സോളാര്‍ തട്ടിപ്പ് കേസ് സിബിഐക്ക് വിടണമെന്ന് വി.മുരളീധരന്‍

സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം നടത്തുന്നതിന് കേസുകള്‍ സിബിഐക്ക് വിടണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്‍ ആവശ്യപ്പെട്ടു. കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണന്റെ വെളിപ്പെടുത്തലുകളെ കുറിച്ചും അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സിബിഐ അന്വേഷണത്തിലൂടെ മാത്രമേ സോളാര്‍ കേസുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും പുറത്തു കൊണ്ടുവരാന്‍ കഴിയുകയുള്ളൂ. മുഖ്യമന്ത്രിക്കെതിരെയും മറ്റ് മന്ത്രിമാര്‍ക്കെതിരെയും ആരോപണങ്ങള്‍ ഉണ്ടായ സാഹചര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വം മൗനം വെടിയണമെന്നും വി.മുരളീധരന്‍ ആവശ്യപ്പെട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha