Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അമ്മ എന്ന പവിത്രമായ വാക്കിനെ ദയവ് ചെയ്ത് സെൻ്റിമെൻ്റൽ വേർഷനാക്കി ഒരു ഭൂലോക ഉഡായിപ്പിനെ മറയ്ക്കാനായി ഇവിടെ വലിച്ചിഴച്ച് അപമാനിക്കാതിരിക്കൂ; അമ്മ എന്ന സെൻ്റിമെൻ്റൽ കാർഡ് ഇറക്കി ഒരു ഭീകര നുണച്ചിയെ വെളുപ്പിച്ചെടുക്കാൻ നോക്കുകയാണ്; സൈബറിടങ്ങളിൽ ഇന്നലെ മുതൽ റിലീസായ പുതിയ കണ്ണീർ സീരിയലാണ് "ആ അമ്മയെ വെറുതെ വിടൂ " എന്ന മെഗാ ക്യാപ്സ്യൂൾ സീരിയൽ; അരുൺ കുമാറിനെതിരെ ആഞ്ഞടിച്ച് അഞ്ജു പാർവതി പ്രഭീഷ്

09 FEBRUARY 2023 04:42 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

വിദ്യാർത്ഥികളുടെ യാത്രാ കൺസെഷൻ നിരക്ക് വർദ്ധിപ്പിക്കാനുള്ള നീക്കം സർക്കാർ അനുവദിക്കില്ലെന്ന് ഗതാഗത മന്ത്രി

  വി​ഴി​ഞ്ഞം തു​റ​മു​ഖ പ​ദ്ധ​തി​യി​ലെ ഓ​ഹ​രി​ക്കൈ​മാ​റ്റ വിഷയം ഇന്ന് ചേരുന്ന മന്ത്രിസഭ യോ​ഗം പരി​ഗണിക്കും

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത... 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് , മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിര്‍ദേശം

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഐ .പി ബിനുവടക്കം 13 പ്രതികൾക്ക് ജാമ്യമില്ല,ഗൂഡാലോചനയിലെ ഉന്നതരെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ പ്രതികൾക്ക് ജാമ്യം നൽകാനാവില്ലെന്ന് കോടതി

ലേറ്റസ്റ്റ് ക്യാപ്സ്യൂൾ പോസ്റ്റിലെ അവസാന വരി കണ്ടോ? അമ്മ എന്ന സെൻ്റിമെൻ്റൽ കാർഡ് ഇറക്കി ഒരു ഭീകര നുണച്ചിയെ വെളുപ്പിച്ചെടുക്കാൻ നോക്കുകയാണ്.സൈബറിടങ്ങളിൽ ഇന്നലെ മുതൽ റിലീസായ പുതിയ കണ്ണീർ സീരിയലാണ് "ആ അമ്മയെ വെറുതെ വിടൂ " എന്ന മെഗാ ക്യാപ്സ്യൂൾ സീരിയൽ. അരുണ്കുമാറിനെതിരെ ആഞ്ഞടിച്ച് അഞ്ജു പാർവതി പ്രഭീഷ്.ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;

ലേറ്റസ്റ്റ് ക്യാപ്സ്യൂൾ പോസ്റ്റിലെ അവസാന വരി കണ്ടോ? അമ്മ എന്ന സെൻ്റിമെൻ്റൽ കാർഡ് ഇറക്കി ഒരു ഭീകര നുണച്ചിയെ വെളുപ്പിച്ചെടുക്കാൻ നോക്കുകയാണ്.സൈബറിടങ്ങളിൽ ഇന്നലെ മുതൽ റിലീസായ പുതിയ കണ്ണീർ സീരിയലാണ് "ആ അമ്മയെ വെറുതെ വിടൂ " എന്ന മെഗാ ക്യാപ്സ്യൂൾ സീരിയൽ. ഈ അമ്മ- അച്ഛൻ സെൻ്റിമെൻസ് ഇടതുപക്ഷ കുലവാഴകളോ പുരുഷുക്കളോ കൾപ്രിറ്റ് ആയി നില്‌ക്കുമ്പോൾ മാത്രമേ വരൂ എന്നതാണ് മുട്ടൻ കോമഡി.

ഒരു സോളാർ നായികയെ മുന്നിൽ നിറുത്തി നാറിയ കളികൾ ചാണ്ടി സാറിനെതിരെ കളിച്ചപ്പോൾ, അദ്ദേഹത്തിൻ്റെ മകൾ അച്ചുവിനെതിരെ ഇല്ലാക്കഥകൾ പറഞ്ഞുണ്ടാക്കിയപ്പോൾ ഈ സെൻ്റിമെൻ്റൽ എലമെൻ്റ് ഒന്നും ഒരുത്തനും ഇറക്കിയില്ലല്ലോ. ? ഭർത്താവിനെ സഖാക്കൾ 51 വെട്ടുകൾ കൊണ്ട് കാലപുരിക്കയച്ചതിൻ്റെ വേവുന്ന നോവിൽ പിടഞ്ഞ ആ സ്ത്രീ വെറും ഭാര്യ മാത്രമല്ലായിരുന്നു. അവരും ഒരു അമ്മ ആയിരുന്നു. അവരെ പ്രതി സഖാക്കന്മാർ സൈബറിടങ്ങളിൽ അപവാദങ്ങൾ പറഞ്ഞു പരത്തിയപ്പോൾ ഈ സോ കോൾഡ് ഇടതുതാങ്ങി ബുജി ജീർണ്ണലിസ്റ്റിൻ്റെ ധാർമ്മിക രോഷം എവിടെയായിരുന്നു?

തെരഞ്ഞെടുപ്പ് കാലത്ത് പി.ടിയുടെ വിധവ ഉമാ തോമസിനെതിരെ സൈബർ അന്തങ്ങൾ പയറ്റിയ നാണം കെട്ട കളികൾക്ക് സപ്പോട്ട കൊടുത്ത ടീമുകളാണ് ഒരു ഭൂലോക ഉഡായിപ്പിസ്റ്റിൻ്റെ കള്ളത്തരങ്ങൾ ഒന്നൊന്നായി പൊളിയുമ്പോൾ "അമ്മ" സെൻ്റിമെൻ്റ്സ് ഇറക്കി രക്ഷിച്ചെടുക്കാൻ നോക്കുന്നത്. പെമ്പിളൈ ഒരുമൈ ഗോമതി മുതൽ കണ്ണൂരിലെ ചിത്രലേഖ വരെയുണ്ട് സൈബർ വേട്ടപ്പട്ടികളുടെ നായാട്ടിനിരയായവർ. ഇവിടെ എതിർ ചേരിയിൽ ഉള്ളവരാരും ആ അമ്മയെ വിചാരണ ചെയ്യുന്നില്ല. മകളുടെ കള്ളത്തരങ്ങളെ പൊളിച്ചടുക്കുക മാത്രമേ ചെയ്യുന്നുള്ളൂ.

അമ്മയെ മുന്നിൽ നിറുത്തി രക്ഷാകവചമാക്കി മാധ്യമങ്ങൾക്ക് മുന്നിൽ നിറുത്തി നുണക്കൂമ്പാരങ്ങളുടെ അമേദ്യചിന്താധാരകൾ ഇറക്കി അദ്ധ്യാപികയായ ആ അമ്മയുടെ എത്തിക്സ് കളയിക്കുന്നത് ആ മകൾ തന്നെയാണ്. റിസോർട്ടിലെ സുഖവാസം വാർത്തയും വിവാദവുമായപ്പോൾ അമ്മയുടെ ട്രീറ്റ്മെൻ്റ് എന്ന സെൻ്റിമെൻ്റൽ കാർഡ് ഇട്ട് നാറിയ കളി കളിച്ചത് ആ മകളാണ്. മരണപ്പെട്ട ഭർത്താവിൻ്റെ പെൻഷനും തൻ്റെ പെൻഷനും ഉള്ള ഒരു റിട്ടയേർഡ് അദ്ധ്യാപികയ്ക്ക് സ്വന്തം വീട്ടിൽ ഒരു അറ്റാച്ച്ഡ് ശുചിമുറി പണിയാൻ പണമില്ലേ എന്ന പൊതുസമൂഹത്തിൻ്റെ ചോദ്യത്തിന് എന്ത് ഉത്തരമാണ് സൈബർ അന്തങ്ങൾക്ക് നല്കാൻ ഉള്ളത്?

