എം ശിവശങ്കറിനായി ഇ ഡി കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും; വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഇന്ന് തന്നെ ഹാജാരാക്കും

ഇന്നലെ രാത്രിയോടെ അറസ്റ്റ് ചെയ്തിരുന്നു. അതിന് പിന്നാലെ മറ്റൊരു നീക്കം കൂടി അവർ നടത്തുകയാണ്. അതായത് അദ്ദേഹത്തെ കസ്റ്റഡിയിൽ കിട്ടാൻ ഇ ഡി കസ്റ്റഡി അപേക്ഷ നൽകാൻ ഒരുങ്ങുകയാണ്. എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ തന്നെ കസ്റ്റഡി അപേക്ഷ നൽകും. ഹൈക്കോടതിയിലാണ് അപേക്ഷ നൽകുന്നത്. ഈ അപേക്ഷ കോടതി അംഗീകരിക്കുമോ ഇല്ലയോ എന്നത് ഏറെ ശ്രദ്ധേയമായ കാര്യമാണ്.
എങ്കിലും 100% കോടതി കസ്റ്റഡി അപേക്ഷ പരിഗണിക്കും അത് സ്വീകരിക്കുമെന്ന് തന്നെയാണ് കരുതുന്നത് . ആ ഒരു വിഷയത്തിൽ കോടതി എന്ത് നടപടി എടുക്കും എന്നതാണ് നിർണായകം. അല്പസയത്തിനകം എം ശിവശങ്കറിനെ വൈദ്യ പരിശോധനയ്ക്ക് കൊണ്ടുപോകും. ഇന്ന് തന്നെ അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. കോടതിയിൽ ഹാജരാക്കുന്ന വേളയിലാണ് കസ്റ്റഡി അപേക്ഷ സമർപ്പിക്കുന്നത്,
അതേസമയം കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, പി.എസ്.സരിത്ത്, സന്ദീപ്നായർ, സന്തോഷ് ഈപ്പൻ എന്നിവരുടെ മൊഴികൾ വിശദമായി രേഖപ്പെടുത്തിയ ശേഷമാണ് ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്തതും അറസ്റ്റ് ചെയ്തതും . പദ്ധതിയുടെ ഭാഗമായി 6 കോടി രൂപയുടെ കോഴ ഇടപാടു നടന്നതായാണു സ്വപ്ന സുരേഷിന്റെ ആരോപണം.
ഇഡിയുടെ കൊച്ചി ഓഫിസിൽ വെള്ളി , തിങ്കൾ , ചൊവ്വ ദിവസങ്ങളിലാണ് ശിവശങ്കറിനെ ചോദ്യം ചെയ്തത്. വൈദ്യ പരിശോധനകൾക്ക് ശേഷം ശിവശങ്കറെ കോടതിയിൽ ഹാജരാക്കും. ഇക്കഴിഞ്ഞ ജനുവരി 31ന് ആണ് ശിവശങ്കർ സർവീസിൽ നിന്ന് വിരമിച്ചത്. ശിവശങ്കറിനെ അറസ്റ്റ് ചെയ്ത ഇഡി നടപടിയെ സ്വാഗതം ചെയ്യുന്നുവെന്ന് മുൻ എംഎൽഎ അനിൽ അക്കര പ്രതികരിച്ചു. കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha
























