അതിനെ കുറിച്ച് എനിക്കൊന്നുമറിയില്ല; ഇ ഡിക്ക് മുന്നിൽ മിണ്ടാട്ടം മുട്ടി ശിവശങ്കർ; ആ തെളിവുകൾ നിർണായകമായി

അങ്ങനെ ദിവസങ്ങൾക്ക് ശേഷം ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട കേസിൽ ശിവശങ്കർ അറസ്റ്റിലായിരിക്കുകയാണ്. ഇന്നലെ രാത്രിയോടെയായിരുന്നു ശിവശങ്കറിനെ അറസ്റ്റ് ചെയ്തത്. ഇപ്പോൾ ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു വിവരം കൂടെ പുറത്ത് വരുന്നുണ്ട്. അതായത് നീണ്ട രണ്ടുമൂന്നു ദിവസമായിട്ട് ചോദ്യം ചെയ്തു വരികയായിരുന്നു ശിവശങ്കറിനെ. ആ ചോദ്യം ചെയ്യലിൽ ഒരു വിഷയത്തിൽ ശിവശങ്കർ മലക്കം മറിഞ്ഞു. ആ വിവരമാണ് ഇപ്പോൾ ഏറ്റവും ഒടുവിലായിട്ട് പുറത്തു വരുന്നത്.
ലൈഫ് മിഷൻ കരാർ ലഭിക്കാൻ 4 കോടി 48 ലക്ഷം രൂപയുടെ കോഴ നൽകിയെന്ന യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പന്‍റെ വെളിപ്പെടുത്തലിനെ തുടർന്നാണ് ഇഡി കള്ളപ്പണം തടയൽ നിയമപ്രകാരം കേസ് എടുത്തത്. കരാർ ലഭിക്കാൻ ഇടനില നിന്ന സ്വപ്ന സുരേഷിന് 1 കോടി ലഭിച്ചെന്നും സ്വപ്നയുടെ ലോക്കറിൽ നിന്ന് കണ്ടെത്തിയത് ഈ കള്ളപ്പണമാണെന്നുമായിരുന്നു.
ഇഡി കണ്ടെത്തൽ. ഒരു കോടിയോളം രൂപ ലോക്കറിൽ സൂക്ഷിച്ചിരുന്നത് സ്വപ്നയുടെ പണം ആയിരുന്നു. സ്വപ്നയുടെ ലോക്കറിലുള്ള പണം സ്വപ്നയുടേതാണോ എന്നൊരു ചോദ്യം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ശിവശങ്കറിനോട് ചോദിച്ചിരുന്നു.
അപ്പോൾ ആ ലോക്കറിലെ പണത്തിനെ കുറിച്ച് തനിക്ക് അറിയില്ല എന്നൊരു മറുപടിയാണ് ശിവശങ്കർ നൽകിയത്. അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്ന മറുപടി തന്നെയാണ് ഈ ഒരു വിഷയത്തിൽ ശിവശങ്കർ നൽകിയത്. ലോക്കറിലെ പണത്തെക്കുറിച്ച് ചോദിച്ചപ്പോൾ കൈമലർത്തി ശിവശങ്കർ എന്ന് തന്നെ നമുക്ക് പറയാം. യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ, സ്വർണ്ണക്കടത്ത് കേസിലെ കൂട്ട് പ്രതി സന്ദീപ് നായർ എന്നിവരയും ഇഡി നേരത്തെ ചോദ്യം ചെയ്തിരുന്നു.
ലൈഫ് മിഷൻ കോഴ ഇടപാടിൽ സിബിഐയും കേസ് എടുത്തിരുന്നെങ്കിലും അന്വേഷണം നിലച്ചു. ലൈഫ് മിഷൻ കരാർ ലഭിക്കാൻ 4 കോടി 48 ലക്ഷം രൂപയുടെ കോഴ നൽകിയെന്ന യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പന്‍റെ വെളിപ്പെടുത്തലിനെ തുടർന്നാണ് ഇഡി കള്ളപ്പണം തടയൽ നിയമപ്രകാരം കേസെടുത്തത്. കരാർ ലഭിക്കാൻ ഇടനില നിന്ന സ്വപ്ന സുരേഷിന് 1 കോടി ലഭിച്ചെന്നും സ്വപ്നയുടെ ലോക്കറിൽ നിന്ന് കണ്ടെത്തിയത് ഈ കള്ളപ്പണമാണെന്നുമായിരുന്നു ഇഡി കണ്ടെത്തൽ. യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ, സ്വർണ്ണക്കടത്ത് കേസിലെ കൂട്ട് പ്രതി സന്ദീപ് നായർ, സ്വപ്ന സുരേഷ് എന്നിവരെ ഇഡി നേരത്തെ ചോദ്യം ചെയ്തിരുന്നു.
https://www.facebook.com/Malayalivartha


























