ഷാജിയുടെ ആത്മഹത്യ: ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ പൊലീസുകാര്‍ക്കിടയില്‍ പ്രതിഷേധം പുകയുന്നു; നടപടി ഭയക്കാതെ ഫേസ്ബുക്ക് പോസ്റ്റുമായി പൊലീസുകാര്‍

ഇതാണോ ഈ നാട്ടിലെ പ്രധാന പ്രശ്‌നം. ഒരു പാവം പോലീസുകാരനെ കൊലക്ക് കൊടുത്ത് ആ കുംടുബത്തിന്റെ ജീവിതം കണ്ണീരിലാഴ്ത്തിയ നിങ്ങള്‍ക്ക് മാപ്പില്ല ഏമാനെ. തുറന്നു പറയുകയാണ് ഷാജിയുടെ സഹപ്രവര്‍ത്തകര്‍. നടക്കാവ് സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ എ. പി ഷാജിയുടെ ആത്മഹത്യ പൊലീസ് സേനയില്‍ പുതിയ പൊട്ടിത്തെറികള്‍ക്കിടയാക്കുന്നു. ഷാജിയെ മരണത്തിലേക്ക് നയിച്ചത് ഉന്നത ഉദ്യോഗസ്ഥരാണെന്നും ഇവരുടെ കൈയിലെ പാവകളായി ജീവിതം ഹോമിക്കാന്‍ വിധക്കപ്പെട്ടവരാണ് താഴെക്കിടയിലുള്ള ഉദ്യോഗസ്ഥരുമെന്ന് ഷാജിയുടെ സഹപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ വ്യക്തമാക്കുന്നു. നടപടിയെ ഭയക്കാതെ ഫേസ് ബുക്കില്‍ ഉള്‍പ്പെടെ പൊലീസുകാര്‍ ഉന്നതോദ്യോഗസ്ഥരെ വിമര്‍ശിച്ചുകൊണ്ട് പോസ്റ്റുകളിട്ടുകഴിഞ്ഞു.
ഷാജി മരിച്ച ദിവസം വീട്ടിലത്തെിയ ഒരു എസ്. ഐ ഷാജിയുടെ ആത്മഹത്യാക്കുറിപ്പ് കൈക്കലാക്കാനുള്ള ശ്രമത്തിലായിരുന്നു. മരണത്തിന് കാരണക്കാരനായ ഉന്നത ഉദ്യോഗസ്ഥരിലാരുടേയോ താത്പര്യത്തിന് വഴങ്ങി തെളിവ് കൈക്കലാക്കാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. എന്നാല്‍ നാട്ടുകാരുടെ ഇടപെടലിനത്തെുടര്‍ന്ന് ഈ നീക്കം ഫലിച്ചില്ല. ഫോണെടുത്ത് ആരോടെ സംസാരിക്കുന്നത് പോലെ നടിച്ചുകൊണ്ടായിരുന്നു എസ്.ഐ യുടെ പ്രകടനം. പക്ഷെ ഫോണില്‍ എസ്.ഐ ആരോടും സംസാരിക്കുന്നില്ലന്നെ കാര്യം നാട്ടുകാര്‍ക്ക് മനസ്സിലായി. കത്തെടുത്ത് പുറത്ത് പോകാന്‍ അനുവദിക്കില്ല എന്നായിരുന്നു നാട്ടുകാരുടെ നിലപാട്. ഇതിനിടയില്‍ ഡി.വൈ. എസ്. പി ആര്‍ ശ്രീകുമാര്‍ നാട്ടുകാരോട് തട്ടിക്കയറി. തെറ്റു ചെയ്താല്‍ ഇങ്ങനെയൊക്കെയുണ്ടാവുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ഇതോടെ നിയന്ത്രണം വിട്ട നാട്ടുകാര്‍ ഡി.വൈ.എസ്പിക്കുനേരെ തിരിഞ്ഞു.