ചെങ്കോട്ടയെ വിറപ്പിച്ച് ആകാശ് തില്ലങ്കേരിയുടെ തുറന്നുപറച്ചില്‍;പാലൂട്ടി വളര്‍ത്തിയവരെ തന്നെ തിരിഞ്ഞുകൊത്തി;സിപിഎമ്മിന് തലയ്ക്ക് മുകളില്‍ വാളായ് ആകാശ് തില്ലങ്കേരി കൂട്ടം

വിതച്ചതേ കൊയ്യാനാകൂ, ഈ പറയുന്നത് സിപിഎമ്മുകാരോടാണ്. സിപിഎം ചോരവീഴ്ത്തിയ ചരിത്രങ്ങള്‍ അണികള്‍ക്ക് വീരകഥയും ആവേശമായിരിക്കാം. എന്നാല്‍ വീഴ്ത്തിയ ചോരയ്ക്ക് കണക്ക് പറയേണ്ടി വരുന്ന കാലം വിദൂരമല്ല. വെട്ടിപ്പിടിച്ച കോട്ടകൊത്തളങ്ങള്‍ ഏറെ നാള്‍ വാണ ചരിത്രങ്ങളുമില്ല. ഇന്ന് പാലൂട്ടി വളര്‍ത്തിയ സിപിഎമ്മിനെതിരെ തിരിഞ്ഞ് കഴിഞ്ഞു. ആകാശ് തില്ലങ്കേരിയെന്ന കൊടുംക്രിമിനല്‍, പാര്‍ട്ടി തന്നെ വളര്‍ത്തിയെടുത്ത ചാവേര്‍ പാര്‍ട്ടിക്കെതിരെ തിരിഞ്ഞിരിക്കുന്നത് ഒരു തുടക്കം മാത്രമാണ്. സിപിഎമ്മിന് തലയ്ക്ക് മുകളിലെ വാളാണ് ആകാശ്. തില്ലങ്കേരി കൂട്ടത്തെ പാലൂട്ടി വളര്‍ത്തിയ സിപിഎമ്മുകാര്‍ പോലും ഈ തിരിച്ചടി പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. പറഞ്ഞില്ലേ വിതച്ചതേ കൊയ്യു. ഇനി വിളവെടുപ്പ് കാലമാണ്.
സിപിഎം നേതൃത്വത്തിനെതിരെ ആരോപണവുമായി ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി രംഗത്ത് വന്നതോടെ സിപിഎം ഉരുകിയൊലിച്ച് നില്‍ക്കുകയാണ്. ആകാശിന്റെ വാക്കിനിപ്പോള്‍ വാളിന്റെ മൂര്‍ച്ചയുണ്ട്. ക്വട്ടേഷന് ആഹ്വാനം ചെയ്തവര്‍ക്ക് സഹകരണ സ്ഥാപനങ്ങളില്‍ ജോലിയെന്നും, നടപ്പാക്കിയവര്‍ക്ക് പട്ടിണിയും. പ്രതിഫലം അഹ്വാനം നല്‍കിയവര്‍ കേസുണ്ടായപ്പോള്‍ തിരിഞ്ഞു നോക്കിയില്ല. പാര്‍ട്ടി സംരക്ഷിക്കാതിരിന്നപ്പോള്‍ ക്വട്ടേഷന്‍ അടക്കം മറ്റ് വഴികള്‍ തെരഞ്ഞെടുക്കണ്ടി വന്നു. തെറ്റിലേക്ക് പോകാനുള്ള കാരണം പോലും പാര്‍ട്ടി അന്വേഷിച്ചില്ല. ആത്മഹത്യ മാത്രം മുന്നിലവശേഷിച്ചപ്പോഴാണ് പല വഴിക്ക് സഞ്ചിരിക്കണ്ടി വന്നത്. ആകാശ് തില്ലങ്കേരിയുടെ ഈ വാക്കുകള്‍ സിപിഎമ്മിന്റെ നെഞ്ചത്തിട്ട് കൊണ്ട ബോംബാണ്. ഡിവൈഎഫ് ഐ നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റിന് കമന്റായാണ് ആകാശ് തില്ലങ്കേരി ഈ പ്രതികരണം നടത്തിയിരിക്കുന്നത്. ഇതോടെ സിപിഎം കോട്ടകള്‍ വിറച്ചു. ആകാശിന്റെ പ്രസ്താവനയ്ക്ക് പാര്‍ട്ടി മറുപടി പറയേണ്ടി വരും.
ആകാശിന്റെ പ്രതികരണം കാട്ടുതീ പോലെ പടര്‍ന്ന് കഴിഞ്ഞു. കണ്ണൂരിലെ പാര്‍ട്ടി കോട്ടകളില്‍ ഇത് പ്രകമ്പനം കൊണ്ട് കഴിഞ്ഞു. പിന്നാലെ ചേരിതിരിഞ്ഞ് കൊല്ലും തീര്‍ക്കും ഭീഷണികള്‍ ഉയര്‍ന്ന് കഴിഞ്ഞു. സോഷ്യല്‍മീഡിയയില്‍ പൂരത്തെറികളും. സിപിഎമ്മുകാരുടെപ്രബുദ്ധത കാണണേല്‍ സോഷ്യല്‍മീഡിയ തുറന്നാല്‍ മതി. ആകാശ് തില്ലങ്കേരിയുടേയും സിപിഎം ഗ്രൂപ്പുകളിലും ചുരുളി വര്‍മ്മാനം. ഇപ്പോള്‍ ആകാശ് തില്ലങ്കേരിയും ഡിവൈഎഫ്‌ഐയും തമ്മിലുള്ള കൊലവിളിയാണ് ഉയരുന്നത്. തില്ലങ്കേരിയെന്ന പേര് ഉപയോഗിച്ച് ജീവിക്കുന്ന ചില ഇത്തിള്‍
കണ്ണികള്‍ ഉണ്ട്, ഒറ്റപ്പെടുത്തണം.
