Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..


80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കേരളം മുഴുവന്‍ വിറ്റു തുലയ്ക്കാന്‍ മുഖ്യമന്ത്രിയും ഭാര്യയും മകളും ശ്രമിച്ചതായി സ്വപ്ന സുരേഷ് ആരോപിച്ചു. എം.ശിവശങ്കറും സി.എം.രവീന്ദ്രനുമാണ് ഇതിനു കൂട്ടുനിന്നത്. ശിവശങ്കറിന്റെ അറസ്റ്റ് ആദ്യഘട്ടം മാത്രമാണെന്നും, രവീന്ദ്രനെ ചോദ്യം ചെയ്താല്‍ കൂടുതല്‍ സത്യം പുറത്തുവരുമെന്നും സ്വപ്ന പറഞ്ഞു. ഇഡി ശരിയായ വഴിയിലാണ് നീങ്ങുന്നത്. എങ്ങനെയും സത്യം പുറത്തുകൊണ്ടുവരുമെന്നും സ്വപ്ന സുരേഷ് വ്യക്തമാക്കി.

15 FEBRUARY 2023 02:52 PM IST
മലയാളി വാര്‍ത്ത

More Stories...

ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീനം.. സംസ്ഥാനത്ത് ഇന്ന് തീവ്രമഴയ്ക്ക് സാധ്യത, ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പുറപ്പെടുവിച്ചു

വയനാട്ടിൽ കള്ളാടിയിൽ ഉണ്ടായ ദുരന്തത്തിൽ മരിച്ച മൂന്ന് പേരുടെ കുടുംബങ്ങൾക്കും അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ...

ഓച്ചിറയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് നടന്ന അപകടത്തിൽ മരിച്ച യുവതിയുടെ കുഞ്ഞും മരിച്ചു.​...

തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?

ഗോവിന്ദന്റെയും 2 MLAമാരുടെയും ഫോൺ SIT കുത്തിപ്പൊളിക്കും...!!!ED വെട്ടിയ വാരിക്കുഴിയിൽ റഹീമും, വിജയന്റെയും കമലയുടെയും ഫോണും തൂക്കി

ലൈഫ് മിഷന്‍ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി എം.ശിവശങ്കറിനെ അറസ്റ്റ് ചെയ്തതിന് പിന്നില്‍ സ്വപ്‌ന സുരേഷിന്റെ മൊഴികളാണെന്ന വിവരമാണ് പുറത്തു വരുന്നത്. ലൈഫ് മിഷന്‍ 4.48 കോടി രൂപ കൈക്കൂലി നല്‍കിയതായി കരാറുകാരനും മൊഴി നല്കിയിരുന്നു. ലൈഫ് മിഷന്‍ പദ്ധതി അട്ടിമറിക്കുന്നതിനും കൈക്കൂലിയ്ക്കുള്ള കരാറായിരുന്നെന്നും അന്ന് കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായിരുന്ന അനില്‍ അക്കരയാണ് പുറത്തു കൊണ്ടു വന്നത്. അനില്‍ അക്കരയെ ഇടതുപക്ഷവും സര്‍ക്കാര്‍ നിരന്തരം വേട്ടയാടിയിട്ടും അദ്ദേഹം ആരോപണത്തില്‍ ഉറച്ചു നിന്നു. അനില്‍ അക്കരയുടെ ശ്രമഫലമായി ഇഡി അന്വേഷിച്ച കേസിലാണിപ്പോള്‍ ശിവശങ്കറിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ശിവശങ്കറിന്റെ അറസ്റ്റിനെ തുടര്‍ന്നാണ് സ്വപ്‌ന സുരേഷ് ബംഗ്ലുരുവില്‍ മാധ്യമങ്ങളെ കണ്ടത്. താന്‍ ജയിലില്‍ പോകാന്‍ തയ്യാറാണെന്നും ഞാന്‍ ജയിലില്‍ പോയാല്‍ കൂടെ മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ ഭാര്യയും മകളും മകനുമുണ്ടാകുമെന്നാണ് സ്വപ്‌ന മാധ്യമങ്ങളോട് പറഞ്ഞത്.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ശക്തമായ ആരോപണങ്ങളുമായാണ് നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് മാധ്യമങ്ങളെ കണ്ടത്.. കേരളം മുഴുവന്‍ വിറ്റു തുലയ്ക്കാന്‍ മുഖ്യമന്ത്രിയും ഭാര്യയും മകളും ശ്രമിച്ചതായി സ്വപ്ന സുരേഷ് ആരോപിച്ചു. എം.ശിവശങ്കറും സി.എം.രവീന്ദ്രനുമാണ് ഇതിനു കൂട്ടുനിന്നത്. ശിവശങ്കറിന്റെ അറസ്റ്റ് ആദ്യഘട്ടം മാത്രമാണെന്നും, രവീന്ദ്രനെ ചോദ്യം ചെയ്താല്‍ കൂടുതല്‍ സത്യം പുറത്തുവരുമെന്നും സ്വപ്ന പറഞ്ഞു. ഇഡി ശരിയായ വഴിയിലാണ് നീങ്ങുന്നത്. എങ്ങനെയും സത്യം പുറത്തുകൊണ്ടുവരുമെന്നും സ്വപ്ന സുരേഷ് വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ കോണ്‍ഫ്യഡന്‍ഷ്യല്‍ സെക്രട്ടറിയായ സി.എം.രവീന്ദ്രന്‍ പലവിധ കാരണങ്ങള്‍ പറഞ്ഞ് ഇഡിയില്‍ നിന്ന് മാറി നടക്കുകയാണ്. ഞാന്‍ വളരെ വിനീതമായി ഇഡിയോട് ആവശ്യപ്പെടുകയാണ് രവീന്ദ്രനെ ചോദ്യം ചെയ്യണം. ലൈഫ് മിഷന്‍ മാത്രമല്ല മുഖ്യന്റെ ഓഫീസില്‍ നടന്ന ആയിരക്കണക്കിന് അഴിമതികള്‍ പുറത്തു കൊണ്ടു വരാനുണ്ട്. മുഖ്യന്റെ മകന്‍ വിദേശത്തിരുന്ന് ഇവിടത്തെ കാര്യങ്ങളില്‍ ഇടപെട്ട് കോഴ പണം വാങ്ങിയതിനും തെളിവുണ്ട്. വാട്‌സ് ആപ്പ് ചാറ്റുകള്‍ മറ്റ് ഫോണ്‍കോളുകള്‍ തുടങ്ങി പരമാവധി തെളിവുകള്‍ ഇഡിയ്ക്ക് നല്കിയിട്ടുണ്ട്. അതെല്ലാം തെളിയിക്കപ്പെടുമെന്നു തന്നെയാണ് വിശ്വാസിക്കുന്നതെന്നും അവര്‍ പറഞ്ഞു.

മുഖ്യനും കുടുംബത്തിനുമെതിരെ ശക്തമായ ഭാഷയിലാണ് സ്വപ്‌ന സുരേഷ്  പ്രതികരിച്ചത്.ലൈഫ് മിഷന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത് ആര്‍ക്കു വേണ്ടി. ഇതിന്റെ ആനുകൂല്യം പറ്റിയത് ആരൊക്കെ . കടലിന്റെ അടിയില്‍ കിടക്കുന്ന മത്സ്യത്തെ പുറത്തു കൊണ്ടു വരുംപോലെ അവരെയെല്ലാം പുറത്തു കൊണ്ടു വരും. ഇഡിയ്ക്ക് നല്കിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ശിവശങ്കറിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അതു കൊണ്ട് തീരില്ല. വളരെ പ്രധാനപ്പെട്ട് കക്ഷിയായ സി.എം.രവീന്ദ്രനെ ചോദ്യം ചെയ്യണം സ്വപ്‌ന ആവശ്യപ്പെടുന്നു.

രവീന്ദ്രനെ ചോദ്യം ചെയ്യലിന് കീഴടങ്ങാന്‍ ഒരിക്കലും മുഖ്യന്‍ ്അനുവദിക്കില്ല. അദ്ദേഹത്തെ ചോദ്യം ചെയ്താല്‍ ഒരുപാട് ഒരുപാട് കാര്യങ്ങള്‍ പുറത്തു വരും. കമല വിജയനും വീണ വിജയനും സര്‍ക്കാര്‍ കാര്യങ്ങളിലെ പങ്ക് എന്താണെന്ന് വ്യക്തമായി അറിയാവുന്ന ആളാണ് രവീന്ദ്രന്‍. മകന്‍ യുഎയില്‍ ഇരുന്നു കൊണ്ട് പ്രവര്‍ത്തിക്കുന്ന എല്ലാ കള്ളത്തരങ്ങളും പുറത്തു വരും. ശിവശങ്കര്‍ വാ തുറക്കണം. മുഖ്യമന്ത്രിയുടെ ബാഗേജ് വിദേശത്തേയ്ക്ക് കൊണ്ടു പോയി. അതില്‍ കറന്‍സി ഉണ്ടായിരുന്നു. അത് അദ്ദേഹത്തിന്റെ പുസ്തകത്തില്‍ പറഞ്ഞിട്ടുണ്ട്. അതുപോലെ ബിരിയാണി ചെമ്പ് അതും ശിവശങ്കറിനെന്റെ പുസ്തകത്തില്‍ പറഞ്ഞിട്ടുണ്ട്. അതും തെളിയിക്കപ്പെടണം.

സരിത്തും സ്വപ്‌നയും കേസിലെ  മൂന്നും നാലും പ്രതികളാണ് . കൈക്കൂലി നല്കിയ യൂണിടെക് എംഡി സന്തോഷ് ഈപ്പനാണ് ഒന്നാം പ്രതിയായി ചേര്‍ത്തിരിക്കുന്നത്. എം.ശിവശങ്കറിനെ ഏഴാം പ്രതിയായാണ് ചേര്‍ത്തിരിക്കുന്നത്. എന്നാല്‍ താന്‍ കൈക്കൂലി പണം വാങ്ങിയിട്ടില്ലെന്നാണ് ശിവശങ്കര്‍ ആവര്‍ത്തിക്കുന്നത്. സ്വപ്‌നയുടെ ലോക്കറില്‍ നിന്നും കണ്ടെടുത്ത പണത്തെ കുറിച്ച് തനിക്ക് അറിയില്ലെന്നും ശിവശങ്കര്‍ ഇഡിയോട് പറഞ്ഞതായാണ് അറിവ്. സന്തോഷ് ഈപ്പനെ പരിചയപ്പെടുത്തി കൊടുത്ത തിരുവന്തപുരം സ്വദേശി യദുകൃഷ്‌ണെനെയും പ്രതി ചേര്‍ത്തിട്ടുണ്ട്. ഇയ്യാള്‍ മൂന്നു ലക്ഷം രൂപ കോഴപണം കൈപറ്റിയിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍ സ്വപ്‌ന പറയുന്ന സി.എം.രവീന്ദ്രനെ കേസില്‍ പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

സ്പ്രിംഗ്ലര്‍ ഉള്‍പ്പടെയുള്ള ഓരോ പദ്ധതികളിലും നടന്നിട്ടുള്ള അഴിമതികള്‍ ഓരോന്നായി പുറത്തു വരണം. ഞാന്‍ ജയിലിലായാലും കുഴപ്പമില്ല. മുഖ്യനേയും കുടുംബത്തേയും വിടാന്‍ ഉദ്ദേശിമില്ലെന്നും സ്വപ്‌ന പറയുന്നു. ഇഡി മുഖ്യന്റെ കസേരയ്ക്ക് അടുത്തു വരെ എത്തിയിരിക്കുകയാണ്. രവീന്ദ്രനോ ചോദ്യം ചെയ്യുമ്പോള്‍ ബാക്കിയെല്ല സത്യങ്ങളും പുറത്തു വരുമെന്നും സ്വപ്‌ന പറഞ്ഞു.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

WEST BENGAL ENCOUNTER മുഖ്യപ്രതി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടപ്പോള്‍  (2 hours ago)

IRAN വിലാപയാത്രയ്ക്കിടെ ഇറാനില്‍ ബോംബുമഴ  (2 hours ago)

ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീനം.. സംസ്ഥാനത്ത് ഇന്ന് തീവ്രമഴയ്ക്ക് സാധ്യത, ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പുറപ്പെടുവിച്ചു  (4 hours ago)

വയനാട്ടിൽ കള്ളാടിയിൽ ഉണ്ടായ ദുരന്തത്തിൽ മരിച്ച മൂന്ന് പേരുടെ കുടുംബങ്ങൾക്കും അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ...  (4 hours ago)

ഓച്ചിറയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് നടന്ന അപകടത്തിൽ മരിച്ച യുവതിയുടെ കുഞ്ഞും മരിച്ചു.​...  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ്... പവന് 560 രൂപയുടെ കുറവ്  (5 hours ago)

Waynad ജീവനില്ലാത്ത ഒരു അനുശോചനം  (5 hours ago)

ഗോവിന്ദന്റെയും 2 MLAമാരുടെയും ഫോൺ SIT കുത്തിപ്പൊളിക്കും...!!!ED വെട്ടിയ വാരിക്കുഴിയിൽ റഹീമും, വിജയന്റെയും കമലയുടെയും ഫോണും തൂക്കി  (5 hours ago)

ഓണം ബംപർ സമ്മാനഘടന പുതുക്കി നിശ്ചയിച്ചു.... 25 കോടി രൂപയ്ക്ക് പകരം 30 കോടി, ടിക്കറ്റ് വിലയിൽ മാറ്റമില്ല  (5 hours ago)

വീണയുടെയും വിവേകിന്റെയും സ്വത്തുക്കള്‍ പിടിച്ചെടുത്ത് തുടങ്ങി..! വില്ലേജ് ഓഫിസറെയും കൂട്ടി ED സംഘം പിണറായി വീട്ടിൽ..! ഞെട്ടി വിജയൻ  (5 hours ago)

കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാനപാതയിൽ കാറും ഗുഡ്‌സ് വാനും കൂട്ടിയിടിച്ച് അപകടം... രണ്ടുപേർക്ക് പരുക്ക്  (6 hours ago)

പരിസ്ഥിതി ചൂഷണത്തിനെതിരെ നിയമം വേണം: ചെറിയാൻ ഫിലിപ്പ്  (6 hours ago)

KERALA POLICE ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടി പോലീസ്  (6 hours ago)

നാല് ജില്ലകളിൽ ഇന്ന് സ്വകാര്യ ബസുകൾ പണിമുടക്കുന്നു...  (6 hours ago)

കുടുംബവഴക്കിനെ തുടർന്ന് യുവാവ്‌ പെട്രോൾ ഒഴിച്ച് ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചു..  (6 hours ago)

Malayali Vartha Recommends