്യം നൽകാനാവില്ലെന്ന് കോടതി

സഖാവ്  ചിന്ത ജറോമിന്റെ നക്ഷത്ര പൊറുതി സംബന്ധിച്ച്  മലയാളിവാർത്ത പുറത്തുകൊണ്ടുവന്ന സത്യം പല മുഖ്യ ധാരാ മാധ്യമങ്ങളും ഇതിനോടകം ഏറ്റെടുത്തിരുന്നു. പക്ഷേ ഇത് ഇവിടം കൊണ്ടവസാനിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പായിരുന്നു. കൊടികെട്ടിയ സഖാവിനെക്കുറിച്ചൊക്കെ ഇത്തരം വിവാദമുണ്ടായാൽ അതിന് ഇത്രയൊക്കെയേ ആയുസ്സുണ്ടാവൂ  എന്ന് അറിഞ്ഞു തന്നെയാണ് ഞങ്ങളിത് വാർത്തയാക്കിയും.  പ്രതിപക്ഷവും കനത്ത നിശ്ശബ്ദതയിലാണ്.

ചില യുവനേതാക്കളുടെ പ്രതികരണത്തിനായി ഒരുപാടുതവണ ഫോണിൽ ബന്ധപ്പെട്ടെങ്കിലും പല പാർട്ടി പ്രവർത്തകരും മനപ്പൂർവ്വമായി തന്നെ ഇതിൽ നിന്നും വിട്ടു നിൽക്കുന്നതും ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു. അവരൊക്കെ  ഭയക്കുന്നതെന്തുകൊണ്ട്? ഇത്ര വല്യ അഴിമതിയും പദവി ദുരുപയോഗവും ഉണ്ടായിട്ടും രാഷ്ട്രീയ ആയുധമായി ഇതിനെ എടുത്തുപയോഗിക്കാമായിരുന്നിട്ടും എന്തുകൊണ്ട് ഈ തണുപ്പൻ മട്ട്? ഞങ്ങൾ ഇതിനോടകം നടത്തിയ അന്വേഷണത്തിലും ചിന്ത തന്നെ ഇന്നലെ പ്രതികരിച്ചതിൽ  നിന്നും എല്ലാം വ്യക്തമാണ്.

യുവജനകമ്മിഷൻ അദ്ധ്യക്ഷ പദവിയിലിരുന്ന് ലക്ഷങ്ങൾ മുടക്കി നക്ഷത്ര ഹോട്ടലിൽ താമസിച്ചു വരുന്ന ഇവർ മാധ്യമങ്ങളെ കണ്ടിരുന്നതും ഇതേ ഹോട്ടലിൽ വച്ചാണ് എന്ന് ഇന്നലെ പ്രതികരണത്തിൽ പറഞ്ഞിരുന്നു. മാധ്യമ സുഹൃത്തുക്കളേ.. ഞാൻ ഡി ഫോർട്ടിൽ അല്ലേ  നിങ്ങളെ കണ്ടിരുന്നതും, ചർച്ചകളിൽ ഏർപ്പെട്ടിരുന്നതും എന്നവർ എടുത്തു ചോദിക്കുകയുണ്ടായി. ഇതുവരെ നിങ്ങൾക്കില്ലാതിരുന്ന സംശയം ഇപ്പോഴെങ്ങനെ ഉണ്ടായി?  



 ചില മാധ്യമപ്രവർത്തകർ രണ്ടു ദിവസമായി ഞങ്ങളെ വിളിച്ച്, ചിന്ത അവരുടെ വീട്ടിലാണ് താമസിക്കുന്നതെന്ന് വീണ്ടും വീണ്ടും തർക്കിക്കുകയും ചെയ്തു. എന്നാൽ വീട് പുതുക്കിപ്പണിയുന്ന കാര്യം ചിന്ത തന്നെ ഇന്നലെ വ്യക്തമാക്കി. ചികിൽസയുടെ ഭാഗമായി അമ്മ മാത്രം റിസോർട്ടിൽ താമസിച്ചെങ്കിൽ പിന്നെ എന്തിനാണ് ചിന്ത മാധ്യമപ്രവർത്തകരെ കാണാനും ചർച്ചകളിൽ ഏർപ്പെടാനും ഡി ഫോർട്ട് റിസോർട്ട് ഉപയോഗിച്ചത്. കൊടുത്ത വാടകയുടെയും റിസോർട്ട് ഈടാക്കുന്ന വാടകയുടെയും കണക്കുകളും ഒത്തുപോകുന്നില്ല. ഇങ്ങനെ പൊരുത്തക്കേടുകൾ നിരവധിയാണ്. ഇനി കുറച്ച് കാര്യങ്ങൾ കൂടി...

