പിണറായിക്ക് വധഭീഷണി? സുരക്ഷാ അകമ്പടി കണ്ട് അന്ധാളിച്ച് പൊതുജനം! 100റോളം പോലീസും 20തോളം വാഹനങ്ങളും എസ്കോർട്ട്

പൊലീസിന്റെ ശുപാർശ പ്രകാരമാണ് വെള്ള ഇന്നോവ ക്രിസ്റ്റ കാറിൽനിന്ന് കറുത്ത ഇന്നോവയിലേക്ക് മുഖ്യമന്ത്രി പിണറായി വിജയൻ യാത്ര മാറ്റിയത്. ഇതുവരെയുള്ള മുഖ്യമന്ത്രിമാരെല്ലാം വെള്ള നിറമുള്ള കാറുകളിലാണ് യാത്രചെയ്തിരുന്നത്. ആദ്യമായാണ് കറുത്ത ഒന്നാംനമ്പർ സ്റ്റേറ്റ് കാർ സെക്രട്ടേറിയറ്റിന്റെ നോർത്ത് ബ്ലോക്കിനു മുന്നിൽ ഗമയോടെ കിടക്കുന്നത്.
ഡി.ജി.പിയായിരിക്കെ ലോക്നാഥ് ബെഹറയാണ് പൈലറ്റ് വാഹനങ്ങളുടെ നിറം മാറ്റാൻ ശുപാർശ ചെയ്തത്. പൈലറ്റ്, എസ്കോർട്ട് കാറുകൾ വാങ്ങാൻ പൊലീസിന് പ്രത്യേക ഫണ്ടിൽ നിന്ന് 62.46 ലക്ഷം രൂപ അനുവദിച്ചിരുന്നു. നാല് വർഷം പഴക്കമുള്ള രണ്ട് കാറുകൾ വാഹനവ്യൂഹത്തിൽ നിന്ന് മാറ്റി. ലഭിച്ച ആദ്യ കാറാണ് മുഖ്യമന്ത്രി ഉപയോഗിച്ച് തുടങ്ങിയത്. വാഹനവ്യൂഹത്തിലെ പൈലറ്റ്, അകമ്പടി ഉൾപ്പടെ വി.വി.ഐപി സെക്യൂരിറ്റി ബോക്സിൽപെട്ട വാഹനങ്ങളെല്ലാം കറുത്ത നിറത്തിലേക്ക് മാറും.
രാത്രി സുരക്ഷയ്‌ക്ക് മികച്ചത് കറുപ്പ് നിറമാണ് എന്ന വിലയിരുത്തലിലാണ് മുഖ്യമന്ത്രി പിണറായി വിജയന് കറുത്ത കാർ വേണമെന്ന് പൊലീസ് ശുപാർശ ചെയ്തത്. രാത്രി ആക്രമണങ്ങളിൽ നിന്ന് രക്ഷനേടാൻ കറുത്ത വാഹനങ്ങൾ സഹായിക്കും എന്ന വിലയിരുത്തലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ പല രാഷ്ട്രത്തലവന്മാരും ഇത്തരം കാറുകളാണ് ഉപയോഗിക്കുന്നത്.
എത്ര വിമർശനമുണ്ടായാലും മുഖ്യമന്ത്രിയുടെ ഇസഡ്-പ്ലസ് സുരക്ഷയിൽ വിട്ടുവീഴ്ച വേണ്ടെന്ന് പൊലീസിന് ഡി.ജി.പിയുടെ നിർദ്ദേശം. പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങൾക്ക് പുറമെ, മാവോയിസ്റ്റ് ഭീഷണിയും കണക്കിലെടുത്താണ് ഈ നീക്കം. 28 കമാൻഡോകളടക്കം 40 പൊലീസുകാർ മുഖ്യമന്ത്രിക്കൊപ്പം സദാസമയവും ഉണ്ടാവും.
മുന്നിലെ വാഹനത്തിൽ 5 പേർ. രണ്ട് കമാൻഡോ വാഹനങ്ങളിൽ 10 പേർ, ദ്രുതപരിശോധനാസംഘത്തിൽ 8 പേർ, സ്ട്രൈക്കർ ഫോഴ്സ്, ബോംബ്, ഡോഗ് സ്ക്വാഡ്, ആംബുലൻസ്. പൈലറ്റും 2 എസ്‌കോർട്ടും സ്പെയർ കാറും പുറമേ. മുഖ്യമന്ത്രിയുടെ പരിപാടികളിൽ ദ്രുതകർമ്മസേനയെയും എസ്.ഐ.എസ്.എഫിനെയും വിന്യസിക്കും. പ്രദേശത്തെ എസ്.പി, സ്പെഷ്യൽബ്രാഞ്ച്, ഇന്റലിജൻസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 5 ഡിവൈ.എസ്.പിമാർ, സമീപ സ്റ്റേഷനുകളിലെ എസ്.എച്ച്.ഒമാർ അടക്കം മറ്റൊരു 40 പൊലീസുകാർ കൂടി മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനൊപ്പം ചേരും.
ഇതോടെ16 വാഹനങ്ങൾ. ചടങ്ങ് നടക്കുന്നിടത്ത് ഫയർഫോഴ്സ് വാഹനങ്ങളും മെഡിക്കൽ സംഘവും. മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതു പരിപാടികളിലും യാത്രകളിലും 200 മീറ്റർ അകലത്തിൽ പൊതുജനങ്ങളെ മാറ്റി നിറുത്തും. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോവുമ്പോൾ, പ്രധാന വഴിയിലേക്കുള്ള ചെറു റോഡുകളടക്കം അടയ്ക്കും.
അര മണിക്കൂർ മുൻപേ വഴിയുടെ ഇരുവശത്തും പൊലീസിനെ വിന്യസിക്കും. വാഹന പാർക്കിംഗ് തടയും. 15മിനിറ്റ് മുൻപ് മറ്റ് വാഹനങ്ങളെ തടഞ്ഞിടും. 2 മണിക്കൂർ മുൻപ് മുഖ്യമന്ത്രിയുടെ വേദിയും ചടങ്ങ് നടക്കുന്ന സ്ഥലവും പരിസരവും പൊലീസ് നിയന്ത്രണത്തിലാക്കും. മുഖ്യമന്ത്രി തലസ്ഥാനത്ത് യാത്ര ചെയ്യുമ്പോൾ പത്തു മീറ്റർ ഇടവിട്ട് പൊലീസിനെ നിയോഗിക്കും.
https://www.facebook.com/Malayalivartha


