തില്ലങ്കേരിയെന്ന പേര് തങ്ങളുടെ സ്ഥാപിത താല്‍പര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിച്ച് ജീവിക്കുന്ന ചില ഇത്തിള്‍ കണ്ണികള്‍ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ ഉണ്ട്. സ്വര്‍ണക്കടത്തിന് നേതൃത്വം നല്‍കുന്ന ആകാശ് എന്ന വ്യക്തിയും അയാളുടെ സംഘവുമാണ് ഡിവൈഎഫ്‌ഐയേയും രക്തസാക്ഷി കുടുംബാംഗങ്ങളേയും അധിക്ഷേപിക്കുന്നത്. ഇത്തക്കാരേയും അവരുടെ സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളേയും നേരത്തേയും തള്ളിപറഞ്ഞിരുന്നു. സാമുഹ്യ മാധ്യമങ്ങള്‍ വഴി എന്തും വിളിച്ചു പറയാമെന്നും ആരെയും വ്യക്തിഹത്യ നടത്താമെന്നുമാണ് ഈക്കൂട്ടര്‍ കരുതുന്നത്. നാടിന്റെ സമാധാനം തകര്‍ക്കുന്ന ഈ പൊതുശല്യങ്ങളെ സമൂഹത്തില്‍ നിന്ന് ഒറ്റപ്പെടുത്തപെടുത്തണമെന്നും കര്‍ശനമായ പൊലീസ് നടപടി സ്വീകരിക്കണമെന്നും ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു.
ആഹാ എത്ര മനോഹരമായ തള്ളിപ്പറയലാണ് ഡിവൈഎഫ്‌ഐയുടേത്. തില്ലങ്കേരി കൂട്ടത്തെ കൊല്ലാനും ചാകാനുംമൊക്കെ കൃത്യമായ് ഉപയോഗിച്ചിട്ട് ഓടുവില്‍ എഴുതിത്തള്ളി. ഒതുക്കിയതിന്റെ കലിപ്പാണ് ആകാശും സംഘവും പാര്‍ട്ടിയോട് ഇപ്പോള്‍ തീര്‍ക്കുന്നത്. ഷുഹൈബ് വധക്കേസില്‍ തന്റെ പങ്ക് മറയ്ക്കാനാണ് ആകാശ് ശ്രമിക്കുന്നതെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. ശരിയാ സഖാവെ ആ കൊല്‌ക്കേസില്‍ പാര്‍ട്ടിയുടെ പങ്ക് മറയ്ക്കാനാണ് നേതാക്കന്മാരെല്ലാം ഇപ്പോള്‍ ശ്രമിച്ച് കൊണ്ടിരിക്കുന്നത്. അതാണ് കഴിഞ്ഞദിവസം മുതല്‍ പാര്‍ട്ടി ഗ്രൂപ്പുകളിലേയും പാര്‍ട്ടി കേന്ദ്രങ്ങളിലേയും ഉറക്കമില്ലായ്മയില്‍ നിന്നും മനസ്സിലാകുന്നത്.
ചെയ്തവരും ചെയ്യിപ്പിച്ചവരും തമ്മിലെ പടലപ്പിണക്കം സിപിഎമ്മിന് അത്ര നല്ലതിനല്ല. ഇതിന് മുന്‍പും ആകാശ് തില്ലങ്കേരി സിപിഎമ്മിനെ വെല്ലുവിളിച്ച് രംഗത്ത് വന്നിരുന്നു. എന്നെക്കൊണ്ട് കൂടുതല്‍ പറയിക്കരുതെന്ന പ്രസ്താവനയാണ് മുന്‍പ് നടത്തിയത്. അന്നേ ആകാശ് പാര്‍ട്ടിയുടെ നോട്ടപ്പുള്ളിയായ്ക്കഴിഞ്ഞു. എന്നിട്ടിപ്പോഴും ജീവനോടെ ഇരിക്കുനന്ത് അത്ഭുതം തന്നെ. ആകാശ് തില്ലങ്കേരിക്ക് എന്ത് സംഭവിച്ചാലും സംശയമുന സിപിഎമ്മിന് നേരെ നീളും. അതുകൊണ്ട് വിട്ടുവെച്ചിരിക്കുന്നതാകും. സിപിഎമ്മിന് നേരെ വിരല്‍ ഉയര്‍ത്തിയവര്‍ വാണ ചരിത്രം ഇല്ലല്ലോ, അത് സ്വന്തം പാളയത്തില്‍ ഉള്ളവരായാലും, വെറുതെ വിടില്ല. കുലംകുത്തികള്‍ക്ക് വെട്ട് 51 അതാണല്ലോ കണക്ക്. ഇനി ആകാശ് തില്ലങ്കേരിയോട്്....നിങ്ങള്‍ വിതച്ചതിലും വലുതായിരിക്കും കൊയ്യാന്‍ പോകുന്നത്. ആര്‍ക്കുവേണ്ടിയാണോ വിതച്ചത് അവര്‍ തന്നെ കൊയ്ത്ത് നടത്തും.
https://www.facebook.com/Malayalivartha


























