പാലക്കാട് മഞ്ഞക്കുളം മാര്‍ക്കറ്റ് റോഡിലെ ടയര്‍ കടയില്‍ വന്‍തീപിടിത്തം... ഇരുനിലക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ടയര്‍ കടയിലാണ് തീപ്പിടിത്തമുണ്ടായത്, സംഭവസമയത്ത് കടയില്‍ തൊഴിലാളികളാരും ഉണ്ടാകാതിരുന്നത് വന്‍ദുരന്തം ഒഴിവാക്കി

ഇന്നലെ രാത്രി 10.45-ഓടെയായിരുന്നു തീപ്പിടിത്തം. ഇരുനിലക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ടയര്‍ കടയിലാണ് തീപ്പിടിത്തമുണ്ടായത്.
കെട്ടിടപരിസരത്ത് മാലിന്യം കത്തിച്ചതില്‍ നിന്ന് ടയര്‍ കടയിലേക്ക് തീ പടരുകയായിരുന്നെന്നാണ് കരുതുന്നത്. താഴത്തെ നിലയില്‍ നിന്ന് തീ കടയുടെ മുകള്‍നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ടയര്‍ ഗോഡൗണിലേക്കും പടര്‍ന്നു.
പ്രദേശത്തുള്ളവര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പാലക്കാട് അഗ്‌നിരക്ഷാസേനയുടെ അഞ്ച് യൂണിറ്റ് സംഭവസ്ഥലത്തെത്തി. പിന്നീട് കഞ്ചിക്കോട്ടുനിന്ന് രണ്ടും ചിറ്റൂര്‍, ആലത്തൂര്‍, കോങ്ങാട് എന്നിവിടങ്ങളില്‍നിന്ന് ഓരോ യൂണിറ്റും എത്തി.
രാത്രി വൈകിയാണ് തീയണയ്ക്കാന്‍ കഴിഞ്ഞത് . താഴത്തെ നിലയില്‍ ടയര്‍ കടയ്ക്കു സമീപം പ്രവര്‍ത്തിച്ചിരുന്ന അലുമിനിയം കട, തുണിക്കട എന്നിവയിലേക്ക് തീ പടരാതിരുന്നതും തീവ്രത കുറക്കാനായി.
" f
https://www.facebook.com/Malayalivartha