സ്വർണക്കടത്തിൽ മുഖ്യന് പങ്ക്? എന്തിന് CBIയെ കണ്ടാൽ മുട്ടിടിക്കുന്നു! പിണറായി വെള്ളം കുടിച്ചു

ലൈഫ് മിഷൻ കോഴ ഇടപാടിലെ കള്ളപ്പണ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ ഇഡി സംഘം ഇന്നലെ രാത്രി 11.45 നാണ് അറസ്റ്റ് ചെയ്തത്. കേസില്‍ ഇഡി ഇതുവരെ പ്രതി ചേർത്തത് ആറുപേരെയാണ്. എം ശിവശങ്കർ കേസിലെ അഞ്ചാം പ്രതിയാണ്. സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ പ്രതി ചേർത്തത്.
അതിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ ഏവരും തിരിഞ്ഞിരിക്കുകയാണ്. എം. ശിവശങ്കറിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രംഗത്തെത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ സര്‍വ അധികാരങ്ങളും കൈയ്യാളിയിരുന്ന ശിവശങ്കറിനെ വീണ്ടും അറസ്റ്റ് ചെയ്തതില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് സതീശന്‍ പറഞ്ഞു.
സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ ഇവരുടെ ലോക്കറില്‍ നിന്ന് കിട്ടിയ പണം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇപ്പോള്‍ അറസ്റ്റുണ്ടായിരിക്കുന്നത്. ബാക്കി കേസുകള്‍ സി.ബി.ഐ അന്വേഷിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ സര്‍വ അധികാരങ്ങളോടെയും പ്രവര്‍ത്തിച്ചിരുന്നയാള്‍ ആദ്യം സ്വര്‍ണ കള്ളക്കടത്തുകേസില്‍ 100 ദിവസം ജയിലില്‍ കിടന്നു.
ഇപ്പോള്‍ ലൈഫ് മിഷന്‍ കേസിലും അറസ്റ്റിലായിരിക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് ഈ അഴിമതികള്‍ മുഴുവന്‍ നടന്നത്. അതുകൊണ്ട് ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഒരു വ്യക്തത നല്‍കണം എന്നും സതീശന്‍ പറഞ്ഞു. നയതന്ത്ര സ്വര്‍ണക്കടത്തു കേസില്‍ ഒന്നും ഒളിച്ചു വയ്ക്കാനില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ എന്തിനാണ് സി.ബി.ഐ. അന്വേഷണത്തെ എതിര്‍ക്കുന്നതെന്നും സതീശന്‍ ചോദിച്ചു.
കേസിലെ ഒന്നാം പ്രതിയായ സന്തോഷ് ഈപ്പനും സി.ബി.ഐ. അന്വേഷണത്തിനെതിരേ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. സന്തോഷ് ഈപ്പന്റെയൊപ്പം സംസ്ഥാന സര്‍ക്കാരും സി.ബി.ഐ അന്വേഷണത്തിനെതിരായി പ്രവര്‍ത്തിക്കുകയാണ്. ഇത് തികച്ചും വിരോധാഭാസമാണ്. സ്വര്‍ണക്കടത്തു കേസില്‍ പങ്കില്ലെങ്കില്‍ എന്തുകൊണ്ട് സര്‍ക്കാരും മുഖ്യമന്ത്രിയും സി.ബി.ഐ. അന്വേഷണത്തെ ഭയപ്പെടുന്നുവെന്നും സതീശന്‍ ചോദിച്ചു.
മുഖ്യമന്ത്രി ഇക്കാലമത്രയും പടുത്തുയര്‍ത്തിയ നുണകള്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു വീണെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപിയും പറഞ്ഞു. സിബിഐ അന്വേഷണത്തിനെതിരേ സുപ്രീംകോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ നൽകിയ അപ്പീല്‍ പിന്‍വലിക്കാന്‍ ധൈര്യം ഉണ്ടെങ്കില്‍ ശിഷ്യനു പിറകെ ആശാനും അകത്തുപോകുന്ന സമയം വിദൂരമല്ല.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തു നടന്ന അഴിമതികളുടെ അസ്ഥിപഞ്ജരങ്ങള്‍ ഒന്നിനു പിറകെ ഒന്നായി പുറത്തു ചാടുകയാണ്. കള്ളപ്പണ ഇടപാട്, ഡോളര്‍ കടത്ത്, സ്വര്‍ണക്കടത്ത് എന്നിവയില്‍ നേരത്തെ ശിവശങ്കറെ അറസ്റ്റ് ചെയ്തിരുന്നു. മൂന്നു കേസുകളില്‍ 98 ദിവസം ജയിലില്‍ കഴിഞ്ഞ ശിവശങ്കറെ ഒരുളുപ്പുമില്ലാതെ മുഖ്യമന്ത്രി സര്‍വീസില്‍ തിരിച്ചെടുത്തപ.
പിന്നീട് എല്ലാ ആനുകൂല്യങ്ങളോടെ വിരമിക്കാനും ഉദ്യോഗസ്ഥര്‍ക്ക് രചന നടത്താന്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണമെന്ന നിബന്ധന കാറ്റില്‍പ്പറത്തി മുഖ്യമന്ത്രിയെ ന്യായീകരിച്ചും സ്തുതിച്ചും പുസ്തകം എഴുതാനും അവസരം നൽകി. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട നിരവധി രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരനാണ് ശിവശങ്കര്‍ എന്നത് അങ്ങാടിപ്പാട്ടാണ്.
കഴിഞ്ഞ 31 നാണു ശിവങ്കര്‍ സര്‍വീസില്‍ നിന്നു വിരമിച്ചത്. ഇഡിയുടെ കൊച്ചി ഓഫീസില്‍ വെളളി,തിങ്കള്‍,ചൊവ്വ ദിവസങ്ങളിലാണു ശിവങ്കറെ ചോദ്യം ചെയ്തത്. വൈദ്യ പരിശോധനയ്ക്കു ശേഷം ശിവശങ്കറിനെ ഇന്നു രാവിലെ എറണകുളം പ്രിന്‍സിപ്പല്‍ സെക്ഷന്‍സ് കോടതിയില്‍ ഹാജരാക്കുമെന്ന് അന്വേഷണ സംഘം പറഞ്ഞു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കളളപ്പണ ഇടപാട്, ഡോളര്‍കടത്ത്. ഇപ്പോള്‍ ലൈഫ് മിഷന്‍ കേസ് തുടങ്ങിയ കേസുകളിലാണ് ഇഡി അറസ്റ്റ് രേഖപ്പെടുത്തിയത്.
https://www.facebook.com/Malayalivartha


























