ഋഷിരാജ് സിംഗ് ജയില് ഡി.ജി.പിയായി അധികേരമേറ്റില്ല

ഋഷിരാജ് സിംഗ് ജയില് ഡി.ജി.പിയായി അധികാരമേറ്റില്ല. പോലീസ് തലപ്പത്തെ അഴിച്ചു പണികളില്‍ താന്‍ തൃപ്തനല്ലെന്ന് പോലീസ്ചീഫിന് ഋഷിരാജ് സിംഗിന്റെ കത്ത്. ജയില്‍ ഡി.ജി.പിയായിരുന്ന ലോക്‌നാഥ് ബെഹറ തന്നെ ഫയര്‍ഫോഴ്‌സ് മേധാവിയാക്കി നിയമിച്ചതില്‍ അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് ഋഷിരാജ് സിങും തന്റെ അതൃപ്തി അറിയിച്ചിരിക്കുന്നത്. ഡി.ജി.പി. പദവിയിലുള്ള തന്നെ, എ.ഡി.ജി.പി. വഹിച്ച തസ്തികയിലേക്കുമാറ്റി തരംതാഴ്ത്തിയെന്നാണ് ലോക്‌നാഥ് ബെഹ്‌റയുടെ പരാതി. പോലീസിന്റെ തലപ്പത്ത് നടത്തിയ മാറ്റങ്ങളില്‍ ഫയര്‍ഫോഴ്‌സ് മേധാവിയായിരുന്ന അനില്‍ കാന്തിനെ ബറ്റാലിയന്‍ എ.ഡി.ജി.പി ആയും നിയമിച്ചിരുന്നു. സര്‍ക്കാരുമായി ഭിന്നതയിലായ ജേക്കബ് തോമസിന് പകരമായാണ് അനില്‍കാന്തിനെ മുമ്പ് ഫയര്‍ ഫോഴ്‌സ് മേധാവിയാക്കി നിയമിച്ചിരുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha