ക്വാറിയിലെ വെള്ളക്കെട്ടില്‍ കുളിക്കാന്‍ പോയ മുത്തശ്ശിയും രണ്ട് പേരക്കുട്ടികളും വെള്ളത്തില്‍ വീണ് മരിച്ചു

ക്വാറിയിലെ വെള്ളക്കെട്ടില്‍ കുളിക്കാന്‍ പോയ മുത്തശ്ശിയും രണ്ട് പേരക്കുട്ടികളും വെള്ളത്തില്‍ വീണ് മരിച്ചു. ഇടുക്കി പണിക്കന്‍കുടിയിലാണ് സംഭവം. വെള്ളക്കെട്ടില്‍ വീണ കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് നിഗമനം. ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് സംഭവം.
പണിക്കന്‍കുടി കൊമ്പടിഞ്ഞാലില്‍ എല്‍സമ്മ (55), അമേയ (4), ആന്‍മരിയ (9) എന്നിവരാണ് മുങ്ങിമരിച്ചത്. കുളിക്കാന്‍ വേണ്ടിയിറങ്ങിയപ്പോഴായിരുന്നു അപകടം. ഇവര്‍ സമയം കഴിഞ്ഞിട്ടും തിരികെ എത്താത്തിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചെത്തിയപ്പോഴാണ് മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ അടിമാലിയിലെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha
