ഫോർ സ്റ്റാർ പദവിയുള്ള റിസോർട്ടിൽ മൂന്ന് മുറി അപ്പാർട്ട്മെൻ്റ് 20000 രൂപക്കു വാടകയ്ക്ക് കിട്ടിയെങ്കിൽ പ്രതിഫലമായി കേരളത്തിന്റെ പൊതു സ്വത്തിൽ നിന്ന് എന്തൊക്കെ തിരിച്ചു കൊടുത്തിട്ടുണ്ടാകും എന്ന് ഒരു സാധാരണ പൗരന് ചിന്തിക്കാനും ചോദിക്കാനും അവകാശമുണ്ട്. കൊല്ലം തങ്കശ്ശേരിയിലെ ഫോർ സ്റ്റാർ ഹോട്ടലിൽ മൂന്ന് മുറികളുള്ള അപാർട്മെന്റിൽ ചിന്താ ജെറോം ഒന്നേമുക്കാൽ വർഷം താമസിച്ചു എന്ന കാര്യം ചിന്ത സമ്മതിക്കുന്നുണ്ട്. ഒന്നേ മുക്കാൽ കൊല്ലം ആയുർവേദ റിസോർട്ടിൽ അമ്മയ്ക്കായി എന്ത് ട്രീറ്റ്മെൻ്റ് ആണ് നടത്തിയത്? ആയുർവേദിക് റിസോർട്ടിൽ ചികിത്സിച്ചാൽ മാത്രം മാറുന്ന എന്ത് രോഗമാണ് ആ അമ്മയ്ക്ക്? കേരളത്തിൽ ഇത്രമാത്രം ആയുർവേദ ഹോസ്പിറ്റലുകൾ ഉള്ളപ്പോൾ അവിടെ അല്ലെ പോകേണ്ടത്? അതോ പ്രബുദ്ധ കേരളത്തിലെ ആരോഗ്യവകുപ്പിൽ , അവയുടെ കാര്യക്ഷമതയിൽ വിശ്വാസമില്ലേ?

പ്രസ്ഥാനം വളർത്താൻ ആരും റിസോർട്ടിൽ പോയി താമസിച്ച ചരിത്രമില്ല. ക്യാപ്സ്വൂൾ ഇറക്കുന്നവരും വെളുപ്പിക്കുന്നവരും ചീഞ്ഞളിഞ്ഞ മനസ്ഥിതിയുള്ള ബുദ്ധിജീവികളും സംസ്ഥാനത്തുള്ള സർക്കാർ മെഡിക്കൽ കോളേജുകളെയും ആയുർവ്വേദ ആശുപത്രികളെയും ഒക്കെ ഒന്ന് ദൂരെ നിന്നെങ്കിലും നോക്കിക്കാണണം. അവിടെ ഈ ധാരാളിത്തതിന് വേണ്ടി സ്വന്തം വിയർപ്പിൻ്റെ ഭാഗം നികുതിയായി തന്ന കുറേ ഹതഭാഗ്യർ , അവരിൽ പ്രസ്ഥാനത്തിന് വേണ്ടി ആയ കാലത്ത് ചോര നീരാക്കിയവരെയും നിലത്തും കട്ടിലിലുമായി കിടക്കുന്നത് കാണാം. അവരുടെ കാലൊടിഞ്ഞ കട്ടിലിനു കീഴെ കീറ പായയിലും ചിലപ്പോൾ നിലത്തുമായി കൂട്ടിരിക്കുന്ന യുവത്വങ്ങളെയും കാണാം.

അവരിൽ ചിലരെങ്കിലും ചിന്ത വിളിച്ചതിനേക്കാൾ കൂടുതൽ സിന്ദാവാ വിളിച്ചവരും മൈദ മാവുമായി പാതിരാത്രി പോസ്റ്റർ ഒട്ടിച്ചു നടന്നവരോ ആകാം. അത്രയും ഗതികെട്ട കേരളത്തിന്റെ നെഞ്ചത്തേക്കാണ് അമ്മയെ ചികിൽസിക്കാൻ എന്ന വ്യാജേന റിസോർട്ടിൽ താമസമാക്കിയ ' യുവ ' ജനക്ഷേമ കുലവാഴ കള്ളത്തരത്തിലൂടെയും ധാരാളിത്തതിലൂടെയും ജനാധിപത്യത്തിൻ്റെ നെഞ്ചത്ത് ചവിട്ടി കയറിയത്.

അമ്മ എന്ന പവിത്രമായ വാക്കിനെ ദയവ് ചെയ്ത് സെൻ്റിമെൻ്റൽ വേർഷനാക്കി ഒരു ഭൂലോക ഉഡായിപ്പിനെ മറയ്ക്കാനായി ഇവിടെ വലിച്ചിഴച്ച് അപമാനിക്കാതിരിക്കൂ കമ്മികളെ! അല്ലെങ്കിൽ തന്നെ ഗുൽമോഹർ ചോട്ടിലെ ചേച്ചിപ്പെണ്ണുങ്ങൾക്ക് മാത്രം പ്രിഫറൻസ് കൊടുക്കുന്ന, കുടുംബമെന്നാൽ പാട്രിയാർക്കീയൽ മൂത്താപ്പമാർ വിലസുന്നിടമെന്ന് ധരിച്ചിരിക്കുന്ന കമ്മികൾക്ക് എന്ത് മദർഹുഡ് ? അത് കൊണ്ട് ആ ചീഞ്ഞ സെൻ്റിമെൻ്റൽ പരിപ്പ് ഇനി ഇവിടെ വേവില്ല. അത് AKG സെൻ്ററിലെ അടുപ്പത്ത് തന്നെ കിടന്ന് തിളയ്ക്കട്ടെ!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി  (8 minutes ago)

