വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിന് 20 കാരിയായ കാമുകിയെ 29കാരന്‍ 32 തവണ കുത്തി മൃഗീയമായി കൊലപ്പെടുത്തിയ നെടുമങ്ങാട് കരിപ്പൂര് സൂര്യഗായത്രി കൊലക്കേസില്‍ നാളിതുവരെ 5 സാക്ഷികളെ വിസ്തരിച്ചു. 3 രേഖകള്‍ കോടതി തെളിവില്‍ സ്വീകരിച്ചു. 4 സാക്ഷികളെ 15 ന് ഹാജരാക്കാന്‍ വിചാരണ കോടതിയായ തിരുവനന്തപുരം അഡീ. ജില്ലാ സെഷന്‍സ് കോടതി ഉത്തരവ്

വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിന് 20 കാരിയായ കാമുകിയെ 29കാരന്‍ 32 തവണ കുത്തി മൃഗീയമായി കൊലപ്പെടുത്തിയ നെടുമങ്ങാട് കരിപ്പൂര് സൂര്യഗായത്രി കൊലക്കേസില്‍ നാളിതുവരെ 5 സാക്ഷികളെ വിസ്തരിച്ചു. 3 രേഖകള്‍ കോടതി തെളിവില്‍ സ്വീകരിച്ചു. 4 സാക്ഷികളെ 15 ന് ഹാജരാക്കാന്‍ വിചാരണ കോടതിയായ തിരുവനന്തപുരം അഡീ. ജില്ലാ സെഷന്‍സ് കോടതി ഉത്തരവിട്ടു.
അനവധി ക്രൈം കേസ് പ്രതിയായ അരുണിന് ജാമ്യം നല്‍കാതെ കസ്റ്റഡിയിലിട്ടാണ് വിചാരണ ചെയ്യുന്നത്. ക്രൂര മൃഗീയ കൊലപാതകമെന്ന് നിരീക്ഷിച്ച തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് പ്രതി വിളപ്പില്‍ വില്ലേജില്‍ പേയാട് ചിറക്കോണം സ്വദേശി അരുണിന് (29) ജാമ്യം നിരസിച്ചത്.
കൃത്യ ദിവസമായ 2021 ആഗസ്റ്റ് 30 മുതല്‍ റിമാന്റില്‍ കഴിയുന്ന പ്രതിയെ ഇരുമ്പഴിക്കുള്ളിലിട്ട് കസ്റ്റോഡിയല്‍ വിചാരണ ചെയ്യാന്‍ ജഡ്ജി പി.വി.ബാലകൃഷ്ണന്‍ ഉത്തരവിട്ടു. കുറ്റകൃത്യത്തിന്റെ കാഠിന്യ തീവ്രത , ക്രിമിനല്‍ പശ്ചാത്തലം , സമാന കൃത്യങ്ങള്‍ ആവര്‍ത്തിക്കല്‍ , സാക്ഷികളെ ഭീഷണിപ്പെടുത്തല്‍ , ശിക്ഷ ഭയന്നുള്ള ഒളിവില്‍ പോകല്‍ എന്നിവക്കുള്ള സാധ്യത പരിഗണിക്കുമ്പോള്‍ ജാമ്യം നല്‍കാനാവില്ലെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കി.
പ്രഥമദൃഷ്ട്യാ പ്രതി കുറ്റം ചെയ്തതായി അനുമാനിക്കാവുന്ന തെളിവുകള്‍ ഉണ്ടെന്ന് വലിയ മല പോലീസ് റിപ്പോര്‍ട്ട് വിലയിരുത്തിയ കോടതി ചൂണ്ടിക്കാട്ടി. സൂര്യഗായത്രിയെ 32 തവണ കുത്തി മടങ്ങാന്‍ നേരം ശരീരം അനങ്ങിയപ്പോള്‍ വീണ്ടും ക്രൂരമായി കുത്തി മരണം ഉറപ്പു വരുത്തിയ ശേഷം ഓടി രക്ഷപ്പെട്ടുവെന്നാണ് കേസ്.
" fr
https://www.facebook.com/Malayalivartha