പത്തനംതിട്ട പൂഴിക്കാട്ട് ഒപ്പം താമസിച്ചിരുന്നയാള്‍ സ്ത്രീയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി, പ്രതി ഒളിവില്‍

പൂഴിക്കാട്ട് ഒപ്പം താമസിച്ചിരുന്നയാള്‍ സ്ത്രീയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. മുളക്കുഴി സ്വദേശി സജിത(42) ആണ് മരിച്ചത്. വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെയാണ് സംഭവം നടന്നത്. ഒപ്പം താമസിച്ചിരുന്ന ഷൈജു സ്ത്രീയുടെ തലയില്‍ പട്ടിക കൊണ്ട് അടിക്കുകയായിരുന്നു.
ഇവരെ നാട്ടുകാര്‍ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രതി ഷൈജു ഒളിവിലാണെന്ന് പോലീസ് .
https://www.facebook.com/Malayalivartha


























