Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..


80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോയമ്പത്തൂര്‍ സ്‌ഫേടനം ബുദ്ധികേന്ദ്രം കേരള ഐ എസോ ? ??? എന്‍.ഐ.എ പൊക്കിയവര്‍ക്ക് തീവ്രവാദ ബന്ധവും....

15 FEBRUARY 2023 11:38 AM IST
മലയാളി വാര്‍ത്ത

More Stories...

ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീനം.. സംസ്ഥാനത്ത് ഇന്ന് തീവ്രമഴയ്ക്ക് സാധ്യത, ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പുറപ്പെടുവിച്ചു

വയനാട്ടിൽ കള്ളാടിയിൽ ഉണ്ടായ ദുരന്തത്തിൽ മരിച്ച മൂന്ന് പേരുടെ കുടുംബങ്ങൾക്കും അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ...

ഓച്ചിറയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് നടന്ന അപകടത്തിൽ മരിച്ച യുവതിയുടെ കുഞ്ഞും മരിച്ചു.​...

തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?

ഗോവിന്ദന്റെയും 2 MLAമാരുടെയും ഫോൺ SIT കുത്തിപ്പൊളിക്കും...!!!ED വെട്ടിയ വാരിക്കുഴിയിൽ റഹീമും, വിജയന്റെയും കമലയുടെയും ഫോണും തൂക്കി

കേരളത്തിലും രണ്ട് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ദേശീയ അന്വേഷണ ഏജന്‍സി നടത്തി കൊണ്ടിരിക്കുന്ന റെയ്ഡില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. എന്‍ ഐ എയുടെ കഴിഞ്ഞ റെയ്ഡുകളില്‍ കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കൊച്ചിയില്‍ റെയ്ഡ് നടത്തുന്നത്. റെയ്ഡ് വിവരം ചോരാതിരിക്കാനായി കനത്ത സുരക്ഷയോടെയാണ് റെയ്ഡിന് സംഘം എത്തിയത്. കോയമ്പത്തൂര്‍, മംഗളുരൂ സ്‌ഫോടന കേസുകളിലാണ് പ്രധാനമായും റെയ്ഡ് നടത്തുന്നത്.

മംഗളുരൂ സ്‌ഫോടന കേസില്‍ അറസ്റ്റിലായ ഷാരിഖിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇസ്ലാമിക് സ്‌റ്റേറ്റിന്റെ പ്രധാന പ്രവര്‍ത്തകര്‍ കേരളത്തിലാണെന്നാണ് എന്‍ ഐ എ കണ്ടെത്തിയിരുക്കുന്നത്.അതു കൊണ്ട് റെയ്ഡുകളും അറസ്റ്റും നീളുമെന്നാണ് സൂചന. ദൈവത്തിന്റെ സ്വന്തം നാട് ഇസ്ലാമിക് ഭീകരരുടെ നാടായി മാറിയിരിക്കുന്ന ഞെട്ടിക്കുന്ന വിവരമാണ് ഐ എന്‍ എ പുറത്തു വിട്ടിരിക്കുന്നത്. സമൂഹത്തില്‍ പല രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്നവരും രഹസ്യമായി ഇസ്ലാമിക് സ്‌റ്റേറ്റിന്റെ പ്രവര്‍ത്തകരോ അവരില്‍ നിന്നും ആനുകൂല്യം പറ്റി സഹായം ചെയ്യുന്നവരോ ആണെന്ന വെളിപ്പെടുത്തലാണുണ്ടായിരിക്കുന്നത്.

