മാമ്പഴക്കള്ളന്‍ പോലീസുകാരന്റെ തൊപ്പി തെറിക്കും?;പിരിച്ച് വിടാനുള്ള പോലീസുകാരുടെ പട്ടികയില്‍ സിപിഒ ഷിഹാബിന്റെ പേരും; കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി,ക്രിമിനല്‍ പോലീസുകാര്‍ക്കെതിരെ ഉടന്‍ നടപടി

മാങ്ങാ മോഷ്ടിച്ച് കേരള പോലീസിന് വലിയ പേരുണ്ടാക്കി കൊടുത്ത പോലീസ് ഏമാന്റെ തൊപ്പി തെറിക്കും. മാങ്ങാ മോഷണക്കേസില്‍ എ.ആര്‍. ക്യാമ്പിലെ സി.പി.ഒ. പി.വി.ഷിഹാബിനെ പിരിച്ചുവിട്ടേക്കും, കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. പിരിച്ചുവിടാനുള്ള പോലീസുകാരുടെ പട്ടികയില്‍ ഷിഹാബിന്റെ പേരും ഉള്‍പ്പെടുത്തിയിരിക്കുന്നത്. സേനയിലെ ക്രിമിനല്‍ പോലീസിനെക്കൊണ്ട് ആഭ്യന്തര വകുപ്പ് നാറിനാണംകെട്ട് നില്‍ക്കുകയാണ്. ക്രിമിനല്‍ പോലീസുകാര്‍ക്കെതിരെ നടപടി എടുക്കാത്തതില്‍ ആഭ്യന്തര വകുപ്പിനെതിരെ വലിയ എതിര്‍പ്പ് ഉയരുന്ന സാഹചര്യത്തിലാണ് വകുപ്പ് നടപടി വേഗത്തിലാക്കുന്നത്.
പോലീസുകാരന്‍ മാമ്പഴം മോഷ്ടിച്ച സംഭവം സേനയ്ക്കാകെ നാണക്കേട് വരുത്തിവെച്ചിരുന്നു. ഇടുക്കി എ.ആര്‍. ക്യാമ്പിലെ സി.പി.ഒ. പി.വി.ഷിഹാബിനോടാണ് പിരിച്ചുവിടാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി പോലീസ് സൂപ്രണ്ട് വി.യു.കുര്യാക്കോസ് നോട്ടീസ് നല്‍കിയത്. ഡി.ജി.പി.യുടെ നിര്‍ദേശപ്രകാരമാണിത്. 15 ദിവസത്തിനകം വിശദീകരണം നല്‍കണം.
മാങ്ങാമോഷണം കൂടാതെ ഷിഹാബിനെതിരേ മറ്റ് രണ്ട് കേസുകള്‍കൂടിയുള്ളതും അച്ചടക്കനടപടി നേരിട്ടിട്ടുള്ളതും പിരിച്ചുവിടാനുള്ള പട്ടികയിലേക്കു നയിച്ചു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ പച്ചക്കറി മൊത്തവ്യാപാരസ്ഥാപനത്തിനു മുന്നില്‍ സൂക്ഷിച്ചിരുന്ന മാങ്ങ മോഷ്ടിച്ച കേസിലാണ് ഇയാള്‍ അവസാനം സസ്‌പെന്‍ഷനിലായത്. കടയിലെ നിരീക്ഷണ ക്യാമറയില്‍നിന്നാണ് ആളിനെ തിരിച്ചറിഞ്ഞത്. 600 രൂപ വിലമതിക്കുന്ന 10 കിലോ മാമ്പഴം മോഷ്ടിച്ചെന്ന് കടയുടമ പരാതിയും നല്‍കിയിരുന്നു. മോഷണക്കേസെടുത്തെങ്കിലും പിന്നീട് പഴക്കടക്കാരന്‍ പരാതിയില്ലെന്ന് അറിയിച്ചതോടെ കോടതി കേസ് ഒത്തുതീര്‍പ്പാക്കി. പോലീസുകാര്‍ ഇടപെട്ട് കടക്കാരനെ ഭീഷണിപ്പെടുത്തി പരാതി ഒത്തുതീര്‍പ്പാക്കി എന്നതാണ് സത്യം. പിന്നാലെ കടക്കാരന്‍ പരാതി പിന്‍വലിച്ചത്.
ഏതായാലും പുറത്തുള്ളതിനേക്കാള്‍ വലിയ ക്രിമിനലുകളാണ് സേനയ്ക്ക് അകത്തുള്ളത്. ലൈംഗിക പീഡനവും സാമ്പത്തിക തട്ടിപ്പും മാഫിയ സംഘങ്ങള്‍ക്ക് ഒത്താശയും തുടങ്ങി സകലമാന കുറ്റകൃത്യങ്ങളിലും പോലീസുകാര്‍ പ്രതികള്‍. എന്നിട്ടും ഇവര്‍ക്കെതിരെ നടപടിയുണ്ടാകുന്നില്ല. ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ നേരിട്ടിറങ്ങി ഈ പോലീസ് ക്രിമിനലുകളെ സംരക്ഷിക്കുന്നു. പോലീസില്‍ തുടരാന്‍ അനുയോജ്യമായ സ്വഭാവശുദ്ധിയില്ലെന്നതും അന്വേഷണത്തില്‍ തെളിഞ്ഞിട്ടും പല പോലീസുകാര്‍ക്കുമെതിരെ നടപടിയില്ല. നേതാക്കന്മാരുമായും ഉന്നത ഉദ്യോഗസ്ഥരുമായ് ബന്ധമുള്ള അവരുടെ കാലുനക്കുന്ന പോലീസ് ക്രിമിനലുകള്‍ക്ക് സേനയില്‍ നല്ല കാലം. പുറത്തുള്ള ക്രിമിനലുകളേക്കാള്‍ പേടിക്കണം സേനയ്ക്കുള്ളിലെ കാക്കിയിട്ട ക്രിമിനലുകളെ.
ഇപ്പോള്‍ ക്രിമിനല്‍ പോലീസുകാര്‍ക്കെതിരെ പ്രിഷേധം കനത്തതോടെ, ആഭ്യന്തര വകുപ്പ് പ്രതിസന്ധിയിലായതോടെയാണ് നടപടിക്ക് നീക്കം നടക്കുന്നത്. പിരിച്ച് വിടാനുള്ള പോലീസുകാരുടെ ലിസ്റ്റ് ഇപ്പോള്‍ ഉണ്ടാക്കുമെന്ന് കാലങ്ങളായ് കേള്‍ക്കുന്നതാണ്. ഇതും ഇട്ട് വലിച്ച് നീട്ടിക്കൊണ്ട് പോകും. ഇനിയും നപടി ഉണ്ടായില്ലെങ്കില്‍ ശക്തമായ പ്രതിഷേധങ്ങള്‍ ഉയരും. തോല്‍വി ആയ ഒരു ആഭ്യന്തര വകുപ്പും ലോകതോല്‍വി ആയ ഒരു പോലീസ് മന്ത്രിയും, അതാണ് കേരളത്തിലേത്.
https://www.facebook.com/Malayalivartha


























