കോളേജ് ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധയേറ്റ് 15 കുട്ടികള്‍ ആശുപത്രിയില്‍

പൂത്താട്ട കോളേജ് ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് 15 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൂത്താട്ട ശ്രീനാരായണ ലോ കോളേജിലെ വിദ്യാര്‍ത്ഥികളാണ് ആശുപത്രിയില്‍ കഴിയുന്നത്. ഹോസ്റ്റലില്‍ നിന്നുള്ള മലിന ജലവും മോശ ഭക്ഷണവുമാണ് ഭക്ഷ്യ വിഷബാധയ്ക്ക് കാരണമെന്ന് കുട്ടികള്‍ ആരോപിക്കുന്നു .
വൃത്തി ഹീനമായ സാഹചര്യത്തിലാണ് ഹോസ്റ്റല്‍ പ്രവര്‍ത്തിക്കുന്നത്. ഭക്ഷ്യ വിഷബാധയെത്തുടര്‍ന്ന് കുട്ടികള്‍ കോളേജ് അധികൃതര്‍ക്ക് പരാതി നല്‍കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha