2022 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന് എന്‍ട്രികള്‍സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 2023 ഫെബ്രുവരി 20 വരെ

കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന് എന്‍ട്രികള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 2023 ഫെബ്രുവരി 20 വരെ നീട്ടി. 2022 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ സെന്‍സര്‍ ചെയ്ത കഥാചിത്രങ്ങള്‍, കുട്ടികള്‍ക്കുള്ള ചിത്രങ്ങള്‍, 2022 -ല്‍ പ്രസാധനം ചെയ്ത ചലച്ചിത്ര സംബന്ധിയായ പുസ്തകങ്ങള്‍, ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച ചലച്ചിത്ര സംബന്ധിയായ ലേഖനങ്ങള്‍ എന്നിവയാണ് അവാര്‍ഡിന് പരിഗണിക്കുക.
കഥാചിത്രങ്ങള്‍ ഓപ്പണ്‍ ഡിസിപി (അണ്‍എന്‍ക്രിപ്റ്റഡ്)/ബ്ലൂറേ) ആയി സമര്‍പ്പിക്കേണ്ടതാണ്. അക്കാദമി വെബ്‌സൈറ്റായwww.keralafilm.com ല്‍ നിന്നും അപേക്ഷാ ഫോറവും നിയമാവലിയും നിബന്ധനകളും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
തപാലില്‍ ലഭിക്കുവാന്‍ 25/ രൂപ സ്റ്റാമ്പ് പതിച്ച് മേല്‍വിലാസമെഴുതിയ കവര്‍ സഹിതം സെക്രട്ടറി, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി, സത്യന്‍ സ്മാരകം, കിന്‍ഫ്ര ഫിലിം ആന്റ് വീഡിയോ പാര്‍ക്ക്, സൈനിക് സ്‌കൂള്‍.പി.ഒ., കഴക്കൂട്ടം, തിരുവനന്തപുരം-695 585 എന്ന വിലാസത്തിലാണ് അയയ്‌ക്കേണ്ടത്.
"
https://www.facebook.com/Malayalivartha


























