Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..


80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

'ഉപ്പു തിന്നവന്‍ വെള്ളം കുടിക്കും', ഉളുപ്പുണ്ടെങ്കിൽ രാജിവയ്ക്കണം, മുഖ്യനെ തേച്ചൊട്ടിച്ച് സുരേന്ദ്രൻ..ലൈഫ് മിഷന്‍ കേസിലെ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ അസാധാരണ ഇടപെടലുകളാണ് നടത്തിയത്..എല്ലാ തട്ടിപ്പുകളുടെയും സൂത്രധാരന്‍ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് കെ സുരേന്ദ്രന്‍ ആരോപിച്ചു..

15 FEBRUARY 2023 08:26 PM IST
മലയാളി വാര്‍ത്ത

More Stories...

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!

തലശ്ശേരി വ്യാപാരി വ്യവസായി വെൽഫയർ സഹകരണ സംഘം തട്ടിപ്പിൽ സെക്രട്ടറി ജോജിഷിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു

കടുത്ത തലവേദനയെത്തുടർന്ന് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച ഇരിങ്ങൽ സ്വദേശി വിഷ്ണുവിന്റെ (20) അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകും

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ച് കളക്ട

ലൈഫ് മിഷന്‍ അഴിമതിക്കേസില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം.ശിവശങ്കരനെ ഇ.ഡി അറസ്റ്റ് ചെയ്ത സാഹചര്യത്തില്‍ ധാര്‍മ്മികതയുണ്ടെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്ഥാനമൊഴിയുകയാണ് വേണ്ടതെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയുടെ പ്രതിപുരുഷനായി നടന്നായാളാണ് ശിവശങ്കരന്‍. ലൈഫ് മിഷന്‍ കേസിലെ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ അസാധാരണ ഇടപെടലുകളാണ് നടത്തിയത്. വിജിലന്‍സിനെ കൊണ്ട് ഫയലുകള്‍ പിടിച്ചെടുത്തും ജൂഡിഷ്യല്‍ അന്വേഷണം നടത്തിയും അന്വേഷണത്തിനെതിരെ തട്ടിപ്പുകാരനായ സന്തോഷ് ഈപ്പന്‍ സുപ്രീംകോടതിയില്‍ നല്‍കിയ കേസില്‍ കക്ഷി ചേര്‍ന്നും അന്വേഷണത്തെ അട്ടിമറിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചതെന്ന് സുരേന്ദ്രന്‍ തൃശൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.ഇതിന് പൊതുഖജനാവിലെ പണം ദുരുപയോഗിച്ചു. എല്ലാ തട്ടിപ്പുകളുടെയും സൂത്രധാരന്‍ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് കെ സുരേന്ദ്രന്‍ ആരോപിച്ചു.

 

കള്ളന്‍ കപ്പലില്‍ തന്നെയാണുള്ളത്. ഇനിയെങ്കിലും ഇക്കാര്യം ജനങ്ങളോട് തുറന്നു പറയാന്‍ മുഖ്യമന്ത്രി തയ്യാറാവണം. സംശയത്തിന്റെ കുന്തമുന പിണറായി വിജയനിലേക്കാണ് നീളുന്നത്. മുഖ്യമന്ത്രിയുടെ എല്ലാ ഇടപാടുകളിലും ശിവശങ്കരനുണ്ടായിരുന്നു.ഔദ്യോഗികമായും അനൗദ്യോഗികമായും മുഖ്യമന്ത്രിക്ക് വേണ്ടിയുള്ള ഇടപെടലുകളെല്ലാം ശിവശങ്കരനാണ് നടത്തിയത്.ശിവശങ്കരന്‍ കോഴ വാങ്ങിയെന്ന് ഇ ഡി കണ്ടെത്തിയിട്ടുണ്ട്.ഉപ്പു തിന്നവന്‍ വെള്ളം കുടിക്കുക തന്നെ ചെയ്യും. ലൈഫ് മിഷന്‍ പദ്ധതി അട്ടിമറിച്ചത് സര്‍ക്കാര്‍ സംവിധാനത്തിനകത്തു തന്നെയുള്ളവരാണ്. 20 കോടിയുടെ ഫണ്ടില്‍ 5 കോടിയും അടിച്ചുമാറ്റുന്ന വെട്ടിപ്പ് വീരപ്പനും ലാലുപ്രസാദ് യാദവ് പോലും നടത്തിയിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫീസ് ഒരു കൊള്ള സംഘം പോലെയാണ് പ്രവര്‍ത്തിച്ചത്. അവസാന ശ്വാസം വരെ ശിവശങ്കരനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചു. സ്പ്രിന്‍ഗ്ലര്‍ ഇടപാടിലും ശിവശങ്കരനെ രക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്.