ഷാജിയുടെ മരണത്തിന് കാരണക്കാരായ സിറ്റിപൊലീസ് കമ്മിഷണര്‍ പി എ വത്സന്‍, സ്പ്യഷ്യല്‍ ബ്രാഞ്ച് അസി കമ്മിഷണര്‍ പി ടി ബാലന്‍, ഷാജിയ്‌ക്കെതിരെ നടപടിയെടുക്കാന്‍ സമ്മര്‍ദ്ദം ചലുത്തിയ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍, ഷാജിയുടെ ആത്മഹത്യ കുറിപ്പില്‍ പരമാര്‍ശിക്കുന്ന രാജീവ് പി. മേനോന്‍ എന്നിവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പൊലീസുകാരനെ സസ്‌പെന്റ് ചെയ്യുമ്പോള്‍ സ്വീകരിക്കേണ്ട നടപടികളൊന്നും ഇല്ലാതെയാണ് ഷാജിയെ സസ്‌പെന്റ് ചെയ്തതെന്ന് ഇവര്‍ വ്യക്തമാക്കുന്നു. അബദ്ധം സംഭവിച്ചപ്പോള്‍ തന്നെ ഷാജി ഖേദം പ്രകടിപ്പിച്ചു. എന്നാല്‍ വാട്ട്‌സ് ആപ്പ് ഗ്രൂപ്പില്‍ അംഗമായ ഉന്നതോദ്യോഗസ്ഥന്‍ ഷാജിക്കെതിരെ നടപടിയാവശ്യപ്പെട്ട് ഗ്രൂപ്പില്‍ പോസ്റ്റിട്ടു. തുടര്‍ന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് അസി. കമ്മീഷണര്‍ ഷാജിയുടെ മൊഴിയെടുത്തു. ഷാജി എല്ലാവരെയും കണ്ട് സത്യം വെളിപ്പെടുത്തിയെങ്കിലും വൈകീട്ട് സസ്പഷന്‍ ഉത്തരവ് ഷാജിക്ക് കൈമാറി. പ്രാഥമികാന്വേഷണം നടത്തുന്നതിന് മുമ്പ് തന്നെയായിരുന്നു ഈ സസ്‌പെന്‍ഷന്‍. ഇതെല്ലാമാണ് സഹപ്രവര്‍ത്തകരെ വേദനിപ്പിക്കുന്നത്. ഇതേ സമയം ഷാജിയുടെ ആത്മഹത്യക്ക് കാരണക്കാരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷന്‍ കമ്മറ്റി പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. ഈ ആവശ്യമുന്നയിച്ച് അഞ്ചിന് സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്താനും നടപടിയുണ്ടാവും വരെ നിയമപോരാട്ടം നടത്താനും കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.
കഴിഞ്ഞ 17വര്‍ഷമായി ഒരു ശാസനപോലുമേറ്റുവാങ്ങാതെ സേവനം ചെയ്ത ഷാജിയോട് അങ്ങയേറ്റം ക്രൂരമായാണ് മേലുദ്യോഗസ്ഥര്‍ പെരുമാറിയത്. ഒരു രക്ഷാകര്‍ത്താവ് പരാതിയുടെ തെളിവായി നല്‍കിയതാണ് വാട്ട്‌സാപ്പില്‍ പോസ്റ്റ് ചെയ്ത ഫോട്ടോ. ഷാജി ഇത് അബദ്ധത്തില്‍ മാറി പോസ്റ്റ് ചെയ്യകയായിരുന്നു. തൊട്ടുപിന്നാലെ, അങ്ങനെയൊരു അബദ്ധം സംഭവിച്ചതായി മേലുദ്യോഗസ്ഥരെ ഷാജി വിളിച്ചറിയിച്ചതുമാണ്. എന്നിട്ടും ആരെയൊ തൃപ്തിപെടുത്താന്‍ വേണ്ടി കേവലം ആറുമണിക്കൂറിനുള്ളില്‍ തന്നെ ഷാജിയുടെ സസ്‌പെന്‍ഷന്‍ ഓര്‍ഡര്‍ പുറത്തിറങ്ങി. ഷാജിക്കു പറയാനുള്ള വിശദീകരണം കേള്‍ക്കാന്‍ പോലും ആരും തയ്യറായില്ല. ഇത്തരമൊരു സസ്‌പെന്‍ഷന്‍ കേരള പൊലീസിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടായിരിക്കും. സംഭവത്തില്‍ കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുംവരെ പ്രക്ഷോഭവുമായി രംഗത്തുണ്ടാകുമെന്നും ആക്ഷന്‍കമ്മറ്റി ഭാരവാഹികള്‍ വ്യക്തമാക്കി.
ഇതിനിടയിലാണ് അമര്‍ഷം തുറന്ന് പ്രകടിപ്പിച്ച് പൊലീസുകാരും രംഗത്തത്തെിയത്. നാളെ അച്ചടക്ക ലംഘകനെ തേടിയത്തെുന്ന തിട്ടൂരങ്ങളെ എനിക്കിപ്പോഴേ കാണാമെന്ന് പറഞ്ഞുകൊണ്ടാണ് ഒരു പൊലീസുകാരന്‍ ഫേസ് ബുക്കില്‍ പോസ്റ്റിട്ടിട്ടുള്ളത്. സര്‍വീസ് പുസ്തകത്തിലെ ചുവപ്പുകളും, നഷ്ടപ്പെടുന്ന വാര്‍ഷിക വേതനപ്പെരുക്കങ്ങളും ,ദൂരെയേതോ ക്യാമ്പിലെ പരേഡ് ഗ്രൌണ്ടിലെ കത്തുന്ന വെയിലും, പരിഹാസങ്ങളും സഹതാപങ്ങളും ഞാന്‍ കാത്തിരിക്കുക തന്നെ ചെയ്യന്നു. എങ്കിലും ഇത്രയെങ്കിലും എനിക്ക് പറയാതെ വയ്യ ഏതോ നാട്ടില്‍ നിന്ന് വന്ന ഏതോ മനുഷ്യര്‍ക്ക് വേണ്ടി തന്റെ പ്രാണന്‍ കളഞ്ഞ നൗഷാദിന്റെ നാട്ടിലാണ് ഞാന്‍ ജീവിക്കുന്നത്. എനിക്ക് നഷ്ടപ്പെടാനുള്ളത് ഒരിത്തിരി മാത്രം.അയാള്‍ അങ്ങയേറ്റം സൗമ്യനായിരുന്നു . കലാകാരനായിരുന്നു. നല്ല അച്ഛനും ഭര്‍ത്താവും മകനും സഹോദരനുമായിരുന്നു. ഏറ്റവും നല്ല പൊലീസുകാരനും മനുഷ്യനുമായിരുന്നു. എന്നിട്ടും അയാളുടെ രക്തത്തിനു വേണ്ടി ആര്‍ക്കാണ് ദാഹിച്ചതെന്ന് ഇദ്ദേഹം ചോദിക്കുന്നു.
ഒരു പെണ്‍കുട്ടിയുടെ ഫോണിലേക്ക് വന്ന ഒരു പുരുഷശരീരത്തിന്റെ നഗ്‌നചിത്രം (വീഡിയോ അല്ല) രക്ഷിതാവ് ഏറ്റവും വിശ്വസ്തനായ പൊലീസുകാരന് കൈമാറുകയും അയാളത് തുടര്‍നടപടികള്‍ക്കായി ഗ്രൂപ്പിലെ ഒരുദ്യോഗസ്ഥന് കൈമാറുന്നതിനിടെ അബദ്ധത്തില്‍ ഗ്രൂപ്പിലേക്ക് മാറിക്കയറുകയായിരുന്നു.അയാള്‍ക്ക് പറ്റിയത് ഒരു കയ്യബദ്ധം പോലുമായിരുന്നില്ല . വിരല്‍ത്തുമ്പാന്നു മാറിയതിനാല്‍ പിണഞ്ഞ തെറ്റിന് അയാള്‍ കാണേണ്ടവരെയൊക്കെ കണ്ട് പറഞ്ഞിരുന്നു. ജില്ലാ പൊലീസ് മേധാവിക്ക് അത് ബോധ്യപ്പെടുകയും ക്ഷമിക്കുകയും ചെയ്തു എന്നാണ് അറിയാന്‍ കഴിഞ്ഞത്.പക്ഷേ, അധികാരത്തിന്റെയും അഹങ്കാരത്തിന്റെയും ചില കറുത്ത കൈകള്‍ക്ക് പുതിയ ഇരയെ കിട്ടുകയായിരുന്നു. അവരുടെ അപ്രമാദിത്വും അധികാരവ്യാപ്തിയും തെളിയിക്കുന്ന നടപടികളായിരുന്നു തുടര്‍ന്ന്. ഒരു \'അധികാരി\' സംഭവം അന്വേഷിച്ച് ഗുരുതരമായ വീഴ്ചയെന്ന് മേലധികാരികളെ ബോധിപ്പിച്ചു.
