ഡ്രൈവര്‍മാര്‍ മദ്യപിച്ച് വാഹനമോടിച്ചത് ഏറെ ഗൗരവത്തോടെ കാണുന്നു... മദ്യപിച്ച് വാഹനമോടിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി

ഡ്രൈവര്‍മാര്‍ മദ്യപിച്ച് വാഹനമോടിച്ചത് ഏറെ ഗൗരവത്തോടെ കാണുന്നു... മദ്യപിച്ച് വാഹനമോടിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി. നിയമ നടപടികള്‍ക്കു പുറമെ ഇവര്‍ക്കെതിരെ വകുപ്പുതല നടപടിയും സ്വീകരിക്കും.
ഡ്രൈവര്‍മാര്‍ മദ്യപിച്ച് വാഹനമോടിച്ചത് ഏറെ ഗൗരവത്തോടെ കാണുന്നെന്നും മന്ത്രി കൂട്ടിചേര്‍ത്തു. കൊച്ചി നഗരത്തില്‍ നിയമലംഘനം നടത്തിയ 32 ബസുകളാണ് പോലീസ് ഇന്നലെ പിടികൂടിയത്.
മദ്യപിച്ച് വാഹനമോടിച്ച 26 ഡ്രൈവര്‍മാരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതില്‍ നാല് പേര്‍ സ്‌കൂള്‍ ബസ് ഡ്രൈവര്‍മാരും രണ്ട് പേര്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരുമാണ്. സ്‌കൂള്‍ ബസ് ഡ്രൈവര്‍മാരിലൊരാള്‍ കാല്‍ നിലത്തുറയ്ക്കാത്ത അവസ്ഥയിലായിരുന്നു.
സംഭവത്തില്‍ സ്‌കൂള്‍ അധികൃതരില്‍ നിന്ന് പോലീസ് വിശദീകരണം തേടിയിട്ടുണ്ട്. മദ്യപിച്ച് വാഹനമോടിച്ചവര്‍ക്ക് ഇനി ഇത് ആവര്‍ത്തിക്കില്ലെന്ന് ആയിരം തവണ പോലീസ് ഇംപോസിഷനും നല്‍കിയിട്ടുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha


























