പാലക്കാട് അമ്മയും കുഞ്ഞും മരണമടഞ്ഞ സംഭവത്തില്‍ മന്ത്രി വീണാ ജോര്‍ജ് റിപ്പോര്‍ട്ട് തേടി

പാലക്കാട് പ്രസവശേഷം അമ്മയും കുഞ്ഞും മരണമടഞ്ഞ സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് റിപ്പോര്‍ട്ട് തേടി. ഇതു സംബന്ധിച്ച് അന്വേഷണം നടത്തി അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
ചിറ്റൂരില്‍ പ്രസവ ശസ്ത്രക്രിയയ്ക്കിടെയാണ് അമ്മയും കുഞ്ഞും മരിച്ചത്. പാലക്കാട് നല്ലോപ്പിള്ളി പാറക്കളം സ്വദേശിനി അനിതയും കുഞ്ഞുമാണ് മരിച്ചത്. ഫെബ്രുവരി ആറിനാണ് അനിതയെ ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
വ്യാഴാഴ്ച രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് അനിതയെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ആശുപത്രിയില്‍ എത്തുന്നതിനു മുന്‍പുതന്നെ അനിത മരിച്ചു. ചിറ്റൂര്‍ താലൂക്ക് ആശുപത്രി അധികൃതരുടെ പിഴവാണ് മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. എന്നാല്‍ മതിയായ ചികിത്സ നല്‍കിയിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha






















