അടച്ച് പൂട്ടിയ പിക്കപ്പ് വാനിൽ നിന്ന് അടുക്കാനാകാത്ത ദുർഗന്ധം: മണിക്കൂറുകൾക്കുള്ളിൽ ആ ട്വിസ്റ്റ്....

നാട്ടുകാർക്കിടയിൽ പരിഭ്രാന്തി പരത്തി ദുർഗന്ധം വമിച്ച് കിടന്ന വാൻ. ദേശീയപാതയിൽ ലാലാജി തെക്കുഭാഗത്താണ് ആശങ്കപടർത്തിയ സംഭവം ഉണ്ടായത്. അടച്ചു പൂട്ടിയ പിക്കപ്പ് വാനിൽ നിന്നു റോഡിലേക്കു മലിനജലം ഒഴുകി ഇറങ്ങുന്ന നിലയിലുമായിരുന്നു.
വാഹനത്തിൽ നിന്നും വന്ന ദുർഗന്ധം കാരണം ഈ ഭാഗത്തൂടെ കടന്നു പോകാൻ വയ്യാത്ത അവസ്ഥയായിരുന്നു. ഇതിൽ ഡ്രൈവറോ, മറ്റാരും തന്നെ ഉണ്ടായില്ല. മണിക്കൂറുകളോളമായിരുന്നു ഈ വാഹനം റോഡിൽ ദുർഗന്ധം പരത്തി കിടന്നത്. തുടർന്നു യാത്രക്കാരിൽ ചിലർ നഗരസഭയെയും പൊലീസ്, ഫയർ ഫോഴ്സ് അധികൃതരെയും അറിയിച്ചു.
അധികൃതരെത്തി വാനിന് ചുറ്റും ബ്ലീച്ചിങ് പൗഡർ ഉൾപ്പെടെയുള്ളവ വിതറി ദുർഗന്ധം ഇല്ലാതാക്കാൻ ആയി നോക്കി. അന്വേഷണത്തിൽ കൊല്ലം ഭാഗത്ത് നിന്ന് കോഴി വേസ്റ്റുമായി കൊച്ചി ഭാഗത്തേയ്ക്ക് പോകുകയായിരുന്ന വാനിന്റെ പിൻഭാഗത്തെ ടയർ പുലർച്ചെ പഞ്ചറായതാണ് വാൻ വഴിയിൽ കിടക്കാൻ കാരണമായതെന്ന് കണ്ടെത്തി.
പൊലീസും നഗരസഭ അധികൃതരും എത്തി വാനിലുള്ള വേസ്റ്റ് എവിടെയെങ്കിലും മൂടാനുള്ള ശ്രമം നടത്തിയെങ്കിലും ആരും ഇതിനുള്ള സ്ഥലം നൽകാത്തത് തടസ്സമായി. തുടർന്നു വാനിന്റെ ഉടമകളുമായി ബന്ധപ്പെട്ടു. രാത്രി 7 മണിയോടെ ഇവർ എത്തി ടയർ മാറ്റി വാൻ കൊണ്ടു പോകുകയായിരുന്നു. ഇവരിൽ നിന്ന് നഗരസഭ 5000 രൂപ ഫൈൻ ഈടാക്കിയെന്നു നഗരസഭ ചെയർമാൻ കോട്ടയിൽ രാജു പറഞ്ഞു.
https://www.facebook.com/Malayalivartha


























