ധനവകുപ്പിന്റെ പുത്തന്‍ പരിഷ്‌കാരം മൂലം ഗസറ്റഡ് ജീവനക്കാരുടെ ശമ്പളം മുടങ്ങി

ധനവകുപ്പിന്റെ പുത്തന്‍ പരിഷ്‌കാരം മൂലം ഗസറ്റഡ് ഓഫീസര്‍മാരുടെ ശമ്പളം മുടങ്ങി. പോലീസിലും കോളജ് വിദ്യാഭ്യാസ വകുപ്പിലുമുള്‍പ്പെടെയുള്ള ഗസറ്റഡ് ഉദ്യോഗസ്ഥരുടെയും ശമ്പളം അനിശ്ചിതത്വത്തിലായി.
ബാങ്കുകളെ സഹായിക്കാനായി ധൃതിപിടിച്ച് നടപ്പാക്കിയ പരിഷ്‌കാരമാണു ശമ്പളം മുടങ്ങുന്നതിന് ഇടയാക്കിയത്. ട്രഷറി പൂട്ടിക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ഈ പരിഷ്‌കാരം ആവശ്യത്തിന് ജീവനക്കാരില്ലാതെ നടപ്പാക്കിയതും പരാജയകാരണമായി ചൂണ്ടിക്കാട്ടുന്നു.
ഇതുവരെ ഗസറ്റഡ് ഉദ്യോഗസ്ഥരുടെ ശമ്പളം അവര്‍ സ്വയം മാറിയെടുക്കുകയായിരുന്നു. ശമ്പളം മാറുന്ന സോഫ്റ്റ്‌വെയറായ സ്പാര്‍ക്കില്‍ കൂടി ഗസറ്റഡ് ഉദ്യോഗസ്ഥര്‍ ബില്ലുകള്‍ അപ്‌ലോഡ് ചെയ്ത് മാറുകയായിരുന്നു പതിവ്. എന്നാല്‍ ഇതു മാറ്റി, ഗസറ്റഡ് ഓഫീസര്‍മാരും അവരവരുടെ വകുപ്പുകളിലെ മറ്റു ജീവനക്കാരോടൊപ്പം ശമ്പളം മാറണമെന്ന സംവിധാനം നടപ്പാക്കി.
ഓരോ വകുപ്പിലും ശമ്പളം മാറിക്കൊടുക്കുന്ന ഉദ്യോഗസ്ഥന്‍ മറ്റ് ജീവനക്കാരുടെ ബില്ലുകളും അപ്‌ലോഡ് ചെയ്ത് മാറണമെന്ന ഈ സംവിധാനം പൊളിഞ്ഞതോടെയാണ് ഗസറ്റഡ് ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം മാറിയെടുക്കാന്‍ കഴിയാതെ വന്നത്.
തലസ്ഥാനജില്ലയില്‍ ഈ മാസം മുതല്‍ വകുപ്പുകളിലെ മറ്റു ജീവനക്കാരോടൊപ്പം ശമ്പളം മാറ്റിയെടുക്കുന്ന സമ്പ്രദായം നടപ്പാക്കിയിരുന്നു. ഇതുമൂലം പോലീസ്, കൊളീജിയേറ്റ് തുടങ്ങിയ വകുപ്പുകളിലെ ഗസറ്റഡ് ഉദ്യോഗസ്ഥര്‍ക്ക് ഇന്നലെ ശമ്പളം ലഭിച്ചില്ല. സിറ്റി പോലീസ് കമ്മിഷണര്‍ ഉള്‍പ്പെടെ തലസ്ഥാനത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ശമ്പളം മുടങ്ങിയെന്നാണു സൂചന.അതുപോലെത്തന്നെ തലസ്ഥാനത്തെ സര്‍ക്കാര്‍ കോളജുകളിലും ശമ്പളം മുടങ്ങി. സാധാരണ മാസത്തിലെ മൂന്നാമത്തെ പ്രവര്‍ത്തിദിവസമാണ് കൂടുതല്‍ ശമ്പളം മാറുന്നത്. രണ്ടാംദിനമായ ഇന്നലെത്തന്നെ സംവിധാനം ആകെ തകര്‍ന്നു. ഇതോടെ ഗസറ്റഡ് ഉദ്യോഗസ്ഥര്‍ ആകെ ആശങ്കയിലായി.
പുതിയ പദ്ധതി നടപ്പാക്കുന്നതിനെക്കുറിച്ച് ധനവകുപ്പ് ആലോചന തുടങ്ങിയപ്പോള്‍ തന്നെ വിശദമായ ചര്‍ച്ചകള്‍ക്കൊടുവില്‍ മാത്രമേ അതു പാടുള്ളുവെന്ന് ജീവനക്കാരുടെ സംഘടനകള്‍ ഉള്‍പ്പെടെ ആവശ്യപ്പെട്ടിരുന്നു.ഇക്കാര്യം അറിയിക്കാനായി ചില സംഘടനാപ്രതിനിധികള്‍ കാണാന്‍ ശ്രമിച്ചെങ്കിലും ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അതിന് അനുവദിച്ചുമില്ല.
മാത്രമല്ല, ഇത്തരമൊരു പരിഷ്‌കരണം നടപ്പാക്കുന്നതിന് മുമ്പ് കൂടുതല്‍ തസ്തികകള്‍ വേണമെന്ന ആവശ്യം ധനവകുപ്പ് ഉള്‍പ്പെടെ ആവശ്യപ്പെട്ടിരുന്നു. പക്ഷേ അതനുവദിച്ചിട്ടില്ല. ട്രഷറിയിലെ തസ്തികകള്‍ വെട്ടിക്കുറയ്ക്കാനും അതിന്റെ പ്രാധാന്യം ഇല്ലാതാക്കുന്നതിനുമാണ് പരിഷ്‌കാരമെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha