മഴക്കെടുതി: ദക്ഷിണേന്ത്യന്‍ ചലച്ചിത്രോത്സവം മാറ്റി

ചെന്നൈയിലെ മഴക്കെടുതിയില്‍ പതിനായിരക്കണക്കിന് ജനങ്ങള്‍ ദുരിതത്തിലായ സാഹചര്യത്തില്‍ ഹൈദരാബാദില്‍ നാല്, അഞ്ച്, ആറ് തീയതികളില്‍ നടത്താനിരുന്ന ദക്ഷിണേന്ത്യന്‍ ചലച്ചിത്രോത്സവം (ഐഎഫ്എഫ്എ) മാറ്റിവച്ചു. ഐഎഫ്എഫ്എ നേതൃത്വവും ദക്ഷിണേന്ത്യന്‍ ചലച്ചിത്ര വ്യവസായ രംഗത്തെ പ്രമുഖരും തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു, ഗവര്‍ണര്‍ നരസിംഹന്‍ എന്നിവര്‍ ഏകകണ്ഠമായാണ് തീരുമാനമെടുത്തത്. ജനുവരിക്ക് ശേഷം ഫിലിം ഉത്സവം നടത്താനും ഇതോടനുബന്ധിച്ച് ചെന്നൈയിലെ ദുരിത ബാധിതര്‍ക്ക് സഹായധനം ശേഖരിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha