പതിനൊന്നുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ 60 കാരന് പ്രതിയ്ക്ക് അഞ്ചുവര്‍ഷം കഠിന തടവും പിഴയും

പതിനൊന്നുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ 60 കാരന് പ്രതിക്ക് അഞ്ചുവര്‍ഷം കഠിന തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ. പേരാമ്ബ്ര എരവട്ടൂര്‍ കിഴക്കയില്‍ വീട്ടില്‍ കുഞ്ഞികൃഷ്ണന്‍ എന്ന മണിയെയാണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതി ജഡ്ജി ടി.പി. അനില്‍ ശിക്ഷിച്ചത്. പിഴസംഖ്യ ബാലികക്ക് നല്‍കണമെന്നും ഉത്തരവിട്ടിട്ടുണ്ട്. 2020ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പേരാമ്ബ്ര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് സബ് ഇന്‍സ്‌പെക്ടര്‍ പി.കെ. റൗഫാണ് അന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി പി. ജെതിന്‍ ഹാജരായി.
സമാനരീതിയില്‍ മൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിന തടവും 40,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്.
കടങ്ങോട് മണ്ടംപറമ്ബ് സ്വദേശി സബീഷിനെയാണ് (42) കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതി ശിക്ഷിച്ചത്.
2020 ആഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. രക്ഷിതാക്കള്‍ ഇല്ലാത്ത സമയത്ത് വീട്ടില്‍ അതിക്രമിച്ച് കയറി കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. അയല്‍വാസി സ്ത്രീ കണ്ടതിനെത്തുടര്‍ന്ന് സംഭവം അപ്പോള്‍തന്നെ പുറത്തറിഞ്ഞു.
https://www.facebook.com/Malayalivartha
























