ബിബിസി ഓഫീസിൽ ആദായനികുതി ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധന

ബിബിസി ഓഫീസിൽ ആദായനികുതി ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധന നടക്കുന്നു എന്നതാണ് ഏറ്രവും പുതിയ വാർത്ത.. ദില്ലിയിലെയും മുംബൈയിലെയും ബിബിസി ഓഫീസുകളിലാണ് പരിശോധന നടക്കുന്നത്.
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെൻററി വിവാദം നിലനിൽക്കുന്നതിനിടെയാണ് ബിബിസി യുടെ ഓഫീസുകളിൽ ആദായ നികുതി റെയ്‍ഡ് . ഇന്ന് രാവിലെ 11:30 നാണ് ആദായനികുതി ഉദ്യോഗസ്ഥർ ബിബിസി ഓഫീസിൽ എത്തിയത്. ബിബിസി ജീവനക്കാരുടെ ഫോണുകൾ പിടിച്ചെടുത്ത് സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്.
ഓഫീസ് പ്രവർത്തനത്തിന് സമ്പൂർണ്ണ നിരോധനെ ഏർപ്പെടുത്തിയിരിക്കുകയാണ് ആദായനികുതി വകുപ്പ്. ഓഫീസുകൾ പൂട്ട്ി സീൽ ചെയ്യാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രധാന മന്ത്രി നരേന്ദ്ര മോദിക്കെതിരെ, ഗുജറാതത്ത് സംഭവത്തിന്റെ പശ്ചാത്തലത്തിൽ രണ്ടു ഭാഗങ്ങളുള്ള ഡോക്യുമെന്ററിയാണ് ബിബിസി പുറത്തിറക്കിയിരുന്നത്.
അതിനു പിന്നാലെ ബിജെപി പ്രവർത്തകർ ബിബിസിക്കെതിരെ കനത്ത പര്തിഷേധവുമായി രംഗത്തെത്തിയിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോൾ ബിബിസിയുടെ ഡെൽഹി-മുംബൈ ഓഫീസുകലിൽ ആദായ നികുതി റെയ്ഡ്.
https://www.facebook.com/Malayalivartha


























