ഡിസംബര്‍ 10ന് ബിജു രാധാകൃഷ്ണന്‍ സീഡി ഹാജരാക്കണം : സോളാര്‍ കമ്മീഷന്‍

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ ഉന്നയിച്ച ലൈംഗിക ആരോപണളുടെ സീഡി ഡിസംബര്‍ 10ന് ഹാജരാക്കാന്‍ സോളാര്‍ കമ്മീഷന്‍ ബിജു രാധാകൃഷ്ണനോട് ആവശ്യപ്പെട്ടു. ബിജു രാധാകൃഷ്ണന് സോളാര്‍ കമ്മീഷന്‍ ഈ കാര്യത്തില്‍ കര്‍ശന നിര്‍ദ്ധേശവും നല്‍കി. തനിക്ക് സീഡി ഹാജരാക്കാന്‍ 15 ദിവസത്തെ സമയം അനുവദിക്കണമെന്ന ബിജുവിന്റെ അപേക്ഷ സോളാര്‍ കമ്മീഷന്‍ തള്ളി. മുഖ്യമന്ത്രിയുടെ അഭിഭാഷകന്‍ ബിജു രാധാകൃഷ്ണനെ ഭീഷണിപെടുത്താന്‍ ശ്രമിച്ചെന്നും കമ്മീഷന്‍ പറഞ്ഞു. ഇതെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ അഭിഭാഷകന് കമ്മീഷന്റെ ശാസനയും ലഭിച്ചു. സര്‍ക്കാര്‍ രേഖകള്‍ പിടിച്ചെടുക്കാന്‍ ശ്രമിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും, സോളാര്‍ കമ്മീഷന്‍ മണ്ടനല്ലെന്നും കേരളം വിറക്കുന്ന തരത്തിലുള്ള അധികാരങ്ങള്‍ ഉപയോഗിക്കാന്‍ തങ്ങള്‍ക്കറിയാമെന്നും കമ്മീഷന്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha