ഒരു കുടുംബം മുഴുവന്‍ ആത്മഹത്യ ചെയ്ത നിലയില്‍... ഞെട്ടല്‍ മാറാതെ നാട്ടുകാര്‍

ഒരു കുടുംബത്തെ മുഴുവന്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കാറളം ഹരിപുരം സ്വദേശി കുഴുപുള്ളി പറമ്പില്‍ മോഹനന്‍, ഭാര്യ മിനി, മകന്‍ ആദര്‍ശ് എന്നിവരെയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയുടെ കാരണം വ്യക്തമാകാതെ നാട്ടുകാരും പോലീസും. മോഹനനെയും ആദര്‍ശിനെയും വീട്ടിലെ ഹാളിലും മിനിയെ ബെഡ് റൂമിലുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
വീടിനോട് ചേര്‍ന്ന് പലചരക്ക് കട നടത്തുകയായിരുന്നു മോഹനന്‍. രാവിലെ കടയില്‍ സാധനം വാങ്ങാനെത്തിയവര്‍ കട തുറക്കാതിരുന്നത് അന്വേഷിച്ചപ്പോഴാണ് മോഹനനെയും കുടുംബത്തെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്. പിന്നാലെ നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പൊലീസെത്തി കതക് ചവിട്ടിത്തുറന്ന് അകത്തുകടക്കുകയായിരുന്നു.ആദര്‍ശ് കാറളം വി എച്ച് എസ് ഇ സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്.മോഹനനും കുടുംബത്തിനും സാമ്പത്തിക ബാദ്ധ്യത ഉള്ളതായി അറിയില്ലെന്ന് നാട്ടുകാര്‍ പറയുന്നു. മോഹനന്റെ മകള്‍ ഭര്‍ത്താവിനൊപ്പം വിദേശത്താണ് താമസം.
https://www.facebook.com/Malayalivartha
