 ചില മുതിർന്ന മാധ്യമപ്രവർത്തകരുടെ, എല്ലാവരുമല്ല ചിലർ മാത്രം,അവരുടെ  കുടുംബ പാർട്ടികൾ, വിവാഹ ചടങ്ങുകൾ, ഒത്തു കൂടലുകൾ, വെള്ളമടികൾ എന്നിവക്കും ഡാർവിന്റെ കോട്ട ഉപയോഗപ്പെടുത്തിയിട്ടുണ്ട്. സ്വന്തം കയ്യിന്ന് കാശ്മുടക്കി എവിടെ പാർട്ടി നടത്തിയാലും യാതൊരു തെറ്റുമില്ല. പക്ഷേ  കാശു കൊടുക്കാതെയും ചിലതൊക്കെ അവിടെ നടക്കാറുണ്ട് . രാഷ്ട്രീയ പാർട്ടികൾ കക്ഷി ഭേദമന്യേ പലരും ഡാർവിന്റെ ഫോർട്ട് താവളമാക്കിയിട്ടുണ്ട്.

പാർട്ടി പരിപാടികൾക്ക് കൊല്ലത്തുവരുന്ന പ്രതിനിധികളെ താമസിപ്പിക്കാനും മറ്റുമായി ഈ അനധികൃത കോട്ടയാണ് രാഷ്ട്രീയ പ്രവർത്തകർ ഉപയോഗപ്പെടുത്തിയിരുന്നത്. അതിൽ പലരും ഡാർവിന്റെ പറ്റു പുസ്തകത്തിലെ പതിവുകാർ. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ മൃദുസമീപനം പോലും പലരും കൈക്കൊണ്ടിട്ടില്ല. പകൽ പോലെ വ്യക്തമായ ഈ അഴിമതിയിൽ  പ്രതിപക്ഷ നേതാവും ഈ നിമിഷം വരെ ശബ്ദിച്ചിട്ടില്ല.  കേന്ദ്ര സർക്കാരിന്റെ നാഷണൽ ഇന്റഗ്രേറ്റഡ് ഡേറ്റാ ബെയ്സ് ഓഫ് ഹോസ്പിറ്റാലിറ്റി ഇൻഡസ്ട്രി പോർട്ടലിൽ ഡിഫോർട്ട്  റിസോർട്ടിന്റെ വിവരങ്ങൾ നൽകിയിട്ടുണ്ട്.

ഫോർ സ്റ്റാർ ഹോട്ടൽ വിത്ത് നൊ ആൾക്കഹോൾ എന്ന വിഭാഗത്തിലാണ് ഡാർവിന്റെ കോട്ട പെട്ടിട്ടുള്ളത്. എന്നാൽ അബ്കാരി ചട്ടങ്ങൾ നോക്കി പിന്നീട് ലൈസൻസ് നേടിരിക്കാം. അത് പോർട്ടലിൽ അപ്ഡേറ്റ് ചെയ്യപ്പെടാത്തത്തുമാകാം. പക്ഷേ പോർട്ടലിൽ ഇപ്പോഴും അങ്ങനെയാണ്.

  കേരള കോസ്റ്റൽ സോൺ മാനേജ്മെന്റ് അഥോറിറ്റി  നൽകിയ ചട്ടലംഘന വിജ്ഞാപനത്തിലും ഡി ഫോർട്ട് റിസോർട്ടിന്റെ പേരുണ്ട്.  ഖ്വാസി ജുഡിഷ്യൽ പദവിയിൽ ഇരുന്നുകൊണ്ട് ഫോർസ്റ്റാർ  നിലവാരത്തിലുള്ള റിസോർട്ടിൽ താമസിച്ചത് തികച്ചും സ്വാഭാവികമെന്ന മട്ടിലാണ് സഖാവിന്റെ പ്രതികരണം. അങ്ങനെ കുട്ടി സഖാവിന്റെ ഈ തോന്ന്യാസത്തിനും പാർട്ടി കണ്ണടച്ചു. ഒപ്പം പ്രതഷേധിക്കേണ്ടവരും നിശ്ശബ്ദർ. കഥയിവിടെ അവസാനിക്കുമായിരിക്കും അല്ലേ?

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി  (4 minutes ago)

അഹമ്മദാബാദ് സ്‌ഫോടനപരമ്പരക്കേസിലെ 38 പ്രതികളുടെ വധശിക്ഷ ശരിവെച്ച് ഗുജറാത്ത് ഹൈക്കോടതി  (15 minutes ago)

സംസാരത്തിൽ നിയന്ത്രണം വേണം; ഈ രാശിക്കാർക്ക് വാക്കുതർക്കത്തിന് സാധ്യത!  (23 minutes ago)

വിദ്യാർത്ഥികളുടെ യാത്രാ കൺസെഷൻ നിരക്ക് വർദ്ധിപ്പിക്കാനുള്ള നീക്കം സർക്കാർ അനുവദിക്കില്ലെന്ന് ഗതാഗത മന്ത്രി  (25 minutes ago)

ബംഗളൂരുവിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി  (1 hour ago)

ഇതാണ് ടീം അർജന്റീന... അർജന്റീനയെ കുറ്റം പറഞ്ഞ് ടീവി നിർത്തിയവ്‍ പശ്ചാത്തപിച്ചു, 2-0ൽ നിന്നും ടീമിനെ വിജയിപ്പിച്ച് മെസ്സി, ആഘോഷത്തിന്റെ അത്യുന്നതിയിലും പൊട്ടിക്കരഞ്ഞ് മെസ്സി എന്ന കാവൽമാലാഖ!  (1 hour ago)

നിരവധി തൂക്കുപാലങ്ങളുടെ നിർമാതാവ് 'ബ്രിഡ്ജ് മാൻ ഓഫ് ഇന്ത്യ' എന്നറിയപ്പെടുന്ന ഗിരീഷ് ഭരദ്വാജ് അന്തരിച്ചു  (1 hour ago)

  വി​ഴി​ഞ്ഞം തു​റ​മു​ഖ പ​ദ്ധ​തി​യി​ലെ ഓ​ഹ​രി​ക്കൈ​മാ​റ്റ വിഷയം ഇന്ന് ചേരുന്ന മന്ത്രിസഭ യോ​ഗം പരി​ഗണിക്കും  (1 hour ago)

  ഹോർമുസ് കടലിടുക്കിൽ മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ, ഇറാനിൽ ശക്തമായ സൈനിക ആക്രമണവുമായി അമേരിക്ക  (1 hour ago)

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത... 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് , മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിര്‍ദേശം  (2 hours ago)

ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി 20 മത്സരം.... ഇന്ത്യയ്ക്ക് വമ്പൻ പരാജയം  (2 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഐ .പി ബിനുവടക്കം 13 പ്രതികൾക്ക് ജാമ്യമില്ല,ഗൂഡാലോചനയിലെ ഉന്നതരെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ പ്രതികൾക്ക് ജാമ്യം ന  (2 hours ago)

സങ്കടക്കാഴ്ചയായി... മഴ നനയാതിരിക്കാൻ ഓടിക്കൊണ്ടിരുന്ന ബൈക്കിന്റെ പിൻസീറ്റിലിരുന്ന് കുട നിവർത്തുന്നതിനിടെ റോഡിലേക്ക് തെറിച്ചുവീണ വയോധികയ്ക്ക് ദാരുണാന്ത്യം  (3 hours ago)

ലോകകപ്പ് പ്രീ ക്വാർട്ടറിൽ ഈജിപ്തിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി അർജന്റീന ക്വാർട്ടർ ഫൈനലിൽ....  (3 hours ago)

  വയനാട്ടിൽ കള്ളാടി തുരങ്കപാതയുടെ നിർമ്മാണ സ്ഥലത്ത് മണ്ണിടിഞ്ഞ് അപകടമുണ്ടായ സ്ഥലത്ത് ഇന്ന് മുഖ്യമന്ത്രി വിഡി സതീശൻ സന്ദർശനം നടത്തും  (3 hours ago)

Malayali Vartha Recommends