ഉപജീവനത്തിന് വേണ്ടി പൊലീസുകാരനായ ഒരു കലാകാരന്റെ സൗമ്യഹൃദയത്തെ കീറിമുറിച്ച് അയാള്‍ പറഞ്ഞ സംസ്‌കാരശൂന്യമായ പരിഹാസങ്ങളും ഭീഷണികളും തുടര്‍ന്നുള്ള സസ്‌പെന്‍ഷന്‍ നടപടികളും സത്യസന്ധനായ ഒരാള്‍ക്ക് തീര്‍ച്ചയായും താങ്ങാനായിട്ടുണ്ടാവില്ല. അതു കഴിഞ്ഞരിശം തീരാതവനാ കേമത്തം പുളിപ്പിച്ച് പത്രക്കാര്‍ക്കും വിളമ്പി. തിമിരം ബാധിച്ച അധികാരത്തിന്റെ / ഈ അധികാരിയുടെ ആദ്യത്തെ ഇരയല്ല ഇതെന്ന് പറയുന്ന പൊലീസുകാരന്‍ സമാനമായ പല സംഭവങ്ങളും എടുത്തുപറയുന്നുമുണ്ട്. ഷാജിയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ ആ മുറ്റത്ത് നിറകണ്ണുകളോടെ നിന്ന നൂറുകണക്കിന് പൊലീസുകാരോടുള്ള പരമപുച്ഛത്തോടെ നടന്നു നീങ്ങിയ അയാളെ, അച്ചടക്കനടപടികളുടെ വാള്‍മുനയോര്‍ത്ത് നിശബ്ദരായി നിന്ന,ഓരോ പൊലീസുകാരനും എന്താണ് ഉള്ളില്‍ വിളിച്ചിട്ടുണ്ടാകുകയെന്നും എങ്ങനെയാണ് നാം അഭിമാനത്തോടെ, ആത്മ വിശ്വാസത്തോടെ ജോലി ചെയ്യകയെന്നും ചോദിച്ചുകൊണ്ടാണ് ഉമേഷ് എന്ന പൊലീസുകാരന്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്. പാവപ്പെട്ട ഒരു പോലീസുകാരന്റെ മേല്‍ കുതിരകയറാനുള്ള ആര്‍ജ്ജവം മറ്റെന്തെങ്കിലും കാര്യത്തില്‍ കാണിച്ചിരുന്നെങ്കില്‍ ഈ നാട് എന്നേ നന്നാവുമായിരുന്നു. കുടംബത്തിന് പിന്തുണ നല്‍കി നാട്ടുകാരും രംഗത്തുണ്ട്. ഈ ഏമാന്റെ ഒക്കെ അവസാനം നാട്ടുകാരുടെ മുമ്പില്‍ത്തന്നെ ആയിരിക്കും. കാലം മാപ്പ് കൊടുക്കില്ല. അത് തീര്‍ച്ച. തമാശക്ക് നഗ്ന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തവര്‍ അറിയുന്നുണ്ടോ അത് തട്ടിയെടുത്തത് ഒരു കുംടുംബത്തിന്റെ എല്ലാമെല്ലാമായിരുന്നെന്ന്. അവര്‍ക്കും ആ രക്തത്തില്‍ പങ്കില്ലേ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha