ബാലഗോപാലിനെ വെട്ടി പ്രേമചന്ദ്രൻ ഇറങ്ങി! ഇനി നേർക്കുനേർ യുദ്ധം! ശരിക്കും പെട്ടത് പിണറായിയോ?

സിപിഎമ്മിനെതിരേയും മന്ത്രി ബാലഗോപാലിനെതിരെയും പൊട്ടിത്തെറിച്ച് പ്രേമചന്ദ്രൻ. നികുതി സംബന്ധിച്ച ചോദ്യമാണ് ലോക്സഭയിൽ താൻ ഉന്നയിച്ചതെന്ന് എൻ.കെ. പ്രേമചന്ദ്രൻ പറഞ്ഞു. കേരള സര്‍ക്കാർ ഇന്ധന സെസ് ഏര്‍പ്പെടുത്തുന്നതിന്റെ വാസ്തവം എന്‍.കെ പ്രേമചന്ദ്രൻ ലോക്സഭയില്‍ ഉന്നയിച്ചെന്ന ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ വാദത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
തെറ്റായ കാര്യം പ്രചരിപ്പിച്ച് ധനമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും എൻ.കെ. പ്രേമചന്ദ്രൻ പറഞ്ഞു. സംസ്ഥാന ധനമന്ത്രിയുടെ പ്രതികരണത്തിനുള്ള മറുപടി. ഐജിഎസ്ടി, അഥവാ അന്തർ സംസ്ഥാന വിൽപനയിൽ ഈടാക്കുന്ന നികുതി സംബന്ധിച്ച ചോദ്യമാണ് ലോക്സഭയിൽ ഞാൻ ഉന്നയിച്ചത്. എന്നാൽ ജിഎസ്ടി കോമ്പൻസേഷൻ കേരളത്തിന് ലഭിക്കുന്നില്ല എന്ന വിഷയമാണ് ഞാൻ ഉന്നയിച്ചതു എന്ന തെറ്റായ കാര്യം പ്രചരിപ്പിച്ചുകൊണ്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കമാണ് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ നടത്തുന്നത്.
ഞാൻ ലോക്സഭയിൽ ഉന്നയിച്ച ചോദ്യം വളരെ വ്യക്തമായിരുന്നു. കേരളത്തിന് ഐജിഎസ്ടി ഇനത്തിൽ 5000 കോടി രൂപ വരെ പ്രതിവർഷം നഷ്ടമാകുന്നു എന്ന എക്സ്പെൻഡിച്ചർ റിവ്യൂ കമ്മിറ്റി റിപ്പോർട്ടിലെ പരാമർശമായി കേരളത്തിലെ പ്രധാന മാധ്യമം 2023 ഫെബ്രുവരി 6 നു റിപ്പോർട്ട് ചെയ്തിരുന്നു.
https://www.facebook.com/Malayalivartha


























