കണ്ണൂരില്‍ നാടോടി സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവിനെതിരെ കേസ്

കണ്ണൂരില്‍ നാടോടി സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവിനെതിരെ കേസ്. കണ്ണൂരിലെ താഴെചൊവ്വയില്‍ പ്രതിമകള്‍ വില്‍ക്കുന്ന നാടോടികള്‍ താമസിക്കുന്ന കൂരയില്‍ അതിക്രമിച്ച് കടന്ന് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു യുവാവ്.
ചെറുപുഴ സ്വദേശി ഷൈബിന്‍ ജോസഫിനെതിരെയാണ് കണ്ണൂര്‍ സിറ്റി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തിങ്കളാഴ്ച പുലര്‍ച്ചെ 2.30 ഓടെയാണ് സംഭവം നടന്നത്.
പ്രതിമകള്‍ വില്‍ക്കാനെത്തിയ അന്യ സംസ്ഥാനക്കാര്‍ താമസിക്കുന്ന സ്ഥലത്തെത്തി ഇയാള്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. തന്നെ യുവതിയുടെ ബന്ധുക്കള്‍ ചേര്‍ന്ന് മര്‍ദിച്ചെന്നാരോപിച്ച് ഷൈജു നല്‍കിയ പരാതിയിലും പോലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍. പശ്ചിമബംഗാള്‍ സ്വദേശി ഗുലാം റഹ്മാന്‍ ആണ് പിടിയിലായത്.
https://www.facebook.com/Malayalivartha
























