പരിചയക്കാരായ സ്ത്രീകളുടെ നഗ്‌നചിത്രം നിര്‍മിച്ച് പ്രചരിപ്പിച്ച യുവാവ് പിടിയില്‍

പരിചയക്കാരായ സ്ത്രീകളുടെ നഗ്‌നചിത്രം നിര്‍മിച്ച് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. കാളികാവ് സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കാളികാവ് പോലീസാണ് യുവാവിനെ അറസ്റ്റുചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി. അകമ്ബാടം സ്വദേശി ദില്‍ഷാദാണ് (22) മൃൃലേെശഹമമ്യമവേ. പരിചയക്കാരായ യുവതികളുടെയും ബന്ധുക്കളില്‍പെട്ട യുവതികളുടെയും ഫോട്ടോകള്‍ മോര്‍ഫ് ചെയ്താണ് നഗ്‌നചിത്രം നിര്‍മിക്കുന്നത്. ശേഷം സോഷ്യല്‍ മീഡിയ വഴിയും ഓണ്‍ലൈന്‍ വഴിയും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചതായാണ് പരാതി. പ്രതി നേരത്തെയും ഇത്തരം കുറ്റകൃത്യങ്ങളില്‍ ഇടപെട്ടതായും സ്വന്തം ബന്ധുക്കളെവരെ കരുവാക്കിയെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.സി.ഐ എം. ശശിധരന്‍ പിള്ളയുടെ നേതൃത്വത്തില്‍ എസ്.ഐ സുബ്രഹ്മണ്യന്‍, സി.പി.ഒമാരായ അന്‍സാര്‍, അജിത്, ജിതിന്‍ തുടങ്ങിവയവരാണ് പ്രതിയെ പിടികൂടിയത്.
https://www.facebook.com/Malayalivartha


























