അഖില കേരള ചക്രവർത്തി എഴുന്നള്ളുന്നു, പിണറായിയുടെ അണ്ണാക്കിലിട്ട് വെടി പൊട്ടിച്ച് ജയശങ്കർ..പാവം പ്രജകൾക്കു പുറത്തിറങ്ങാതെ കഴിച്ചു കൂട്ടാം...കർഫ്യൂ പ്രഖ്യാപിച്ചാലും മുഷിയില്ല...തികച്ചും പരിഗണനാർഹമായ ഒരു നിർദ്ദേശം..

പലപ്പോഴും പല വിഷയങ്ങളിലും പ്രതേകിച്ചു സർക്കാരിന്റെ അഴിമതികളെയും ആക്രമണങ്ങളെയും രൂക്ഷമായ ഭാഷയിൽ വിമർശിക്കാറുള്ള വ്യക്തിയാണ് അഡ്വക്കേറ്റ് ജയശങ്കർ , ഇപ്പോഴിതാ റോഡ് ഉപരോധിച്ചുള്ള മുഖ്യമന്ത്രിയുടെ യാത്രയെ കുറിച്ച് വ്യാപകമായ പരാതികളാണ് ഉയർന്നു കേൾക്കുന്നത്, അതിനെതിരെ രൂക്ഷമായ വിമർശനമാണ് ജയശങ്കർ നടത്തിയിരിക്കുന്നത്, മുഖ്യമന്ത്രി പിണറായി വിജയൻ യാത്രക്കിറങ്ങുമ്പോൾ റോഡുകളിൽ വാഹന ഗതാഗതം സ്തംഭിക്കുന്നത് പതിവാണ്. കുറച്ചു ദിവസങ്ങളായി ഇതാണ് സംഭവിക്കുന്നതും. ഇതോടെ വാർത്തകളിലും വിഷയം നിറഞ്ഞു. മുഖ്യമന്ത്രിയുടെ അതിസുരക്ഷാ യാത്രയെ പരിഹസിച്ചു കൊണ്ടും ആളുകൾ രംഗത്തുവരാറുണ്ട്.അഡ്വ. എ ജയശങ്കറും മുഖ്യമന്ത്രിയുടെ അതിസുരക്ഷയിലെ ചീറിപ്പായലിനെ പരിഹസിച്ചു കൊണ്ട് രംഗത്തുവന്നു. മുഖ്യമന്ത്രയുള്ള ജില്ലയിൽ അവധി പ്രഖ്യാപിക്കണമെന്ന മലയാള മനോരമ പത്രത്തിലെ കത്തിന്റെ സ്‌ക്രീൻഷോട്ട് പങ്കുവച്ചാണ് അഡ്വ ജയശങ്കർ പഹിഹാസവുമായി രംഗത്തുവന്നത്.
ഈ നിർദ്ദേശം പരിഗണിക്കാവുന്നതാണെന്നും അഖില കേരള ചക്രവർത്തി എഴുന്നള്ളുന്ന വീഥികൾ മുൻകൂർ പരസ്യപ്പെടുത്തിയാൽ പാവം പ്രജകൾക്കു പുറത്തിറങ്ങാതെ കഴിച്ചു കൂട്ടാം. കർഫ്യൂ പ്രഖ്യാപിച്ചാലും മുഷിയില്ലെന്നം അഡ്വ. ജയശങ്കർ ഫേസ്‌ബുക്കിൽ കുറിച്ചു.
ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:
തികച്ചും പരിഗണനാർഹമായ ഒരു നിർദ്ദേശം.
അഖില കേരള ചക്രവർത്തി എഴുന്നള്ളുന്ന വീഥികൾ മുൻകൂർ പരസ്യപ്പെടുത്തിയാൽ പാവം പ്രജകൾക്കു പുറത്തിറങ്ങാതെ കഴിച്ചു കൂട്ടാം. കർഫ്യൂ പ്രഖ്യാപിച്ചാലും മുഷിയില്ല.
അതേസമയം മനോരമ പ്രസിദ്ധീകരിച്ച കത്തിലെ ഉള്ളടക്കം ഇങ്ങനെയാണ്:
മുഖ്യമന്ത്രിയുള്ള ജില്ലയിൽ അവധി പ്രഖ്യാപിക്കണം
വിദ്യാർത്ഥികൾ ഉൾപ്പെടെ പൊതുജനം പൊരിവെയിലത്ത് മണിക്കൂറുകളോളം കാത്തു നിൽക്കുന്ന ഗതികേട് ഒഴിവാക്കാൻ മുഖ്യമന്ത്രി എത്തുന്ന ജില്ലയിൽ തലേദിവസം തന്നെ അവധി പ്രഖ്യാപിക്കുന്നതല്ലേ നല്ലത്. ജനാധിപത്യ ഭരണത്തിൽ ജനങ്ങളെ ദുരിതത്തിലാക്കുന്ന നടപടികൾ ഭരണാധികാരികളെടുക്കുന്നത് ഇരിക്കുന്ന കൊമ്പ് മുറിക്കുന്നതിന് തുല്യമാണ്..
സജി വിൻസന്റ്
ചേർത്തല
ഏതായാലും ഇതിനോടകം തന്നെ ആ ഒരു പോസ്റ്റ് സോഷ്യൽ മീഡിയയിലും വൈറലാണ്,..കാരണം മുഖ്യമന്ത്രിയുടെ ഇത്തരത്തിലുള്ള യാത്രയെ കുറിച്ച വ്യാപകമായ പരാതിയാണ് വരുന്നത്.മുഖ്യമന്ത്രിയുടെ യാത്രയിൽ സുരക്ഷക്കായി ഉപയോഗിക്കുന്നത് ചട്ടപ്രകാരമുള്ളതിന്‍റെ ഇരട്ടിയിലധികം വാഹനവും സുരക്ഷാ ഉദ്യോഗസ്ഥരും. ഇതിനൊപ്പം റൂട്ട് ക്ലീയറൻസ് എന്ന പേരിൽ പൊലീസ് കാട്ടിക്കൂട്ടുന്ന അമിതാവേശവും ചേരുമ്പോൾ മുഖ്യമന്ത്രിയുടെ യാത്ര നാട്ടുകാർക്ക് തലവേദനയാവുകയാണെന്നാണ് പരാതി. സുരക്ഷാ ഭീഷണിയുടെ പേര് പറഞ്ഞ് പൊലീസ് ഇതിനെ ന്യായീകരിക്കുമ്പോൾ തിരുത്താൻ മുഖ്യമന്ത്രിയും ശ്രമിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്, Z+ സുരക്ഷയാണ് മുഖ്യമന്ത്രിക്കുള്ളത്. അതു പ്രകാരം മുന്നിൽ രണ്ട് പൈലറ്റ് വാഹനം, അതു കഴിഞ്ഞാൽ മുഖ്യമന്ത്രിയുടെ കാർ, പിന്നാലെ രണ്ട് എസ്കോർട് വാഹനവും ഒരു വാനും ഒടുവിൽ ഒരു കാറും. അതായത് 7 വാഹനങ്ങൾ. അതിലെല്ലാം കൂടി 35 മുതൽ 40 പേർ വരെയുള്ള സുരക്ഷാ സംഘം.
രേഖകൾ പ്രകാരം ഇതാണെങ്കിൽ യാഥാർത്ഥ്യത്തിലാകുമ്പോൾ ഇരട്ടിയാവും. മുഖ്യമന്ത്രി എത്തുന്ന പ്രദേശത്തെ എസ്പിയും സ്പെഷൽ ബ്രാഞ്ചും ഇന്റലിജൻസും ഉൾപ്പെടെ കുറഞ്ഞത് 5 ഡിവൈഎസ്പിമാരും, സ്ഥലത്തെയും സമീപത്തെയും സ്റ്റേഷനിലെ ഉദ്യോഗസ്ഥരും അകമ്പടിക്കെത്തും. അതോടെ വാഹനങ്ങളുടെ നിര ഏഴിൽ നിന്ന് 16 ആയും പൊലീസുകാരുടെയെണ്ണം 70 മുതൽ 80 വരെയായും ഉയരും. അതായത് ചട്ടപ്രകാരം നൽകേണ്ടതിന്റെ ഇരട്ടി.മുഖ്യമന്ത്രി എത്തുന്നതിന് അര മണിക്കൂർ മുൻപ് തന്നെ കിലോമീറ്ററുകൾ അകലെ വരെ വഴിയുടെ ഇരുവശത്തും പൊലീസ് സ്ഥാനം പിടിക്കും. പിന്നെ ഒരു വാഹനം പോലും ഈ വഴിയോരത്തെങ്ങും പാർക്ക് ചെയ്യാൻ സമ്മതിക്കില്ലെന്ന് ആളുകൾ ആരോപിക്കുന്നു. മുഖ്യമന്ത്രി എത്തുന്നതിന് പത്ത് മിനിറ്റ് മുമ്പ് ഈ റോഡിലെക്കെത്തുന്ന എല്ലാ വഴികളിലെയും ഗതാഗതം മുന്നറിയിപ്പില്ലാതെ തടയുന്നതായും പരാതിയുണ്ട്.അതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് ഇപ്രകാരമുള്ളൊരു പോസ്റ്റ്..
അതേസമയം കോട്ടയത്ത് മുഖ്യമന്ത്രി എത്തിയ വേളയിൽ വാഹനവ്യൂഹം കടന്നു പോകുന്നതിനായി ഏർപ്പെടുത്തിയ നിയന്ത്രണത്തിൽ വാഹനം കുടുങ്ങിയ സംഭവത്തിൽ കുറവിലങ്ങാട് എസ്‌ഐയെ വിളിച്ചു വരുത്തി പാലാ മജിസ്‌ട്രേറ്റ് വിശദീകരണം തേടിയിരുന്നു. സംഭവം ഏറെ വിവാദങ്ങൾക്കും ഇടയാക്കിയിരുന്നു. ഇതോടെ കോടതി ആവശ്യപ്പെട്ടതു പ്രകാരം വിശദീകരണം നൽകാൻ ഒരുങ്ങുകയാണ് പൊലീസ്. മജിസ്ട്രേറ്റിന്റെ വാഹനം ശ്രദ്ധയിൽ പെട്ടിരുന്നില്ലെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം...
https://www.facebook.com/Malayalivartha
