ഇപ്പോള്‍ ജയിലിലായ ശിവശങ്കരന് ഇനി സുരക്ഷ നല്‍കുകയാണ് വേണ്ടത്. സ്വപ്നയെ ജയിലില്‍ പോയി ജയില്‍ ഡി ജി പി തന്നെ ഭീഷണിപ്പെടുത്തിയ സംസ്ഥാനമാണ് കേരളം. അവര്‍ എന്തു ചെയ്യാനും മടിക്കില്ല.നരേന്ദ്രമോദി ഭരിക്കുമ്പോള്‍ ഒരു കുറ്റവാളിപോലും രക്ഷപ്പെടില്ല. എല്ലാ അഴിമതിക്കാരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും എത്ര ഉന്നതനായാലും നിയമത്തിന്റെ വലയ്ക്ക് പുറത്തുപോകാനാകില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. സംസ്ഥാന സെക്രട്ടറി എ. നാഗേഷ്, ജില്ലാ പ്രസിഡന്റ് അനീഷ് കുമാര്‍ എന്നിവരും പങ്കെടുത്തു.എന്തായാലും നാടകീയമായ രംഗങ്ങൾക്ക് ഒടുവിൽ ശിവ ശങ്കറിനെ കഴിഞ്ഞ ദിവസം രാത്രി ഇ ഡി അറസ്റ് ചെയ്തിരുന്നു, പക്ഷെ ചോദ്യം ചെയുന്നതിനോടും അദ്ദേഹം സഹകരിക്കുന്നില്ല എന്നാണ് അറിയാൻ സാധിച്ചത്. വടക്കാഞ്ചേരി ലൈഫ് മിഷൻ കേസിൽ അറസ്‌റ്റിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർഅന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ അറസ്‌റ്റ് റിപ്പോർട്ട്. അന്വേഷണം വഴിതെറ്റിക്കാനും ശിവശങ്കർ ശ്രമിച്ചതായാണ് ഇഡി റിപ്പോർട്ടിൽ പറയുന്നത്. ലൈഫ് മിഷൻ കേസിൽ ശിവശങ്കറിന് മാത്രമറിയാവുന്ന കാര്യങ്ങൾ പലതുമുണ്ട്.

 

ഇതിനായി കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും ഇക്കാരണത്താലാണ് അറസ്‌റ്റ് ചെയ്‌തതെന്നും റിപ്പോർട്ടിൽ പറയുന്നു.ശിവശങ്കറിന്റെ ഫോണിലെ ചാറ്റുകളിൽ നിന്നും പല ഇടപാടുകളുടെയും രേഖകൾ കണ്ടെടുത്തിട്ടുണ്ട്. ഇവ പരിശോധിച്ചാൽ കേസിൽ അദ്ദേഹത്തിനുള്ള പങ്ക് വ്യക്തമാകുമെന്നും ഇ.ഡി പറയുന്നു.ഇന്നലെ രാത്രിയിൽ 11.30ഓടെയാണ് 12 മണിക്കൂർ നീണ്ട ചോദ്യംചെയ്യലിനൊടുവിൽ ശിവശങ്കറിനെ ഇ.ഡി അറസ്‌റ്റ് ചെയ്‌തത്. മൂന്ന് ദിവസത്തോളം തുടർച്ചയായി ശിവശങ്കറിനെ ചോദ്യംചെയ്യലിന് വിധേയനാക്കിയിരുന്നു. ഇന്ന് 12.15ഓടെ അദ്ദേഹത്തെ ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്‌ക്ക് വിധേയനാക്കി. ശേഷം ഇ.ഡി ഓഫീസിലേക്ക് തിരികെ കൊണ്ടുവന്നു. ഇ.ഡിയെടുത്ത ലൈഫ് മിഷൻ കേസിൽ ആദ്യ അറസ്‌റ്റാണിത്. നിലവിൽ അഞ്ചാം പ്രതിയാണ് എം.ശിവശങ്കർ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....  (12 minutes ago)

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!  (18 minutes ago)

തലശ്ശേരി വ്യാപാരി വ്യവസായി വെൽഫയർ സഹകരണ സംഘം തട്ടിപ്പിൽ സെക്രട്ടറി ജോജിഷിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു  (24 minutes ago)

കടുത്ത തലവേദനയെത്തുടർന്ന് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച ഇരിങ്ങൽ സ്വദേശി വിഷ്ണുവിന്റെ (20) അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകും  (39 minutes ago)

പുതിയ സൈനിക നീക്കങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും പൂര്‍ണ്ണ ഉത്തരവാദി അമേരിക്കയാണെന്ന് ഇറാന്‍.  (50 minutes ago)

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ച് കളക്ട  (54 minutes ago)

വയനാട് കള്ളാടി തുരങ്കപ്പാതയ്ക്ക് സമീപമുണ്ടായ മണ്ണിടിച്ചില്‍ ദുരന്തമേഖലയില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി  (59 minutes ago)

മുംബൈയിലെ അപാർട്ട്‌മെന്‍റിൽ കളിക്കുന്നതിനിടെ ലിഫ്റ്റിന്‍റെ ഷാഫ്റ്റിലേക്ക് വീണ് 12 വയസ്സുകാരന് ദാരുണാന്ത്യം  (1 hour ago)

ദേശാഭിമാനിയെ തള്ളി എം വി ഗോവിന്ദൻ.... വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റത്തില്‍ മുഖ്യമന്ത്രി വി ഡി സതീശനെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ  (1 hour ago)

റെഡ് അലർട്ട്..!കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്..!മണ്ണിടിച്ചിലുണ്ടായ വയനാട്ടിൽ പ്രത്യേക ജാഗ്ര നിർദ്ദേശം  (1 hour ago)

സൗദിയിൽ ഭൂചലനം..! പ്രവാസികൾക്ക് മുന്നറിയിപ്പ്..! ഇനി ആർക്കും സൗദിയിലേക്ക് പോകാം വമ്പൻ പ്രഖ്യാപനം ഇങ്ങനെ  (1 hour ago)

അവളുമാരെ ഞാൻ പറ്റിച്ചു പൊട്ടിച്ചിരിച്ച് സിന്ധു..! ആത്മഹത്യ ചെയ്ത വാർത്ത കേട്ടും അട്ടഹസിച്ചു..! ശബ്ദരേഖ പുറത്ത്  (1 hour ago)

കടത്തിവിടടോ ഇവരെ കൈക്കുഞ്ഞുമായി നിന്ന അമ്മയെ തടഞ്ഞ പൊലീസിനെ വിരട്ടി ഷാഫി.. കെട്ടിപ്പിടിച്ച് അച്ഛൻ  (1 hour ago)

WEST BENGAL ENCOUNTER മുഖ്യപ്രതി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടപ്പോള്‍  (3 hours ago)

IRAN വിലാപയാത്രയ്ക്കിടെ ഇറാനില്‍ ബോംബുമഴ  (4 hours ago)

Malayali Vartha Recommends