ഇനി മുതല്‍ ഞാന്‍ മദ്യപിച്ച് വാഹനമോടിക്കില്ല.... എഴുതിയത് ആയിരം വട്ടം

ഇനി ജോലിക്കിടെ മദ്യപിക്കാന്‍ തോന്നുമ്പോള്‍ ഒന്ന് ആലോചിക്കും ഇവര്‍. ഇങ്ങനെയൊരു ശിക്ഷ കുടിയന്മാരായ െ്രെഡവര്‍മാര്‍ അനുഭവിച്ചിട്ടുണ്ടാവില്ല. മദ്യപിച്ച് ബസോടിച്ച 16 വിരുതന്മാരെയാണ് തൃപ്പൂണിത്തുറ പൊലീസ് സ്‌റ്റേഷനില്‍ തറയിലിരുത്തി 'ഇനി മുതല്‍ ഞാന്‍ മദ്യപിച്ച് വാഹനമോടിക്കില്ല' എന്ന് ആയിരംവട്ടം ഇമ്പോസിഷന്‍ എഴുതിച്ചത്.
പേനയും പേപ്പറും സ്‌റ്റേഷനില്‍ നിന്നുതന്നെ നല്‍കി. ശിക്ഷ ശിരസാവഹിച്ച ഡ്രൈവര്‍മാര്‍ ഇമ്പോസിഷന്‍ പൂര്‍ത്തിയാക്കാന്‍ അല്പം വിയര്‍ത്തു. സ്റ്റിയറിംഗിലെ വഴക്കം പേനയില്‍ കിട്ടാത്തതിനാല്‍ നൂറെണ്ണം വീതം എഴുതി വിശ്രമിച്ചാണ് 'ശിക്ഷ' പൂര്‍ത്തിയാക്കിയത്. മിക്കവരുടെയും എഴുത്ത് വൈകിട്ട് വരെ നീണ്ടു. ഇമ്പോസിഷന്‍ എഴുതിയ ശേഷമേ ഇവര്‍ക്ക് ജാമ്യം നല്‍കിയുള്ളൂ.
ഇന്നലെ പുലര്‍ച്ചെ 5 മുതല്‍ 9 വരെ തൃപ്പൂണിത്തുറ ഹില്‍പാലസ് ഇന്‍സ്‌പെക്ടര്‍ വി. ഗോപകുമാറിന്റെ നേതൃത്വത്തില്‍ കരിങ്ങാച്ചിറയിലും വൈക്കം റോഡിലും നടത്തിയ പരിശോധനയിലാണ് നിയമലംഘകര്‍ കുടുങ്ങിയത്. നാലു പേര്‍ സ്‌കൂള്‍ ബസും രണ്ടു പേര്‍ കെ.എസ്.ആര്‍.ടി.സി. ബസും 10 പേര്‍ പ്രൈവറ്റ് ബസും ഓടിക്കുന്നവരാണ്. ബസുകള്‍ കസ്റ്റഡിയിലെടുത്തു. യാത്രക്കാരെ പൊലീസ് ഡ്രൈവര്‍മാര്‍ തൃപ്പൂണിത്തുറ സ്റ്റാന്‍ഡിലെത്തിച്ച് തുടര്‍ യാത്രാസൗകര്യം ഒരുക്കി. സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ മഫ്തിയിലുള്ള പൊലീസ് ഡ്രൈവര്‍മാര്‍ സ്‌കൂളുകളില്‍ എത്തിച്ചു. കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍മാര്‍ക്കെതിരെ പ്രത്യേക റിപ്പോര്‍ട്ട് അധികാരികള്‍ക്ക് അയയ്ക്കും. മറ്റു ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കാനും ബസുകളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കാനും നടപടി സ്വീകരിക്കുമെന്നും ഇന്‍സ്‌പെക്ടര്‍ ഗോപകുമാര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha


























