Widgets Magazine
06
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്ക് കടയുടെ ഭിത്തിയിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം


പുതിയ വാഹന ഭാഗ്യവും കുടുംബ സന്തോഷവും! കന്നി രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!


ഐപിഎൽ ചരിത്രത്തിൽ അപൂർവനേട്ടം സ്വന്തമാക്കി ആർസിബി പേസർ ഭുവനേശ്വർ കുമാർ... ഐപിഎല്ലിൽ 200 വിക്കറ്റുകൾ സ്വന്തമാക്കുന്ന ആദ്യ പേസ് ബൗളർ എന്ന അപൂർവ റെക്കോർഡുമായി ഭുവി  


പരസ്യ പ്രചാരണത്തിന് ഇനി രണ്ടു ദിവസം മാത്രം.... നാളെ വൈകുന്നേരം അഞ്ചിന് കൊട്ടിക്കലാശം.... പിന്നെ നിശബ്ദ പ്രചാരണം, മൂന്ന് മുന്നണികളും അവസാന ലാപ്പിൽ അണികളിലൂടെ സ്‌ക്വാഡ് വർക്ക് ഊർജ്ജിതമാക്കി


കുടകിൽ ട്രക്കിംഗിനിടെ കാണാതായ ശരണ്യയ്‌ക്ക് വേണ്ടിയുള്ള തെരച്ചിൽ ഇന്നും തുടരും...കൊടുമുടിയായ തടിയൻഡമോൾ കയറാനെത്തിയതായിരുന്നു..

എല്ലാം തനിയാവര്‍ത്തനം... ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ തുടങ്ങവേ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി ലൈഫ് മിഷന്‍ കേസ്; കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ പ്രതിപക്ഷവും ബിജെപിയും; ലൈഫ് മിഷന്‍ ഇടപാടില്‍ കൂടുതല്‍ പേരുടെ പങ്കിന് വ്യക്തത തേടി ഇഡി, എം ശിവശങ്കറിന്റെ ചോദ്യം ചെയ്യല്‍ തുടരുന്നു

16 FEBRUARY 2023 09:37 AM IST
മലയാളി വാര്‍ത്ത

More Stories...

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ പ്ര​ച​ര​ണം ആ​വേ​ശ​ക്കൊ​ടു​മു​ടിയിലേക്ക്.... യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണ​ത്തി​നാ​യി പ്രി​യ​ങ്ക ഗാ​ന്ധി എം.​പി ചൊ​വ്വാ​ഴ്ച വ​യ​നാ​ട്ടി​ലെ​ത്തും

ആണവ കേന്ദ്രങ്ങൾ ഒഴിപ്പിച്ചു ഇറാൻ വിട്ട് ഇറങ്ങി ജനങ്ങൾ...! സ്ഫോടനത്തോടെ യുദ്ധാവസാനം..! ‘അല്ലാഹു അക്ബർ’ഇറാന്‍റെ കെണി...!!

വയനാട് കമ്പളക്കാട് പുലി സാന്നിധ്യം... വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്ത് പരിശോധന നടത്തുന്നു

വാഹനാപകടത്തെ തുടർന്ന് മസ്തിഷ്‌ക മരണം സംഭവിച്ച എസ്.കൃഷ്ണലാലിന്റെ ഹൃദയം ഇനി മറ്റൊരാളിൽ സ്‌പന്ദിക്കും

സൂപ്പർ ശരണ്യ വൻ ഉഡായിപ്പ് 'എല്ലാവരും മണ്ടന്മാരാകരുത്, എന്തോ പന്തികേട് ഉണ്ട് '; ശരണ്യയെ പറപ്പിച്ച് ഷെയ്​ഖ് ഹസന്‍

സ്വര്‍ണക്കടത്ത് കേസ് സര്‍ക്കാരിനും പാര്‍ട്ടിക്കുമുണ്ടാക്കിയ പുലിവാല്‍ ചെറുതല്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്ലാം അതിജീവിച്ച് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നതോടെയാണ് അതിന് ശമനമുണ്ടായത്. ഇപ്പോഴിതാ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഒരുക്കത്തിലാണ് പാര്‍ട്ടിക്കാര്‍. ഇനി ഒരു വര്‍ഷം പോലുമില്ല തെരഞ്ഞെടുപ്പിന്. അതിനിടയ്ക്കാണ് ശിവശങ്കറിന്റെ അറസ്റ്റ് വരുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പ്  അടുക്കുമ്പോള്‍ കലാശക്കൊട്ടാകാനാണ് സാധ്യത.