കോമ്പത്തൂര്‍ സ്‌ഫോടന കേസില്‍ മരിച്ച ജനേഷ മുബീന്റെ ഭാര്യ നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് പുരോഗമിക്കുന്നത്. തമിഴ്‌നാട്ടിലെ നാല്പതിടങ്ങളിലും കര്‍ണ്ണാടകയിലെ പത്തൊന്‍പതിടങ്ങളിലും കേരളത്തില്‍ കൊച്ചിയിലുമാണ് റെയ്ഡ് നടക്കുന്നത്. മട്ടാഞ്ചേരി, ആലുവ എന്നിവിടങ്ങളിലെ അഞ്ച് പേരെ തേടിയാണ് റെയ്ഡ് ആരംഭിച്ചത്. അതില്‍ മുന്നുപേര്‍ വീട്ടില്‍ തന്നെയുണ്ടായിരുന്നു.രണ്ട് പേരെ കണ്ടെത്താന്‍ കഴിഞ്ഞില്ല. മൂന്ന് പേര്‍ അറസ്റ്റിലായിട്ടുണ്ടെന്ന സ്ഥിരീകരിക്കാത്ത വിവരവുമുണ്ട്.

കോയമ്പത്തൂര്‍ സ്‌ഫോടനത്തില്‍ മരിച്ച ജനേഷ് മുബീനും അറസ്റ്റിലായവരും ആലുവ, മട്ടാഞ്ചേരി ഭാഗങ്ങളിലെത്തിയിരുന്നു എന്നും , അവിടെ താമസിച്ചിരുന്നുഎന്നും കണ്ടെത്തയിരുന്നു. എന്നാല്‍ മുബീന്‍ ആരെയാണ് കണ്ടതെന്നും ആരുമായൊക്കെ ചര്‍ച്ച നടത്തിയെന്നതും കണ്ടെത്താന്‍ എന്‍ ഐ എയ്ക്ക് നിരവധി മൊഴികള്‍ പരിശോധിക്കേണ്ടി വന്നു. ഒടുവില്‍ ജനേഷ് മുബീന്റെ ഭാര്യ നല്കിയ നിര്‍ണ്ണായ മൊഴി എന്‍ ഐ എയ്ക്ക തുണയായി. അതു കൊണ്ടാണ് കേരളം , തമിഴ്‌നാട്, കര്‍ണ്ണാടക എന്നിവിടങ്ങളില്‍ ഒരുമിച്ച് റെയ്ഡ് നടത്തുന്നത്. ഡെല്‍ഹിയിലിരുന്ന ദേശീയ അന്വേഷണ ഏജന്‍സി റെയ്ഡിനെ ഏകോപിപ്പിക്കുന്നുണ്ട്. പറവൂര്‍ എടത്തല എന്നിവിടങ്ങളിലെ റെയ്ഡിലാണ് മൂന്നു പേരെ കസ്റ്റഡിയിലെടുത്തത് എന്നറിയുന്നു.

ഇസ്ലാമിക് സ്റ്റേറ്റിന്റെ ബന്ധമാണ് റെയ്ഡിലെ പ്രധാന വിഷയം. ഇല്‌സാമിക് സ്റ്റേറ്റിനായി മലയാളികളെ ഉള്‍പ്പടെ റിക്രൂട്ട് ചെയ്ത് സിറിയയിലേയ്ക്ക് അയച്ചതിന്റെയും അതിന് പണം വാങ്ങിയതിന്റെയും തെളിവുകള്‍ എന്‍ ഐ എയ്ക്ക് ലഭിച്ചിട്ടുണ്ട്. വ്യാപകമായി മയക്കു മരുന്ന കടത്തും , മാഫിയ ഇടപാടുകളും നടത്തിയതിന്റെ രേഖകളും ലഭിച്ചിട്ടുണ്ട്. എന്നാല്‍ എന്‍ ഐ എ റെയ്ഡു വിവരങ്ങളൊന്നും പുറത്തു വിട്ടിട്ടില്ല. കൊച്ചി യൂണിറ്റിന്റെ നേതൃത്വത്തില്‍ നടത്തുന്ന റെയ്ഡില്‍ കേരള പോലീസിന്റെ സഹായവും തേടിയിട്ടുണ്ട്.

രണ്ട് മാസം മുന്‍പ് പത്തനംതിട്ടയില്‍ നടത്തിയ റെയ്ഡിന്റെ വിവരങ്ങള്‍ ചോര്‍ന്നതും എന്‍ ഐ എ സംഘം ലക്ഷ്യം വെച്ച രണ്ട് പേര്‍ രക്ഷപ്പെടാനിടയായതും വളരെ ഗൗരവ്വത്തോടെയാണ് സംഘം കാണ്ടത്. അതിന് ശേഷം എല്ലാ റെയ്ഡിലും കേരള പോലീസിനെ പങ്കെടുപ്പിക്കാറുണ്ട് . റെയ്ഡ് വിവരം ചോരുന്നതെവിടെ നിന്നെന്ന് കണ്ടുപിടിക്കാനാണ് നീക്കം. എന്തായാലും കോയമ്പത്തൂര്‍ സ്‌ഫോടനത്തിന്റെ ആസൂത്രണവും നടത്തിപ്പും കേരളത്തില്‍ നിന്നാണെന്ന് എന്‍ ഐ എ ഉറപ്പിച്ചിരിക്കുകയാണ്. പക്ഷേ ക്ഷേത്രം ലക്ഷ്യം വെച്ച് നീങ്ങിയ ബോംബ് നിറച്ച കാര്‍ പോലീസിനെ കണ്ട് ഭയപ്പെട്ട സാഹചര്യത്തിലാണ് ലക്ഷ്യം തെറ്റി നടുറോഡില്‍ പൊട്ടിതെറിച്ചത്. പൊട്ടിതെറിയില്‍ ജനേഷാ മുബീന്‍ മരിച്ചെങ്കിലും കേസന്വേഷണം ഏറ്റെടുത്ത എന്‍ ഐ എ അതിന്റെ അടിവേര് കണ്ടെത്താന്‍ തന്നെയാണ് തുനിഞ്ഞിറങ്ങിയിരിക്കുന്നത്.

തമിഴ് നാട്ടില്‍ ഇസ്ലാമിക് സ്‌റ്റേറ്റിന്റെ തിവ്രാവാദ പ്രവര്‍ത്തനങ്ങള്‍ക്ക് കുപ്രസിദ്ധിയാര്‍ജ്ജിച്ച കോയമ്പത്തൂരിലെ ഗ്രാമങ്ങളില്‍ പലതവണ എന്‍ ഐ എ റെയ്ഡ് നടത്തിയിരുന്നു. വിലപ്പെട്ട വിവരങ്ങളും മൊഴികളും ലഭിച്ചതാണ് കേരളത്തിലും ശ്രദ്ധകേന്ദ്രീകരിക്കാനിടയാക്കിയത്. എന്തായാലും ഇത് അഞ്ചാം തവണയാണ് എന്‍ ഐ എ പുലര്‍ച്ചെ മുതല്‍ റെയ്ഡ് ആരംഭിക്കുന്നത്.

നേരത്തെ നടത്തിയ റെയ്ഡില്‍ നിരോധിത  സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് മുന്‍ ഭാരവാഹിയായ സാദിഖിന്റെ വീട്ടില്‍നിന്നും ലഭിച്ചത്  വളരെ നിര്‍ണായക വിവരങ്ങളാണ്. ചവറ ബിപിഒ മണ്ണേഴത്ത് തറയില്‍ അലിയാരുകുട്ടിയുടെ മകന്‍ സാദിഖിന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് സ്ലീപ്പര്‍ സെല്‍ വിവരങ്ങള്‍ ലഭിച്ചത്. എറണാകുളത്തുനിന്നുള്ള എന്‍ഐഎ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പുലര്‍ച്ചെ മൂന്നോടെ ആരംഭിച്ച പരിശോധന ഏഴരയോടെയാണ് അവസാനിച്ചത്.  

നിരവധി രേഖകള്‍ വീട്ടില്‍ നിന്നു ലഭിച്ചതോടെ എന്‍ഐഎ ഉദ്യോഗസ്ഥര്‍ സാദിഖിനെ കസ്റ്റഡിയിലെടുത്തു. പിഎഫ്‌ഐയുടെ സ്ലീപ്പര്‍ സെല്‍ അംഗമായിരുന്നു സാദിഖ് എന്ന വിവരമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്കുന്നത്.  വീട്ടില്‍ നിന്നു പിടിച്ചെടുത്ത മൂന്നു ഡയറികളില്‍ ആര്‍എസ്എസ്, അനുബന്ധ സംഘടനകളുടെ ചവറ മണ്ഡലത്തില്‍പ്പെട്ട സംസ്ഥാന, ജില്ല, മണ്ഡലം, പഞ്ചായത്ത് തലങ്ങളിലെ പ്രവര്‍ത്തകരുടെ വിശദ വിവരങ്ങളും വീടുകള്‍ സംബന്ധിച്ച റൂട്ട് മാപ്പുകളും കണ്ടെടുത്തു. ഡയറി കൂടാതെ പെന്‍ഡ്രൈവ്, ഹാര്‍ഡ് ഡിസ്‌കുകള്‍, ചില രേഖകള്‍ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. നേതാക്കളുടെ പേര്അടക്കമുള്ള ഹിറ്റ് ലിസ്റ്റും കണ്ടെത്തിയവയിലുണ്ട്.

ചവറ ഓട്ടോസ്റ്റാന്‍ഡിലെ ഡ്രൈവറായിരുന്ന ഇയാള്‍ ഇപ്പോള്‍ പെട്ടിവണ്ടിയില്‍ പഴക്കച്ചവടം നടത്തുകയാണ്. എസ്ഡിപിഐ പ്രവര്‍ത്തകനായിട്ടാണ് നാട്ടില്‍ അറിയപ്പെടുന്നത്. സാദിഖ് ഭീകര സംഘടനായ പോപ്പുലര്‍ ഫ്രണ്ടിന്റെ സ്ലീപ്പര്‍ സെല്‍ അംഗമായിരുന്നു എന്നത് നാട്ടുകാരെ ഞെട്ടിച്ചു.  ഇപ്പോള്‍ അയ്യാള്‍ ഇസ്ലാമിക് സ്‌റ്റേറ്റിന്റെ പ്രവര്‍ത്തകനെന്ന വിലയിരുത്തലിലാണ് അന്വേഷണ സംഘം എത്തി നില്കകുന്നത് . സാദിഖിന്റെ വീട്ടില്‍ നിന്നു പിടിച്ചെടുത്ത കറുത്ത തുണികൊണ്ടു മൂടിയ 2020ലെ ഡയറിയില്‍ ബിജെപി അനുകൂല പത്രത്തെ സംബന്ധിച്ച വിശദ വിവരങ്ങള്‍ രേഖപ്പെടുത്തിയിരുന്നു. മൂന്നു മുതല്‍ 10 വരെയുള്ള പേജുകളിലായിരുന്നു ഇവ.  ആ പത്രം പ്രസിദ്ധീകരിച്ച ചില റിപ്പോര്‍ട്ടുകള്‍, വന്ന തീയതികള്‍, ചില പ്രാദേശിക ലേഖകരുടെ വിവരങ്ങള്‍, വീടുകളിലേക്കുള്ള വഴികള്‍,  നേതാക്കളുടെ ബന്ധുബലം, ആക്രമണമുണ്ടായാല്‍ സഹായത്തിനെത്താന്‍ സാധ്യതയുള്ളവര്‍ ആരൊക്കെ, നേതാക്കളുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകളുടെ ഐഡി, അവയിലെ ഫോളോവേഴ്‌സ് ആരൊക്കെ തുടങ്ങിയ വിവരങ്ങളാണ് രേഖപ്പെടുത്തിയിരുന്നതെന്ന് എന്‍.ഐ.എ പറയുന്നു..

പോപ്പുലര്‍ ഫ്രണ്ട് ഇടങ്ങളില്‍ എന്‍ഐഎ റെയ്ഡ് വ്യാപിക്കുകയാണ്.  കൊല്ലം ചാത്തനാംകുളത്തെ പിഎഫ്‌ഐ പ്രവര്‍ത്തകന്റെ വീട്ടില്‍  പരിശോധന നടത്തിയിരുന്നു. പിഎഫ്‌ഐ പ്രവര്‍ത്തകനായിരുന്ന നിസാറുദ്ദീന്റെ  വീട്ടിലായിരുന്നു പരിശോധന നടത്തിയത്. ഡയറിയും തിരിച്ചറിയല്‍ രേഖകളും എന്‍ഐഎ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിരുന്നു.   .എറണാകുളത്ത് എന്‍ഐഎ റെയ്ഡില്‍ ആയുധം കണ്ടെത്തിയതിനെ തുടര്‍ന്നു കസ്റ്റഡിയില്‍ എടുത്ത  അഭിഭാഷകനായ മുഹമ്മദ് മുബാറക്കിന്റെ മൊഴികളില്‍ നിന്നും ലഭിച്ച നിര്‍ണ്ണായക വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തുടര്‍ റെയ്ഡുകള്‍ നടത്തുന്നത്.


നിയമബിരുദധാരിയായ മുബാറക്ക്, ഹൈക്കോടതിയിലാണു പ്രാക്ടിസ് ചെയ്തിരുന്നത്. സംഘടനയുമായി ബന്ധപ്പെട്ട ചില കേസുകള്‍ കൈകാര്യം ചെയ്തിരുന്നു. ഭാര്യയും അഭിഭാഷകയാണ്. നാട്ടില്‍ കരാട്ടെ, കുങ്ഫു പരിശീലനം നല്‍കുന്നുണ്ടായിരുന്നു.മുബാറക് പിഎഫ് ഐ പ്രവര്‍ത്തകര്‍ക്ക് കായിക അഭ്യാസവും ആയുധ പരിശീലനവും നല്കിയിരുന്നു. നിരോധിച്ച ശേഷവും പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ  സജീവമായി പ്രവര്‍ത്തിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് എന്‍ഐഎ വ്യാപക പരിശോധന നടത്തുന്നത്.് .സമൂഹമാധ്യമ ഗ്രൂപ്പുകള്‍ ഉള്‍പ്പെടെ സജീവമാക്കി രഹസ്യ പ്രവര്‍ത്തനം തുടരുന്നുണ്ടെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സെപ്റ്റംബറില്‍ നടത്തിയ റെയ്ഡില്‍ നിന്നു വ്യത്യസ്തമായി ഇക്കുറി മിക്ക കേന്ദ്രങ്ങളിലും കേരള പൊലീസിന്റെ സഹകരണത്തോടെയായിരുന്നു റെയ്ഡുകള്‍ നടത്തുന്നത്.

പിഎഫ് ഐ യുമായി ബന്ധപ്പെട്ടുണ്ടായ കോയമ്പത്തൂര്‍, ബാംഗ്ലൂര്‍ സ്‌ഫോടനങ്ങളില്‍ കേരളത്തിലുള്ളവര്‍ക്കും വ്യക്തമായ പങ്കുണ്ടെന്ന് എന്‍ ഐ എ യ്ക്ക് മനസിലായ സാഹചര്യത്തിലാണ് കൂടുതല്‍ പേരിലേയ്ക്ക് അന്വേഷണം നീളുന്നത്. രാജ്യത്തിന്റെ പലഭാഗത്തുമുള്ള പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ഒളിത്താവളം ഒരുക്കുന്നതും സഹായങ്ങള്‍ ചെയ്യുന്നതും കേരളത്തില്‍ നിന്നാണ്.

അഥിതി തൊഴിലാളികളായി എത്തുന്ന പലരും ഇത്തരം ചാരന്‍മാരാണെന്ന തിരിച്ചറിവില്‍ നിന്നും കേരളത്തില്‍ താമസിക്കുന്ന അഥിതി തൊഴിലാളികളെ കേന്ദ്രീകരിച്ചും അന്വേ്ഷണം നടത്താന്‍ എന്‍ ഐ എ ഒരുങ്ങുകയാണ്. സാധാരണ തൊഴിലാളികള്‍ക്കിടയിലേയ്ക്ക് കടന്നു കയറുന്ന ഇവര്‍ ഇവിടത്തെ സ്ലീപ്പര്‍ സെല്‍ വിഭാഗങ്ങളുമായി ചേര്‍ന്ന രഹസ്യ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനും തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി പെരുമ്പാവൂര്‍ ഉള്‍പ്പടെയുള്ള പ്രദേശങ്ങളിലെ അഥിതി തൊഴിലാളികളെ നിരീക്ഷിച്ചു വരികയാണ്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

WEST BENGAL ENCOUNTER മുഖ്യപ്രതി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടപ്പോള്‍  (2 hours ago)

IRAN വിലാപയാത്രയ്ക്കിടെ ഇറാനില്‍ ബോംബുമഴ  (2 hours ago)

ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീനം.. സംസ്ഥാനത്ത് ഇന്ന് തീവ്രമഴയ്ക്ക് സാധ്യത, ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പുറപ്പെടുവിച്ചു  (4 hours ago)

വയനാട്ടിൽ കള്ളാടിയിൽ ഉണ്ടായ ദുരന്തത്തിൽ മരിച്ച മൂന്ന് പേരുടെ കുടുംബങ്ങൾക്കും അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ...  (4 hours ago)

ഓച്ചിറയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് നടന്ന അപകടത്തിൽ മരിച്ച യുവതിയുടെ കുഞ്ഞും മരിച്ചു.​...  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ്... പവന് 560 രൂപയുടെ കുറവ്  (5 hours ago)

Waynad ജീവനില്ലാത്ത ഒരു അനുശോചനം  (5 hours ago)

ഗോവിന്ദന്റെയും 2 MLAമാരുടെയും ഫോൺ SIT കുത്തിപ്പൊളിക്കും...!!!ED വെട്ടിയ വാരിക്കുഴിയിൽ റഹീമും, വിജയന്റെയും കമലയുടെയും ഫോണും തൂക്കി  (5 hours ago)

ഓണം ബംപർ സമ്മാനഘടന പുതുക്കി നിശ്ചയിച്ചു.... 25 കോടി രൂപയ്ക്ക് പകരം 30 കോടി, ടിക്കറ്റ് വിലയിൽ മാറ്റമില്ല  (5 hours ago)

വീണയുടെയും വിവേകിന്റെയും സ്വത്തുക്കള്‍ പിടിച്ചെടുത്ത് തുടങ്ങി..! വില്ലേജ് ഓഫിസറെയും കൂട്ടി ED സംഘം പിണറായി വീട്ടിൽ..! ഞെട്ടി വിജയൻ  (5 hours ago)

കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാനപാതയിൽ കാറും ഗുഡ്‌സ് വാനും കൂട്ടിയിടിച്ച് അപകടം... രണ്ടുപേർക്ക് പരുക്ക്  (6 hours ago)

പരിസ്ഥിതി ചൂഷണത്തിനെതിരെ നിയമം വേണം: ചെറിയാൻ ഫിലിപ്പ്  (6 hours ago)

KERALA POLICE ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടി പോലീസ്  (6 hours ago)

നാല് ജില്ലകളിൽ ഇന്ന് സ്വകാര്യ ബസുകൾ പണിമുടക്കുന്നു...  (6 hours ago)

കുടുംബവഴക്കിനെ തുടർന്ന് യുവാവ്‌ പെട്രോൾ ഒഴിച്ച് ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചു..  (6 hours ago)

Malayali Vartha Recommends