ആരോപണങ്ങള്‍ ഒരു ശതമാനമെങ്കിലും സത്യമെന്നു തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കും; മുഖ്യമന്ത്രി

സോളാര്‍ തട്ടിപ്പു കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണന്റെ ആരോപണങ്ങള്‍ തള്ളി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തനിക്കെതിരെയുള്ള ബിജുവിന്റെ ആരോപണങ്ങളില്‍ ഒരു ശതമാനമെങ്കിലും സത്യമെന്നു തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കും. തനിക്കെതിരെയുള്ള ഈ ആരോപണം ഇതുവരെ ഒരു കോടതിയിലോ മാധ്യമങ്ങളോടോ ഇതുവരെ പറഞ്ഞട്ടില്ല. സരിത സംസാരിക്കുന്നതിന്റെയും മറ്റ് ഇടപെടലുകളുടെയും വീഡിയോ ദൃശ്യങ്ങള്‍ അടങ്ങിയ സിഡി ഹാജരാക്കാന്‍ നിയമ പോരാട്ടം നടത്തും. രശ്മി കൊലക്കേസ് നല്ല രീതിയില്‍ അന്വേഷിച്ചതിന്റെ ഫലമാണ് താന്‍ അനുഭവിക്കുന്നതെന്നും, അതുകെണ്ട് തന്നെ ആരോപണത്തില്‍ കഴമ്പില്ല, ബിജുവിനെ ജയിലില്‍ അടച്ചതില്‍ ഇതുപോലെയുള്ള വിലകൊടുക്കേണ്ടി വന്നതില്‍ വിഷമമില്ല എന്നും മുഖ്യമന്ത്രി നിയമസഭാ സമ്മേളനത്തില്‍ പറഞ്ഞു. എറണാകുളത്തു ബിജുവുമായി നടത്തിയതു രഹസ്യ സ്വഭാവമുള്ള കൂടിക്കാഴ്ചയായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha