വന്‍കിട ഫ്‌ളാറ്റ് നിര്‍മാണ ചട്ടങ്ങളില്‍ ഇളവ് നല്‍കാന്‍ മന്ത്രിസഭാ തീരുമാനം

സംസ്ഥാനത്ത് വന്‍കിട ഫ്‌ളാറ്റ് നിര്‍മാണ ചട്ടങ്ങളില്‍ ഇളവ് നല്‍കാന്‍ മന്ത്രിസഭായോഗ തീരുമാനം. ഫ്‌ളാറ്റ് നിര്‍മാണങ്ങള്‍ക്ക് അഗ്‌നിശമന നിബന്ധനകളില്‍ ഇളവ് വരുത്താനാണ് മന്ത്രിസഭായോഗം തീരുമാനിച്ചത്. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശുപാര്‍ശയനുസരിച്ചാണ് മന്ത്രി സഭാ തീരുമാനം. വന്‍കിട കെട്ടിട നിര്‍മാണങ്ങള്‍ക്ക് കേന്ദ്ര ബില്‍ഡിംഗ് കോഡ് ബാധകമാക്കേണ്ടെന്നാണ് തീരുമാനം. കേരള മുനിസിപ്പാലിറ്റി ചട്ടം മാത്രമാകും ഇതിന് ബാധകമാക്കുക.
ഫയര്‍ഫോഴ്‌സ് മേധാവിയായിരിക്കെ ജേക്കബ് തോമസ് കേന്ദ്ര ബില്‍ഡിംഗ് കോഡ് കര്‍ശനമാക്കിയിരുന്നു. ഇതേതുടര്‍ന്ന് സെക്രട്ടറിയേറ്റ് അനക്‌സിന്റെ ഉദ്ഘാടനവും മാറ്റിവെച്ചിരുന്നു. കെട്ടിട നിര്‍മാണ ചട്ടത്തിലെ തടസം മറികടക്കുന്നതിനായിട്ടാണ് സര്‍ക്കാര്‍ ചീഫ് സെക്രട്ടറിയെ അധ്യക്ഷനാക്കി പ്രത്യേക സമിതിയെ നിയോഗിച്ചത്. ഹൈക്കോടതിയുടെ വ്യക്തമായ വിധിയില്‍ ദേശീയ ബില്‍ഡിംഗ് ബോര്‍ഡിന്റെ നിബന്ധനകളില്‍ കെട്ടിട നിര്‍മാണത്തിനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ മാത്രമാണുള്ളതെന്ന് സമിതി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ നിബന്ധനകള്‍ നിയമമല്ല.
അതുകൊണ്ടുതന്നെ പാലിക്കണമെന്നുനിര്‍ബന്ധമില്ല. മുനിസിപ്പല്‍ ചട്ടമാണ് സംസ്ഥാന സര്‍ക്കാര്‍ പാലിക്കേണ്ടത്. ദേശീയ ബില്‍ഡിംഗ് ബോര്‍ഡിന്റെ ചില വ്യവസ്ഥകള്‍ ഫയര്‍ പ്രൊട്ടക്ഷന്റെ കാര്യത്തില്‍ പാലിക്കേണ്ടതുണ്ട്. ഇതുപ്രകാരം സ്‌കെച്ചും പ്ലാനും പരിശോധിച്ച് പ്രാരംഭ നിര്‍മാണ അനുമതി നല്‍കേണ്ട ചുമതല മാത്രമേ ഫയര്‍ഫോഴ്‌സിനുള്ളൂ. അന്തിമ അനുമതി നല്‍കേണ്ട ചുമതല മുനിസിപ്പല്‍ സെക്രട്ടറിയാണ് നല്‍കേണ്ടത്. അതുകൊണ്ടു ഫയര്‍ഫോഴ്‌സ് ഇപ്പോഴെടുത്ത നടപടി പിന്‍വലിക്കുകയും തുടര്‍ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുകയും ചെയ്യണമെന്നും സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha