90,000 കോടി വാങ്ങി പോക്കറ്റിലിട്ട് കേരളം! കുറ്റം മുഴുവൻ മോദിക്കും... നാണമുണ്ടോ ഇങ്ങനെ നാറാൻ?

കേന്ദ്ര സര്‍ക്കാര്‍ സമയത്തിനു പണം അനുവദിക്കില്ലെന്ന പരാതിയാണ് കഴിഞ്ഞ ദിവസം ഉയർന്ന് കേട്ടത്. ഇതിൽ മറുപടി പറയവേ കേരളത്തിന് വിമര്‍ശനവുമായി കേന്ദ്ര ധനനമന്ത്രി നിര്‍മലാ സീതാരാമന്‍ കടന്ന് വന്നിരിക്കുകയാണ്. ലോക്‌സഭയില്‍ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിയുടെ ചോദ്യത്തിനു മറുപടി നല്‍കുകയായിരുന്നു ധനനമന്ത്രി.
ജി.എസ്.ടി. നഷ്ട പരിഹാരം ലഭിക്കാന്‍ എ.ജി. സാക്ഷ്യപ്പെടുത്തിയ രേഖ സമര്‍പ്പിക്കണം. 2017-18 നുശേഷം കേരളം ഈ രേഖ സമര്‍പ്പിച്ചിട്ടില്ല. ജി.എസ്.ടി. നഷ്ട പരിഹാരമായി എല്ലാ സംസ്ഥാനങ്ങള്‍ക്കുമായി 86,912 കോടി രൂപ കേന്ദ്രം അനുവദിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ച മറച്ചു വയ്ക്കുകയും അതിനു കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തുകയുമാണ് ഇപ്പോൾ ചെയ്ത് കൊണ്ടിരിക്കുന്നതെന്നാണ് അവർ ആരോപിച്ചിരിക്കുന്നത്.
അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ പറയുമ്പോള്‍ അതിന് എങ്ങനെയാണു കേന്ദ്രസര്‍ക്കാരിനു മറുപടി നല്‍കാനാകുകയെന്നും ധനമന്ത്രി ചോദിച്ചിട്ടുണ്ട്. 15-ാം ധനകാര്യ കമ്മിഷന്റെ ശിപാര്‍ശ പ്രകാരം കേരളത്തിനു ലഭിക്കേണ്ട വിഹിതം കൃത്യമായി നല്‍കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. കിറുകൃത്യമായ മറുപടിയാണ് ധനമന്ത്രി നൽകിയത്.
ജി.എസ്.ടി. നഷ്ട പരിഹാരമായി 5,000 കോടിയോളം രൂപ ലഭിക്കാനുണ്ടെന്നാണു സംസ്ഥാന സര്‍ക്കാര്‍ പറയുന്നതെന്നു എന്‍.കെ. പ്രേമചന്ദ്രന്‍ പറഞ്ഞു. ഇതിന്റെ വാസ്തവം അറിയാന്‍ താല്‍പര്യമുണ്ടെന്ന് അദ്ദേഹം ലോക്‌സഭയെ അറിയിച്ചു. 2017-18, 2018-19, 2019-20, 2020-21 വര്‍ഷങ്ങളിലെ എ.ജിയുടെ സര്‍ട്ടിഫിക്കറ്റ് കേരളം നല്‍കിയിട്ടില്ലെന്നു മന്ത്രി വ്യക്തമാക്കി.
എന്നാൽ എംപി ഉയർത്തിയ ചോദ്യത്തെ കുറ്റപ്പെടുത്തി കേരള ധനമന്ത്രിയും പിന്നാലെ രംഗത്ത് വന്നിട്ടുണ്ട്. ജി.എസ്.ടി. കുടിശിക വിഷയത്തില്‍ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി പാര്‍ലമെന്റില്‍ ഉയര്‍ത്തിയ ചോദ്യം വസ്തുതാ വിരുദ്ധമാണെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. കുടിശികയുടെ കാലതാമസം സംബന്ധിച്ച് കേരളവും കേന്ദ്രവുമായി തര്‍ക്കങ്ങളില്ല എന്നാണ് ധനമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.
കേരളം ഉന്നയിക്കുന്ന പ്രശ്നം കുടിശികയുടേതോ അത് അനുവദിക്കുന്നതിലെ കാലതാമസത്തിന്റേതോ അല്ല. 2022 ജൂണ്‍ 30ന് ജി.എസ്.ടി. നഷ്ടപരിഹാരം അവസാനിപ്പിച്ചതോടെ കേരളത്തിനുണ്ടായത് 12,000 കോടിയോളം രൂപയുടെ നഷ്ടമാണ്. പതിനഞ്ചാം ധനകാര്യ കമ്മിഷന്‍ ഡിവിസിബിള്‍ പൂളില്‍ നിന്ന് സംസ്ഥാനത്തിനു നല്‍കുന്ന വിഹിതം 1.925% ആയി വെട്ടിക്കുറച്ചു.
ഇതിലൂടെ 18,000 കോടി രൂപയുടെ നഷ്ടം വേറെയുണ്ടായി. ഇതൊക്കെയാണ് പ്രശ്നമെന്നും ധനമന്ത്രി പറയുന്നു. ജി.എസ്.ടി. നഷ്ട പരിഹാരത്തിന്റെ 750 കോടി രൂപയുടെ ഒരു ഗഡു കൂടിയേ കിട്ടാനുള്ളെന്ന് ബാലഗോപാല്‍ വ്യക്തമാക്കി. ജി.എസ്.ടി. നടപ്പിലാക്കിയതോടെ സംസ്ഥാനങ്ങളുടെ വരുമാനത്തിൽ വലിയ കുറവാണുണ്ടായിട്ടുള്ളത്.
2022 ജൂൺ 30-ന് ജി.എസ്.ടി. നഷ്ടപരിഹാരം അവസാനിപ്പിച്ചതോടെ കേരളത്തിനുണ്ടായത് പന്ത്രണ്ടായിരത്തോളം കോടി രൂപയുടെ നഷ്ടമാണ്. പ്രകൃതി ദുരന്തങ്ങളും മഹാമാരിയും സൃഷ്ടിച്ച പ്രതിസന്ധി മൂലവും, പല സാധനങ്ങളുടെയും നികുതി വെട്ടിക്കുറച്ചതിന്റെ ഭാഗമായും സംസ്ഥാനങ്ങൾക്കുണ്ടായ വരുമാനനഷ്ടം പരിഹരിക്കാൻ ജി.എസ്.ടി. നഷ്ടപരിഹാരം അഞ്ചു വർഷം കൂടി ദീർഘിപ്പിക്കണം എന്നതടക്കമുള്ള വിഷയങ്ങളാണ് അദ്ദേഹം പിന്നാലെ ചൂണ്ടിക്കാട്ടിയത്. അവസാനം പറഞ്ഞ് വന്നപ്പോൾ കേന്ദ്രത്തിന്റെ ഭാഗത്ത് തെറ്റ് ഒന്നുമില്ലാതായി.
https://www.facebook.com/Malayalivartha


























