കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പ്രസ്താവന: ദേശീയ വനിതാ കമ്മീഷന്‍ നോട്ടീസ് അയച്ചു

കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുടെ വിവാദമായ സ്ത്രീവിരുദ്ധ പ്രസ്താവനയില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ് അയച്ചു. ഇക്കാര്യം വ്യക്തമാക്കിയത് കമ്മീഷന്‍ അധ്യക്ഷ ലളിത കുമാരമംഗലം ആണ്.
കാന്തപുരം വിവാദ പരാമര്‍ശം നടത്തിയ പരിപാടിയുടെ സംഘാടകര്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്. ഏഴ് ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാണ് നോട്ടീസ് ആവശ്യപ്പെട്ടിട്ടുള്ളത്. മാദ്ധ്യമവാര്‍ത്തകള്‍ അടിസ്ഥാനമാക്കി സ്വമേധയാ ആണ് കമ്മീഷന്റെ നടപടി. സമൂഹത്തെ ആഴത്തില്‍ സ്വാധീനിക്കാന്‍ കഴിയുന്ന മത പുരോഹിതന്മാരില്‍ നിന്നും ഇത്തരത്തിലുള്ള പ്രസ്താവനകള്‍ ഉണ്ടാകുന്നത് നിര്‍ഭാഗ്യകരമാണെന്ന് ലളിത കുമാരമംഗലം പറഞ്ഞു.
സ്ത്രീകള്‍ വിദ്യാഭ്യാസപരമായും സാമൂഹ്യമായും മുന്നേറിയത് തിരിച്ചറിയാനാകാത്തതുകൊണ്ടാണ് ഇത്തരത്തിലുള്ള പ്രസ്താവനകള്‍ ഉണ്ടാകുന്നതെന്നും, സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യത ഉറപ്പാക്കുന്ന വ്യവസ്ഥയാണു ഇന്ത്യന്‍ ഭരണഘടനയില്‍ എഴുതിച്ചേര്‍ത്തിട്ടുള്ളതെന്നും അവര്‍ വ്യക്തമാക്കി.
കോഴിക്കോട് നടന്ന എസ്എസ്എഫ് ക്യാമ്പസ് പഠന ക്യാമ്പിലായിരുന്നു കാന്തപുരത്തിന്റെ വിവാദ പരാമര്‍ശം. സ്ത്രീകള്‍ക്ക് പ്രസവിക്കാന്‍ മാത്രമേ കഴിയൂ എന്നും ലിംഗസമത്വം ഒരിക്കലും നടക്കാത്ത കാര്യമാണെന്നുമായിരുന്നു കാന്തപുരത്തിന്റെ വാക്കുകള്‍. ലോകത്തിന്റെ നിയന്ത്രണശക്തി പുരുഷന്‍മാര്‍ക്കാണെന്നും സ്ത്രീ പുരുഷസമത്വം ഇസ്ലാമികമോ മനുഷ്യത്വപരമോ അല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
പരാമര്‍ശങ്ങള്‍ക്കെതിരേ വിവിധ വനിതാ സംഘടനകളും രംഗത്തെത്തിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha