വളർത്തിയതും പാർട്ടി..തളർത്തിയതും പാർട്ടി..പാർട്ടി വളർത്തിയ കുട്ടി നേതാക്കൾ ഒക്കെ ഇപ്പോൾ പാർട്ടിക്ക് നേരെ തിരിയുകയാണ്..സിപിഎം പറഞ്ഞത് അനുസരിച്ച് കൊലപാതകം നടത്തിയിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി, കൊലക്കേസ് പ്രതി ആകാശ് തില്ലങ്കേരി..ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരി ഫേസ്ബുക്ക് കമന്റിലൂടെയാണ് ഇക്കാര്യം പറഞ്ഞത്..ഫേസ്ബുക് പോസ്റ്റ് വൈറൽ..

വളർത്തിയതും പാർട്ടി,,തളർത്തിയതും പാർട്ടി,. പാർട്ടിക്ക് വേണ്ടി ആരെയും കൊല്ലാൻ മടിയില്ലാത്ത, പാർട്ടിക്ക് വേണ്ടി ആയുധമെടുക്കുന്ന സഖാകളെല്ലാം ഇപ്പോൾ പാർട്ടിക്ക് തലവേദയാകുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്, അതും പാർട്ടിക്ക് ഏറ്റവും കൂടുതൽ അടിയുറപ്പുള്ള കണ്ണൂരിൽ നിന്ന്,,ഇത്ര മഹത്തായ ഒരു രാഷ്ട്രീയ പാർട്ടി ഇന്നീ ഭൂമി മലയാളത്തിൽ വേറെ ഉണ്ടാവില്ല, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം അത് നാൾക്കു നാൾ , അത് തെളിയിച്ചു കൊണ്ട് ഇരിക്കുകയാണ്..പാർട്ടി വളർത്തിയ കുട്ടി നേതാക്കൾ ഒക്കെ ഇപ്പോൾ പാർട്ടിക്ക് നേരെ തിരിയുകയാണ് , അതിൽ ഏതൊക്കെ വമ്പന്മാർ കുടുങ്ങുമെന്നാണ് ഇനി അറിയാൻ ഉള്ളത്, സിപിഎം പറഞ്ഞത് അനുസരിച്ച് കൊലപാതകം നടത്തിയിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി കൊലക്കേസ് പ്രതി ആകാശ് തില്ലങ്കേരി. ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരി ഫേസ്ബുക്ക് കമന്റിലൂടെയാണ് ഇക്കാര്യം പറഞ്ഞത്.
ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി സരീഷ് പൂമരത്തിന്റെ എഫ്ബി പോസ്റ്റിന് കമന്റായാണ് ആകാശ് കൊലപാതകം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുപറഞ്ഞത്. കുറച്ചു നാളായി കണ്ണൂരിലെ ഡിവൈഎഫ്‌ഐക്കുള്ളില്‍ വിഭാഗീയത രൂക്ഷമാണ്. പാര്‍ട്ടിക്ക് വേണ്ടി കൊലപാതകം നടത്തിയെന്ന ആകാശിന്റെ വാക്കുകള്‍ വാര്‍ത്തയായതോടെ ആകാശ് തില്ലങ്കേരിയെ പരാമര്‍ശിക്കുന്ന പോസ്റ്റ് ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി സരീഷ് ഡിലീറ്റ് ചെയ്തു. ആകാശിന്റെ കമന്റ് ഇങ്ങനെ-'എടയന്നൂരിലെ പാര്‍ട്ടി നേതാക്കളാണ് ഞങ്ങളെക്കൊണ്ട് കൊലപാചതകം നടത്തിച്ചത്. ഞങ്ങള്‍ വാ തുറന്നാല്‍ പലര്‍ക്കും പുറത്തിറങ്ങി നടക്കാനാകില്ല. ആഹ്വാനം ചെയ്തവര്‍ക്ക് പാര്‍ട്ടി സഹകരണ സ്ഥാപനങ്ങളില്‍ ജോലി കിട്ടി. നടപ്പിലാക്കിയ ഞങ്ങള്‍ക്ക് പട്ടിണിയും പടിയടച്ച് പിണ്ടം വയ്ക്കലുമാണ് നേരിടേണ്ടി വന്നത്. പാര്‍ട്ടി തള്ളിയതോടെയാണ് തങ്ങള്‍ സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷനിലേക്ക് തിരിഞ്ഞത്.
തെറ്റിലേക്ക് പോകാതിരിക്കാനോ തിരുത്തിക്കാനോ പാര്‍ട്ടി ശ്രമിച്ചില്ല. ക്ഷമ നശിച്ചതുകൊണ്ടാണ് ഇപ്പോള്‍ തുറന്നുപറയുന്നത്.കുറേനാളായി ആകാശ് തില്ലങ്കേരിയും അയാളെ അനുകൂലിക്കുന്ന സംഘവും സിപിഎം പ്രാദേശിക നേതാക്കളും തമ്മില്‍ ഫേസ് ബുക്കിലൂടെ വാക്ക് തര്‍ക്കങ്ങളുണ്ടായിരുന്നു. ഡിവൈഎഫ്‌ഐ നേതാവ് ഷാജര്‍, ആകാശിന് ക്രിക്കറ്റ് മത്സരത്തിനു ശേഷം ട്രോഫി നല്‍കിയതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളാണ് സമൂഹമാധ്യമങ്ങളിലും തുടര്‍ന്നത്. ഷാജറിനെ കുടുക്കുന്നതിന് വേണ്ടി ആകാശ് മനപൂര്‍വ്വമുണ്ടാക്കിയതാണ് പ്രശ്‌നങ്ങളെന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആരോപണം. ഇതിന്റെ തെളിവുകളും പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെ സരീഷ് എന്ന ഡിവൈഎഫ് ഐ നേതാവിട്ട പോസ്റ്റിന് കമന്റായാണ് ആകാശ് വെളിപ്പെടുത്തലുകള്‍ നടത്തിയത്.പാര്‍ട്ടിക്കുവേണ്ടി കുറ്റങ്ങൾ ചെയ്തെന്നു സൂചിപ്പിക്കുന്ന കമന്റിലൂടെയാണ് ആകാശ് സിപിഎം–ഡിവൈഎഫ്ഐ നേതൃത്വത്തിനെതിരെ രംഗത്തു വന്നത്.
‘‘പല ആഹ്വാനങ്ങളും തരും, കേസ് വന്നാല്‍ തിരിഞ്ഞുനോക്കില്ല. പട്ടിണിയില്‍ കഴിയുമ്പോഴും വഴിതെറ്റാതിരിക്കാന്‍ ശ്രമിച്ചിരുന്നു. ആത്മഹത്യ മാത്രം മുന്നിലെന്ന് തിരിഞ്ഞപ്പോഴാണ് പലവഴിക്ക് സഞ്ചരിച്ചത്. നിഷേധിച്ചിട്ടില്ല, നിരാകരിക്കുകയും ഇല്ല. പക്ഷേ, പാര്‍ട്ടിയുടെ സ്ഥാനമാനങ്ങളോ പദവിയോ ഇല്ലാത്ത ഒരാളായാണ് ഞങ്ങള്‍ ആ വഴിയില്‍ നടന്നത്’’– ആകാശ് തില്ലങ്കേരി കുറിച്ചു.ഷുഹൈബ് വധക്കേസിലും സ്വര്‍ണക്കടത്ത് കേസിലും പ്രതിയായ ആകാശ് തില്ലങ്കേരിക്കു ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗം എം.ഷാജര്‍ പൊതുപരിപാടിയില്‍ ട്രോഫി സമ്മാനിച്ചതു വിവാദമായിരുന്നു. ഇക്കാര്യം, ഷാജറിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കാനുള്ള നീക്കത്തിന്റെ ഭാഗമായി, ആകാശ് മനപ്പൂര്‍വം സൃഷ്ടിച്ചതാണെന്ന് വ്യക്തമാക്കുന്ന വാട്‌സാപ് ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ട് പുറത്തുവന്നു. ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി സരീഷ് പൂമരം, ആകാശിനെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടു. ഇതിനുള്ള മറുപടിയിലാണ് ആകാശ് നേതൃത്വത്തെ വെല്ലുവിളിച്ചത്.
https://www.facebook.com/Malayalivartha
