അഹമ്മദാബാദ് സ്‌ഫോടനപരമ്പരക്കേസിലെ 38 പ്രതികളുടെ വധശിക്ഷ ശരിവെച്ച് ഗുജറാത്ത് ഹൈക്കോടതി  (19 minutes ago)

സംസാരത്തിൽ നിയന്ത്രണം വേണം; ഈ രാശിക്കാർക്ക് വാക്കുതർക്കത്തിന് സാധ്യത!  (27 minutes ago)

വിദ്യാർത്ഥികളുടെ യാത്രാ കൺസെഷൻ നിരക്ക് വർദ്ധിപ്പിക്കാനുള്ള നീക്കം സർക്കാർ അനുവദിക്കില്ലെന്ന് ഗതാഗത മന്ത്രി  (29 minutes ago)

ബംഗളൂരുവിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി  (1 hour ago)

ഇതാണ് ടീം അർജന്റീന... അർജന്റീനയെ കുറ്റം പറഞ്ഞ് ടീവി നിർത്തിയവ്‍ പശ്ചാത്തപിച്ചു, 2-0ൽ നിന്നും ടീമിനെ വിജയിപ്പിച്ച് മെസ്സി, ആഘോഷത്തിന്റെ അത്യുന്നതിയിലും പൊട്ടിക്കരഞ്ഞ് മെസ്സി എന്ന കാവൽമാലാഖ!  (1 hour ago)

നിരവധി തൂക്കുപാലങ്ങളുടെ നിർമാതാവ് 'ബ്രിഡ്ജ് മാൻ ഓഫ് ഇന്ത്യ' എന്നറിയപ്പെടുന്ന ഗിരീഷ് ഭരദ്വാജ് അന്തരിച്ചു  (1 hour ago)

  വി​ഴി​ഞ്ഞം തു​റ​മു​ഖ പ​ദ്ധ​തി​യി​ലെ ഓ​ഹ​രി​ക്കൈ​മാ​റ്റ വിഷയം ഇന്ന് ചേരുന്ന മന്ത്രിസഭ യോ​ഗം പരി​ഗണിക്കും  (1 hour ago)

  ഹോർമുസ് കടലിടുക്കിൽ മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ, ഇറാനിൽ ശക്തമായ സൈനിക ആക്രമണവുമായി അമേരിക്ക  (2 hours ago)

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത... 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് , മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിര്‍ദേശം  (2 hours ago)

ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി 20 മത്സരം.... ഇന്ത്യയ്ക്ക് വമ്പൻ പരാജയം  (2 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഐ .പി ബിനുവടക്കം 13 പ്രതികൾക്ക് ജാമ്യമില്ല,ഗൂഡാലോചനയിലെ ഉന്നതരെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ പ്രതികൾക്ക് ജാമ്യം ന  (2 hours ago)

സങ്കടക്കാഴ്ചയായി... മഴ നനയാതിരിക്കാൻ ഓടിക്കൊണ്ടിരുന്ന ബൈക്കിന്റെ പിൻസീറ്റിലിരുന്ന് കുട നിവർത്തുന്നതിനിടെ റോഡിലേക്ക് തെറിച്ചുവീണ വയോധികയ്ക്ക് ദാരുണാന്ത്യം  (3 hours ago)

ലോകകപ്പ് പ്രീ ക്വാർട്ടറിൽ ഈജിപ്തിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി അർജന്റീന ക്വാർട്ടർ ഫൈനലിൽ....  (3 hours ago)

  വയനാട്ടിൽ കള്ളാടി തുരങ്കപാതയുടെ നിർമ്മാണ സ്ഥലത്ത് മണ്ണിടിഞ്ഞ് അപകടമുണ്ടായ സ്ഥലത്ത് ഇന്ന് മുഖ്യമന്ത്രി വിഡി സതീശൻ സന്ദർശനം നടത്തും  (3 hours ago)

Malayali Vartha Recommends