ഏപ്രില്‍ മുതല്‍ വരുമാനത്തിന് ആനുപാതികമായേ ശമ്പളം നല്‍കാനാകൂ എന്ന് കെഎസ്ആര്‍ടിസി

ഏപ്രില്‍ മുതല്‍ വരുമാനത്തിന് ആനുപാതികമായേ ശമ്പളം നല്‍കാനാകൂ എന്ന് കെഎസ്ആര്‍ടിസി. ഫണ്ടില്ലാത്തതിനെപ്പറ്റി ഒരു ജീവനക്കാരന്‍ പോലും വേവലാതിപ്പെടുന്നില്ല. വരുമാനം വര്‍ധിപ്പിക്കാനുള്ള നടപടികളെ യൂണിയനുകള്‍ പ്രതികാരബുദ്ധിയോടെ എതിര്‍ക്കുന്നു. ഏപ്രില്‍ മുതല്‍ സഹായം നല്‍കില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചെന്നും കെഎസ്ആര്‍ടിസി.
അതേസമയം സര്‍ക്കാര്‍ ഉറപ്പില്‍ ബാങ്കില്‍ നിന്നും വായ്പ എടുക്കാന്‍ കെഎസ്ആര്‍ടിസി തീരുമാനിച്ചിരുന്നെങ്കിലും തുടര്‍ നടപടികള്‍ സ്വീകരിച്ചിരുന്നില്ല. അതേസമയം എല്ലാ മാസവും അഞ്ചിനു തന്നെ ശമ്പളം ലഭിക്കണം എന്ന ആവശ്യവുമായി ഇന്ന് സിഐടിയു ട്രാന്‍സ്‌പോര്‍ട്ട് ഭവനില്‍ പ്രതിഷേധ സംഗമവും അനിശ്ചിതകാല പ്രക്ഷോഭ പ്രഖ്യാപനവും നടത്തും.
ഇന്ധന വില വര്‍ദ്ധനവ് 30 കോടിയിലധികം രൂപയുടെ അധിക ബാധ്യതയാണ് കെഎസ്ആര്‍ടിസിക്ക് ഉണ്ടാക്കിയത്. മാനേജ്‌മെന്റ് മാത്രം വിചാരിച്ചാല്‍ ശമ്പളം വിതരണം ചെയ്യാന്‍ സാധിക്കില്ലെന്ന് കഴിഞ്ഞ ദിവസം ആന്റണി രാജു പറഞ്ഞിരുന്നു. പൊതുജനങ്ങള്‍ക്ക് വേണ്ടി കെഎസ്ആര്‍ടിസി നിലനിര്‍ത്തേണ്ടത് സര്‍ക്കാരിന്റെ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. അതേസമയം, ഡീസലിന് അധിക പണം ഈടാക്കുന്നെന്ന കെഎസ്ആര്‍ടിസി ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചു. കേന്ദ്രത്തിനും എണ്ണക്കമ്പനിക്കുമാണ് സുപ്രീംകോടതി നോട്ടീസ് അയച്ചത്.
https://www.facebook.com/Malayalivartha






















