ചലനശേഷി ഇല്ലാത്ത തന്റെ കണ്‍മുന്നിലിട്ട് പ്രതി തന്റെ മകള്‍ സൂര്യഗായത്രിയെ തുരുതുരെ കുത്തി.... തറയില്‍ ഇഴഞ്ഞ് ചെന്ന് അത് തടയാന്‍ ശ്രമിച്ച തന്നെയും പ്രതി കുത്തിയതായി കൊല്ലപ്പെട്ട സൂര്യഗായത്രിയുടെ അമ്മ കരഞ്ഞു കൊണ്ട് മൊഴി നല്‍കി കോടതിയില്‍

ചലനശേഷി ഇല്ലാത്ത തന്റെ കണ്‍മുന്നിലിട്ട് പ്രതി തന്റെ മകള്‍ സൂര്യഗായത്രിയെ തുരുതുരെ കുത്തി. തറയില്‍ ഇഴഞ്ഞ് ചെന്ന് അത് തടയാന്‍ ശ്രമിച്ച തന്നെയും പ്രതി കുത്തിയതായി കൊല്ലപ്പെട്ട സൂര്യഗായത്രിയുടെ അമ്മ വത്സല കോടതിയില്‍ മൊഴി നല്‍കി. ആറാം അഢീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ. വിഷ്ണുവിനോട് കരഞ്ഞു കൊണ്ടാണ് വത്സല മൊഴി നല്‍കിയത്.
സംഭവ ദിവസം വീടിന് പുറത്ത് ശബ്ദം കേട്ടാണ് സൂര്യയും അച്ഛനും പുറത്ത് പോയി നോക്കിയത്. ഇതിനിടെ അടുക്കളഭാഗത്ത് കൂടി വീടിനുളളില്‍ കടന്ന പ്രതി തന്റെ വായ് പൊത്തി പിടിച്ചു. കൈയ്യിട്ടടിച്ച് ബഹളം ഉണ്ടാക്കിയപ്പോള്‍ സൂര്യയും അച്ഛനും വീട്ടിനുളളിലേയ്ക്ക് വന്നു, സൂര്യയെ കണ്ട പ്രതി തുരുതുരെ കുത്തുകയായിരുന്നു.
തടയാന്‍ ശ്രമിച്ച പിതാവ് ശിവദാസനെ തൊഴിച്ചു വീഴ്ത്തി. മകളെ വിവാഹം ചെയ്ത് നല്‍കാത്തതാണ് പ്രതിയ്ക്ക് ഞങ്ങളോട് ദേഷ്യം തോന്നാന്‍ കാരണമെന്ന് വത്സല മൊഴി നല്‍കി.
പ്രതിയുടെ ചവിട്ട് കൊണ്ട് വീണ താന്‍ വീടിന് പുറത്ത് ഇറങ്ങി നിലവിളിച്ചപ്പോള്‍ നാട്ടുകാര്‍ ഓടി വരുന്നു എന്ന് മനസിലാക്കിയ പ്രതി കത്തി വീടിനുളളില്‍ വലിച്ചെറിഞ്ഞ ശേഷം ഓടിപ്പോയതായി സൂര്യഗായത്രിയുടെ പിതാവ് ശിവദാസന്‍ കോടതിയില്‍ മൊഴി നല്‍കി. ഈ കത്തി തന്റെ ഭാര്യ പോലീസിനെ ഏല്‍പ്പിച്ചതായും ശിവദാസന്‍ പറഞ്ഞു.
ശിവദാസന്റെ നിലവിളി കേട്ട് എത്തിയ താനും കൂട്ടാളികളുമാണ് സൂര്യഗായത്രിയെയും വത്സലയെയും ജില്ലാ ആശിപത്രിയിലും പിന്നീട് അവിടെ നിന്ന് മെഡിക്കല്‍ കൊളേജിലേയ്ക്കും കൊണ്ട് പോയതെന്ന് അയല്‍വാസി കുട്ടന്‍ ആചാരിയും മൊഴി നല്‍കി.
പേയാട് ചിറക്കോണം വാറുവിളാകം സ്വദേശി അരുണാണ് കേസിലെ പ്രതി. ഇയാള്‍ ഇപ്പോഴും ജയിലിലാണ്. 2021 ആഗസ്റ്റ് 31 നാണ് സൂര്യഗായത്രി കൊല്ലപ്പെട്ടത്. പ്രതിക്ക് സൂര്യഗായത്രിയെ വിവാഹം ചെയ്ത് നല്‍കാത്തത് കൊണ്ടാണ് പ്രതി സൂര്യഗായത്രിയെ കുത്തി കൊലപ്പെടുത്തിയതെന്നാണ് പ്രോസിക്യൂഷന്‍ കേസ്.
"
https://www.facebook.com/Malayalivartha






