ലൈഫ് മിഷന്‍ കരാറിലെ കള്ളപ്പണ കേസില്‍ കസ്റ്റഡിയിലുള്ള എം ശിവശങ്കറിന്റെ ചോദ്യം ചെയ്യല്‍ എന്‍ഫോഴ്‌സമെന്റ് തുടരുകയാണ്. ടെണ്ടറില്ലാതെ ലൈഫ് മിഷന്‍ കരാര്‍ യൂണിടാക്കിന് നല്‍കാന്‍ ശിവശങ്കറിന് 1 കോടി രൂപ കോഴ ലഭിച്ചെന്നാണ് മൊഴി. ആരോപണം ശിവശങ്കര്‍ നിഷേധിച്ചെങ്കിലും ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തതയുണ്ടാക്കാനാണ് ഇന്ന് ശ്രമിക്കുക. മാത്രമല്ല ശിവശങ്കറിന് പുറമെ മറ്റ് ആരൊക്കെ അഴിമതിയില്‍ പങ്കാളികളായി എന്നും ഇഡി പരിശോധിക്കുന്നുണ്ട്.



മൂന്ന് കോടി മുപ്പത്തി എട്ട് ലക്ഷം രൂപയുടെ കോഴ ഇടപാടാണ് ഇഡി കണ്ടെത്തിയതെങ്കിലും വിദേശത്തും ഇടപാട് നടന്നെന്ന് സ്വപ്ന സുരേഷ് അടക്കം ആരോപിച്ചിട്ടുണ്ട്. അതിനിടെ ലൈഫ് മിഷന്‍ കരാറിലെ കോഴപ്പണം വരുന്നതിനു മുന്‍പ് സ്വപ്ന സുരേഷും എം ശിവശങ്കറും നടത്തിയ വാട്‌സ്ആപ്പ് ചാറ്റ് പുറത്ത് വന്നു. ശ്രദ്ധയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യണമെന്ന നിര്‍ദ്ദേശമാണ് ശിവശങ്കര്‍ നല്‍കുന്നത്.

ഒന്നിലും കാര്യമായി ഇടപെടാതെ സ്വപ്ന ഒഴിഞ്ഞു നില്‍ക്കണമെന്നും എന്തെങ്കിലും വീഴ്ച ഉണ്ടായാല്‍ എല്ലാം സ്വപ്നയുടെ തലയില്‍ ഇടുമെന്നും ശിവശങ്കര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. സ്വപ്നയ്ക്ക് ജോലി നല്‍കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു എന്ന സംഭാഷണവും ചാറ്റിലുണ്ട്. എന്നാല്‍ സ്വപ്നയ്ക്ക് ജോലി നല്‍കാന്‍ താന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു എന്നാണ് ചോദ്യം ചെയ്യലില്‍ ശിവശങ്കര്‍ തിരുത്തിയിട്ടുള്ളത്



ലൈഫ് മിഷന്‍ കരാര്‍ യൂണിടെക് കമ്പനിക്ക് ലഭിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചത് ശിവശങ്കറാണെന്നാണ് ഇ ഡിയുടെ റിപ്പോര്‍ട്ടില്‍ ഉളളത്. എന്നാല്‍ ചോദ്യംചെയ്യലില്‍ ശിവശങ്കര്‍ ഇതുവരെ കുറ്റം സമ്മതിച്ചിട്ടില്ല. അതിനാല്‍ തന്നെ ശിവശങ്കറിനെതിരെ കണ്ടെത്തലുകളില്‍ ഇ ഡിക്ക് കൂടുതല്‍ വ്യക്തത വരുത്തേണ്ടതുണ്ട്. ഒപ്പം കേസില്‍ കൂടുതല്‍ ഉന്നതര്‍ക്ക് പങ്കുണ്ടോ എന്നതിനെക്കുറിച്ചും അന്വേഷിക്കേണ്ടതുണ്ട്. അതിനാലാണ് ചോദ്യംചെയ്യുന്നത് തുടരുന്നത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ ശിവശങ്കറിനെ എറണാകുളം സി ബി ഐ കോടതി അഞ്ചുദിവസത്തേക്ക് ഇ ഡിയുടെ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

അതേസമയം ശിവശങ്കറിനെ ഇ ഡി അറസ്റ്റ് ചെയ്തതോടെ സി.ബി.ഐ അന്വേഷണം പലരിലേക്കും എത്തിയേക്കും. അഴിമതി നിരോധന നിയമപ്രകാരം ആയിരിക്കും സി.ബി.ഐയുടെ പുതിയ കേസ്. ആരെ വേണമെങ്കിലും ചോദ്യം ചെയ്യാം. വിദേശ സംഭാവന സ്വീകരിക്കല്‍ നിയന്ത്രണ നിയമം ലംഘിച്ചതിനും അതിനുവേണ്ടി ഗൂഢാലോചന നടത്തിയതിനുമാണ് നിലവിലെ സി.ബി.ഐ കേസ്.

ഇതില്‍ പ്രതിസ്ഥാനത്തുള്ളത് വടക്കാഞ്ചേരിയിലെ നിര്‍മ്മാണ കരാര്‍ ലഭിച്ച യൂണി ടെക് എം.ഡി സന്തോഷ് ഈപ്പന്‍ മാത്രമാണ്. 4.48കോടി കോഴ കൊടുത്തെന്ന് വെളിപ്പെടുത്തിയത് സന്തോഷ് ഈപ്പനാണ്. ആ കോഴയിലെ ഒരു കോടിയാണ് തന്റെ ബാങ്ക് ലോക്കറില്‍ നിന്ന് പിടിച്ചെടുത്ത ഒരു കോടി രൂപയെന്നും അത് ശിവശങ്കറിന് ലഭിച്ചതാണെന്നും സ്വപ്നയും വെളിപ്പെടുത്തിയിട്ടുണ്ട്. ഇതുപിടിവള്ളിയാക്കി അഴിമതിക്കുരുക്ക് ഒരുക്കാന്‍ സി.ബി.ഐയ്ക്കും കള്ളപ്പണ ഇടപാടിന് കേസെടുക്കാന്‍ ഇ.ഡിക്കും അവസരം കിട്ടി.

4.48 കോടി കോഴ ആരൊക്കെ പങ്കിട്ടെന്ന് അറിയാനാണ് ഇ.ഡി. ശിവശങ്കറിനെ അറസ്റ്റ് ചെയ്തു ചോദ്യം ചെയ്യുന്നത്. അതുവഴി ഉന്നതരിലേക്ക് എത്താമെന്ന് രണ്ട് അന്വേഷണ ഏജന്‍സികളും കണക്കുകൂട്ടുന്നു.

 

"  
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദേശീയ പാതകളിൽ ടോൾ പിരിക്കാനുള്ള അവകാശം കേന്ദ്ര സർക്കാരിനാണെന്ന് വ്യക്തമാക്കി സുപ്രീംകോടതി  (17 minutes ago)

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ പ്ര​ച​ര​ണം ആ​വേ​ശ​ക്കൊ​ടു​മു​ടിയിലേക്ക്.... യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണ​ത്തി​നാ​യി പ്രി​യ​ങ്ക ഗാ​ന്ധി എം.​പി ചൊ​വ്വാ​ഴ്ച വ​യ​നാ​ട്ടി​ലെ​ത്തും  (26 minutes ago)

ആണവ കേന്ദ്രങ്ങൾ ഒഴിപ്പിച്ചു ഇറാൻ വിട്ട് ഇറങ്ങി ജനങ്ങൾ...! സ്ഫോടനത്തോടെ യുദ്ധാവസാനം..! ‘അല്ലാഹു അക്ബർ’ഇറാന്‍റെ കെണി...!!  (27 minutes ago)

വിപണിയിൽ തക്കാളിയുടെ വിലയിൽ വൻ ഇടിവ്....  (59 minutes ago)

സങ്കടക്കാഴ്ചയായി... റിയാദിൽ ഹൗസ് ഡ്രൈവറായ കൊല്ലം അഞ്ചൽ സ്വദേശി ഉറക്കത്തിൽ ഹൃദയാഘാതം മൂലം മരിച്ചു  (1 hour ago)

വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്ത് പരിശോധന നടത്തുന്നു  (1 hour ago)

യുകെയിൽ കയാക്കിങ്ങിനിടെ പുഴയിൽ വീണ് കാഞ്ഞങ്ങാട് സ്വദേശിനി മുങ്ങിമരിച്ചു...  (1 hour ago)

ജലഗതാഗതവകുപ്പിന്റെ പുതിയ പാക്കേജ് വിനോദസഞ്ചാര പദ്ധതിയായ 'കുട്ടനാട് സഫാരി' ആദ്യ സർവീസ് വെള്ളിയാഴ്ച ആരംഭിക്കും..  (1 hour ago)

കീം 2026 പ്രവേശന പരീക്ഷ എഴുതുന്ന ഗൾഫ് മേഖലയിലെ വിദ്യാർഥികൾക്ക് പരീക്ഷാകേന്ദ്രം മാറ്റാൻ വൺ-ടൈം സൗകര്യം അനുവദിച്ച് പ്രവേശന പരീക്ഷാ കമ്മീഷണർ...  (2 hours ago)

ഡോളറിനെതിരെ രൂപയ്ക്ക് നേട്ടം.... വ്യാപാരത്തിന്റെ തുടക്കത്തില്‍ 33 പൈസയുടെ നേട്ടം  (2 hours ago)

വാഹനാപകടത്തെ തുടർന്ന് മസ്തിഷ്‌ക മരണം സംഭവിച്ച എസ്.കൃഷ്ണലാലിന്റെ ഹൃദയം ഇനി മറ്റൊരാളിൽ സ്‌പന്ദിക്കും  (2 hours ago)

സൂപ്പർ ശരണ്യ വൻ ഉഡായിപ്പ് 'എല്ലാവരും മണ്ടന്മാരാകരുത്, എന്തോ പന്തികേട് ഉണ്ട് '; ശരണ്യയെ പറപ്പിച്ച് ഷെയ്​ഖ് ഹസന്‍  (2 hours ago)

മനുഷ്യൻ വീണ്ടും ചന്ദ്രനരികിലേക്കെത്തുന്നു...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്....  (2 hours ago)

കുന്ദമംഗലം കുരിക്കത്തൂരിൽ അനധികൃത പടക്ക നിർമ്മാണത്തിനിടെ വീട്ടിലുണ്ടായ വൻ സ്ഫോടനത്തിൽ ഒരാൾ കസ്റ്റഡിയിൽ...  (3 hours ago)

Malayali Vartha Recommends