ശിവശങ്കരന്റെ നിർദ്ദേശപ്രകാരം വേണുഗോപാൽ സ്വപ്ന സുരേഷിനായി ലോക്കർ തുടങ്ങി; സംയുക്ത അക്കൗണ്ട് തുടങ്ങിയ ശേഷം ഈ വിവരം ശിവശങ്കറിനെ അറിയിച്ചു; സ്വപ്നയ്ക്കായി ലോക്കർ തുടങ്ങിയ ചാർട്ടേർഡ് അക്കൗണ്ടന്റിന് നോട്ടീസ് നൽകി ഇ ഡി; കൊച്ചിയിൽ ഹാജരാകാൻ നിർദേശം; ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും

ശിവശങ്കർ ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ നിസ്സഹകരണം തുടരുകയാണ്. എന്നാൽ ഇപ്പോൾ ഇതാ ശിവശങ്കറിന്റെ നിസ്സഹകരണം പൊളിക്കാൻ ഇറങ്ങിയിരിക്കുകയാണ് ഇ ഡി. ലോക്കർ തുടങ്ങിയ ചാർട്ടേർഡ് അക്കൗണ്ടിന് നോട്ടീസ് നൽകിയിരിക്കുകയാണ് ഇ ഡി. ശിവശങ്കരന്റെ സുഹൃത്ത് വേണുഗോപാൽ അയ്യറിനാണ് നോട്ടീസ് അയച്ചിരിക്കുന്നത്. നാളെ കൊച്ചിയിൽ ഹാജരാകാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ശിവശങ്കരന്റെ നിർദ്ദേശപ്രകാരമാണ് വേണുഗോപാൽ, സ്വപ്ന സുരേഷിനായി ലോക്കർ തുടങ്ങിയത്.
സംയുക്ത അക്കൗണ്ട് തുടങ്ങിയ ശേഷം ഈ വിവരം ശിവശങ്കറിനെ അറിയിച്ചിരുന്നതായും സ്വപ്ന മൊഴി കൊടുത്തിരുന്നു. അതുകൊണ്ടാണ് അദ്ദേഹത്തിന് ഇ ഡി നോട്ടീസ് അയച്ച് ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത്. ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്യാനാണ് ഇപ്പോഴത്തെ നീക്കം. എന്നാൽ ലോക്കറിനെ കുറിച്ച് തനിക്കൊന്നുമറിയില്ലെന്നാണ് ശിവശങ്കർ ആവർത്തിക്കുന്നത്. ഈ സത്യം എന്താണെന്ന് അറിയാൻ വേണ്ടിയാണ് രണ്ട് പേരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാൻ ഇഡി ശ്രമിക്കുന്നത്.
ടെണ്ടറില്ലാതെ ലൈഫ് മിഷൻ കരാർ യൂണിടാക്കിന് നൽകാൻ ശിവശങ്കറിന് ഒരു കോടി രൂപ കോഴ കിട്ടിയെന്ന മൊഴിയായിരുന്നു സ്വപ്ന നൽകിയത് . ആരോപണം ശിവശങ്കർ നിഷേച്ചു . പക്ഷേ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തതയുണ്ടാക്കാനാണ് ശ്രമിക്കുന്നത് . മാത്രമല്ല ശിവശങ്കറിന് പുറമെ മറ്റ് ആരൊക്കെ അഴിമതിയിൽ പങ്കാളികളായെന്നും ഇഡി അന്വേസഹിക്കും . മൂന്ന് കോടി മുപ്പത്തി എട്ട് ലക്ഷം രൂപയുടെ കോഴ ഇടപാടാണ് ഇഡി കണ്ടെത്തിയത്. വിദേശത്തും ഇടപാട് നടന്നെന്ന് സ്വപ്ന സുരേഷ് ആരോപിച്ചിട്ടുണ്ട്. ഇക്കാര്യത്തിലും ഇഡി അന്വേഷണം നടകും . കേസിൽ കൂടുതൽ പ്രതികളെ വരും ദിവസം അറസ്റ്റ് ചെയ്യും.
https://www.facebook.com/Malayalivartha


























